Get Updates
Get notified of breaking news, exclusive insights, and must-see stories!

മകരസംക്രാന്തിയില്‍ രാജയോഗം... വെറും രാജയോഗമല്ല, ശുക്രദശ തുടങ്ങി; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഗ്രഹങ്ങളുടെ ഈ സഞ്ചാര മാറ്റത്തെയാണ് സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും.

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

astrology

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് സൂര്യനും ശുക്രനും. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ വിശേഷിപ്പിക്കുന്നത്. സൂര്യന്‍ എല്ലാ മാസവും രാശി മാറുന്ന ഗ്രഹമാണ്. ശുക്രനാകട്ടെ സമ്പത്തിന്റേയും സമൃദ്ധിയുടേയും ആഡംബരത്തിന്റേയും രാജാവ് എന്നാണ് അറിയപ്പെടുന്നത്. ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് എല്ലാവിധ ഐശ്വര്യങ്ങളും വന്ന് ഭവിക്കും എന്നാണ് വിശ്വാസം.

നിലവില്‍ ധനു രാശിയിലുള്ള സൂര്യന്‍ ജനുവരി 15 ന് മകരം രാശിയിലേക്ക് പ്രവേശിക്കും. ഹൈന്ദവ വിശ്വാസത്തില്‍ ഏറെ പ്രാധാന്യമുള്ള മകരസംക്രാന്തി അന്നാണ്. അന്നേ ദിവസം തന്നെ മകരം രാശിയില്‍ സൂര്യ - ശുക്ര സംയോഗവും നടക്കും. അതുവഴി ജ്യോതിഷത്തില്‍ വളരെ പ്രധാനപ്പെട്ട ശുക്രാദിത്യ യോഗം രൂപീകരിക്കപ്പെടും. മകര സംക്രാന്തിയിലെ ശുക്രാദിത്യയോഗം വളരെ സവിശേഷമാണ്.

ഇത് എല്ലാ രാശിക്കാരിലും നക്ഷത്രക്കാരിലും അനിതര സാധാരണമായ അനുഗ്രഹം ചൊരിയും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം സവിശേഷമായ നേട്ടങ്ങളാണ് ഇതുവഴി കാത്തിരിക്കുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്നും എങ്ങനെയാണ് അവ ഈ രാശിക്കാരെ ബാധിക്കുന്നത് എന്നും നമുക്ക് നോക്കാം.

ഇടവം

മകര സംക്രാന്തി ദിനത്തിലെ ശുക്രാദിത്യയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികളെല്ലാം വേഗത്തില്‍ പൂര്‍ത്തിയാക്കും. ഇത് നിങ്ങള്‍ക്ക് തൊഴില്‍ മേഖലയില്‍ പേരും പ്രശസ്തിയും സമ്മാനിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും വന്നുചേരും.

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് മകര സംക്രാന്തി ദിനത്തിലെ ശുക്രാദിത്യയോഗം ഗുണം ചെയ്യും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഇത് നിങ്ങള്‍ക്ക് സാമ്പത്തികമായി ഉന്നതിയിലെത്താന്‍ സഹായകമാകും. ദാമ്പത്യ ജീവിതം സുഖകരമായിരിക്കും. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സന്താനലബ്ധിക്ക് ഭാഗ്യമുണ്ടാകും. പ്രണയജീവിതം സമാധാനപൂര്‍ണമായി മാറും. കരിയറില്‍ തിളങ്ങും.

കര്‍ക്കടകം

മകര സംക്രാന്തി ദിനത്തിലെ ശുക്രാദിത്യയോഗം കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. കുടുംബത്തിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാനാകും. വാഹനം വാങ്ങാനും വസ്തു വാങ്ങാനും നല്ല സമയമാണ് എന്ന് കാണുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+