ഈ രാശിക്കാരാണോ? രാജയോഗം ആരംഭിച്ചു... ഇനി വെച്ചടി വെച്ചടി കയറ്റം, കുന്നോളം ധനം!
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറ്റം നടത്താറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ രാശി മാറ്റം അനുകൂല ഫലം നല്‍കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂലമായിരിക്കും.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള രണ്ട് ഗ്രഹങ്ങളാണ് സൂര്യനും ശുക്രനും. എല്ലാ ഗ്രഹങ്ങളുടേയും രാജാവാണ് സൂര്യന്‍. ശുക്രനാകട്ടെ സമ്പത്തിന്റേയും സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും കാരകനാണ്. ഒരാളുടെ ജീവിതത്തില്‍ നല്ലകാലം വരുമ്പോള്‍ ശുക്രനുദിച്ചു എന്ന് പറയുന്നത് ശുക്രന്റെ ഈ സവിശേഷത കൊണ്ടാണ്. സൂര്യനും ശുക്രനും ഒരേ രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ് ഇപ്പോള്‍.

ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോജിക്കുമ്പോഴാണ് രാജയോഗം രൂപപ്പെടുന്നത്. ഇന്നലെ സൂര്യന്‍ തന്റെ ഉന്നത രാശിയായ മീനത്തില്‍ പ്രവേശിച്ചു. ശുക്രന്‍ നേരത്തെ തന്നെ അവിടെയുണ്ട്. ഇതോടെ മീനം രാശിയില്‍ ശുക്രനും സൂര്യനും കൂടിച്ചേര്‍ന്ന് ശുക്രാദിത്യ രാജയോഗം ഉണ്ടായി. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങള്‍ സമ്മാനിക്കും.
മീനം
മീനം രാശിയിലെ സൂര്യ-ശുക്ര സംയോഗം വഴി രൂപപ്പെടുന്ന ശുക്രാദിത്യ യോഗം മീനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ ലഗ്‌നസ്ഥാനത്താണ് ഈ രാജയോഗം രൂപപ്പെടുന്നത്. അതിനാല്‍ തന്നെ ഈ കാലയളവില്‍ ആഗ്രഹിച്ചതെനന്തും സ്വന്തമാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. വരുമാനം വര്‍ധിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് മീനം രാശിയിലെ സൂര്യ-ശുക്ര സംയോഗം വഴി രൂപപ്പെടുന്ന ശുക്രാദിത്യ യോഗം അനുകൂലമായിരിക്കും. ഈ രാശിയുടെ വരുമാനവും ലാഭവും ഉള്ള സ്ഥലത്താണ് ഈ രാജയോഗം രൂപപ്പെടുന്നത്. അതിനാല്‍ തന്നെ പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പലവഴിക്ക് പണം കൈയിലെത്തും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഓഹരി വിപണി, ലോട്ടറി എന്നിവയിലും ലാഭം ലഭിക്കും.
ധനു
മീനം രാശിയിലെ സൂര്യ-ശുക്ര സംയോഗം വഴി രൂപപ്പെടുന്ന ശുക്രാദിത്യ യോഗം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ നാലാമത്തെ ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. പുതിയ വാഹനം, വീട് എന്നിവ വാങ്ങാന്‍ സാധിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം. ഈ സമയം നിങ്ങളുടെ സാമ്പത്തിക മികച്ചതായിരിക്കും. സ്വര്‍ണം പോലെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും.












Click it and Unblock the Notifications