Get Updates
Get notified of breaking news, exclusive insights, and must-see stories!

നവംബര്‍ 2 മുതല്‍ ഇവര്‍ക്ക് രാജയോഗം... ഒപ്പം ശുക്രദശയും; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, രാശികള്‍ എന്നിവയ്ക്ക് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങള്‍, 12 രാശികള്‍, 27 നക്ഷത്രങ്ങള്‍ എന്നിവയാണ് വ്യക്തികളുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ഗണിക്കാന്‍ ജ്യോതിഷത്തെ സഹായിക്കുന്നത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍.

ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

Shukraditya Rajayoga

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശിയിലേക്കും ഗ്രഹങ്ങളിലേക്കും പരിവര്‍ത്തനം ചെയ്യാറുണ്ട്.

സംക്രമണം എന്നാണ് ഈ പ്രക്രിയയെ പറയുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും സ്വാധീനിക്കും. എന്നാല്‍ വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീതമായ ഫലങ്ങളായിരിക്കും സമ്മാനിക്കുന്നത്.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് സൂര്യനും ശുക്രനും. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ വിശേഷിപ്പിക്കുന്നത്. ആത്മാവിനോടും പിതാവിനോടുമുള്ള ബഹുമാനത്തിന്റെ ഘടകമായാണ് സൂര്യനെ ജ്യോതിഷത്തില്‍ കണക്കാക്കിയിരിക്കുന്നത്. അസുരന്മാരുടെ ഗുരുവായ ശുക്രനാകട്ടെ സമൃദ്ധിയുടേയും സമ്പത്തിന്റെയും ഐശ്വര്യത്തിന്റേയും കാരകനാണ്.

രാശിചക്രം പ്രകാരം ചിങ്ങത്തിന്റെ അധിപനായാണ് സൂര്യനെ കണക്കാക്കുന്നത്. സൂര്യന്‍ മേടത്തില്‍ ഉയര്‍ന്നതും തുലാം രാശിയില്‍ ദുര്‍ബലവുമാണ്. ശുക്രനെ വൃശ്ചികത്തിന്റെയും തുലാം രാശിയിയുടേയും അധിപനായി കണക്കാക്കുന്നു. ഇത് കന്നിയില്‍ ദുര്‍ബലവും മീനത്തില്‍ ഉയര്‍ന്നതുമായിരിക്കും. നിലവില്‍ സൂര്യന്‍ തുലാം രാശിയിലൂടെയാണ് സഞ്ചരിക്കുന്നത്. നവംബര്‍ 16 വരെ സൂര്യന്‍ ഈ രാശിയില്‍ ഉണ്ടാകും.

നിലവില്‍ കന്നി രാശിയിലുള്ള ശുക്രന്‍ നവംബര്‍ 2 ന് തുലാം രാശിയിലേക്ക് സംക്രമിക്കും. ഇതുവഴി തുലാം രാശിയില്‍ ശുക്ര-സൂര്യ സംയോജനം നടക്കുകയൂം ശുക്രാദിത്യ രാജയോഗം സൃഷ്ടിക്കുകയും ചെയ്യും. നവംബര്‍ 16 വരെ ഈ രാജയോഗം നീണ്ടുനില്‍ക്കും. ശുക്രാദിത്യ രാജയോഗത്തിലൂടെ ഏതൊക്കെ രാശിക്കാര്‍ക്കാണ് നേട്ടം കൊയ്യാനാകുക എന്ന് നോക്കാം.

കര്‍ക്കടകം

തുലാം രാശിയിലെ ശുക്ര-സൂര്യ സംയോജനം വഴി രൂപപ്പെടുന്ന ശുക്രാദിത്യ രാജയോഗം കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വാഹനം, വസ്തു എന്നിവ വാങ്ങിക്കാന്‍ യോഗമുണ്ടാകും എന്ന് കാണുന്നു. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ഇത് നിങ്ങള്‍ക്ക് സമൂഹത്തില്‍ ആദരവും അന്തസും സമ്മാനിക്കും. വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാകും

ധനു

ധനു രാശിക്കാര്‍ക്ക് തുലാം രാശിയിലെ ശുക്ര-സൂര്യ സംയോജനം വഴി രൂപപ്പെടുന്ന ശുക്രാദിത്യ രാജയോഗം ശുഭകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം കൊയ്യാനാകും. പുതിയ വരുമാന സ്രോതസ്സുകള്‍ തെളിയും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിതമായി ഒരു വരുമാനം ലഭിക്കും.

മകരം

തുലാം രാശിയിലെ ശുക്ര-സൂര്യ സംയോജനം വഴി രൂപപ്പെടുന്ന ശുക്രാദിത്യ രാജയോഗം മകരം രാശിക്കാര്‍ക്ക് ഗുണപരമായിരിക്കും. ഇവര്‍ക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടമുണ്ടാകും. ഏറെ നാളായി മുടങ്ങി കിടക്കുന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. പുതിയ വീട്ടിലേക്ക് ഉടന്‍ താമസം മാറാനാകും. പുത്തന്‍വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+