ശമ്പളം കൂടും.. സമ്പത്ത് ഇരട്ടിക്കും; ഇന്നേക്ക് 10-ാം നാള്‍ ഉച്ചിയിലുദിക്കുന്നത് രാജയോഗം; ഈ രാശിക്കാരാണോ?
ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ അതീവ പ്രാധാന്യമുണ്ട്. അതിനാല്‍ തന്നെ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും സവിശേഷമായ സ്ഥാനമാണ് ജ്യോതിശാസ്ത്രത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങളെല്ലാം തന്നെ കൃത്യമായ ഇടവേളകളില്‍ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകാറുണ്ട്.
ഈ പ്രക്രിയയെ പറയുന്ന പേരാണ് സംക്രമണം എന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പതെണ്ണമാണ് ഉള്ളത്.

സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ് എന്നാണ് പറയപ്പെടുന്നത്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.
നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് സൂര്യനും ശുക്രനും.
ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ വിശേഷിപ്പിക്കുന്നത്. സൂര്യന്റെ രാശി മാറ്റത്തിന് അനുസൃതമായാണ് മലയാള മാസങ്ങള്‍ മാറി വരുന്നത്. ഓരോ 30 ദിവസം കൂടുമ്പോഴും സൂര്യന്‍ രാശി മാറ്റാറുണ്ട്. ശുക്രനാകട്ടെ സമ്പത്ത്, സമൃദ്ധി, ഐശ്വര്യം എന്നിവയുടെ കാരകനാണ്. ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് അളവറ്റ സമ്പത്ത് വന്ന് ചേരും എന്നാണ് വിശ്വാസം.
ഒക്ടോബര്‍ 17-ന് സൂര്യന്‍ തുലാം രാശിയിലേക്ക് പ്രവേശിക്കും. സമ്പത്തിന്റെയും സമൃദ്ധിയുടെയും കാരകനായ ശുക്രന്‍ ഇതിനകം തന്നെ തുലാം രാശിയിലുണ്ട്. തുലാം രാശിയില്‍ സൂര്യനും ശുക്രനും ഒത്തുചേരുന്നത് ശുക്രാദിത്യ രാജയോഗം സൃഷ്ടിക്കും. ബഹുമാനം, സമ്പത്ത്, തൊഴില്‍പരമായ പുരോഗതി എന്നിവയുടെ കാര്യത്തില്‍ ജ്യോതിഷത്തില്‍ ഈ യോഗം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു.
തുലാം രാശിയിലെ ശുക്ര-സൂര്യ സംയോഗം നിമിത്തം രൂപപ്പെടുന്ന ശുക്രാദിത്യ രാജയോഗം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ ഈ യോഗത്തിന്റെ സ്വാധീനം മൂലം ചില രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങളും തൊഴില്‍രംഗത്ത് പുതിയ അവസരങ്ങളും ലഭിച്ചേക്കാം. ഏതെല്ലാം രാശിക്കാര്‍ക്കാണ് ഈ സമയം ശുഭകരമായി ഭവിക്കുക എന്ന് നോക്കാം.
ഇടവം
തുലാം രാശിയിലെ ശുക്ര-സൂര്യ സംയോഗം നിമിത്തം രൂപപ്പെടുന്ന ശുക്രാദിത്യ രാജയോഗം ഇടവം രാശിക്കാര്‍ക്ക് ശുക്രാദിത്യ രാജയോഗം ഗുണകരമായിരിക്കും. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ സാധ്യതയുണ്ട്. വരുമാനത്തിനുള്ള പുതിയ മാര്‍ഗങ്ങള്‍ തെളിയുന്നത് വഴി സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. കോടതി വ്യവഹാരങ്ങളില്‍ വിജയം നിങ്ങള്‍ക്കൊപ്പമായിരിക്കും.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് തുലാം രാശിയിലെ ശുക്ര-സൂര്യ സംയോഗം നിമിത്തം രൂപപ്പെടുന്ന ശുക്രാദിത്യ രാജയോഗം അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും പ്രതീക്ഷിക്കാം. കുടുംബത്തോടൊപ്പം സന്തോഷകരമായ സമയം ചെലവഴിക്കാന്‍ സാധിക്കും. വിവാഹം കഴിക്കാത്തവര്‍ക്ക് നല്ല വിവാഹാലോചനകള്‍ വരാം. ജീവിതത്തിന്റെ മറ്റ് മേഖലകളിലും വിജയത്തിനുള്ള അവസരങ്ങള്‍ കൈവന്നേക്കാം.


Click it and Unblock the Notifications
