ആഗ്രഹിച്ചതെല്ലാം നടക്കും, പൊന്നും പണവും വന്ന് നിറയും; ഇതൊക്കെയാണ് രാജയോഗം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര മാറ്റങ്ങള്‍ക്കും വലിയ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണകരമായ ഫലങ്ങളായിരിക്കും സമ്മാനിക്കുക.
എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും നല്‍കുക. ജ്യോതിഷത്തില്‍ ഏറെ സവിശേഷതകളുള്ള രണ്ട് ഗ്രഹങ്ങളാണ് സൂര്യനും ശുക്രനും. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യന്‍ അറിയപ്പെടുന്നത്. ശുക്രനാകട്ടെ സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും കാരകന്‍ എന്ന വിശേഷണത്തിന് അര്‍ഹനാണ്. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോജിക്കുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്.

സൂര്യനും ശുക്രനും ചേര്‍ന്ന് ജ്യോതിഷത്തിലെ അപൂര്‍വ രാജയോഗങ്ങളിലൊന്നായ ശുക്രാദിത്യ യോഗം രൂപീകരിക്കാന്‍ പോകുകയാണ്. മീനം രാശിയില്‍ ആണ് ഈ രാജയോഗം രൂപപ്പെടാന്‍ പോകുന്നത്. മാര്‍ച്ച് 14 ന് സൂര്യന്‍ മീന രാശിയില്‍ പ്രവേശിക്കും. ശുക്രന്‍ നേരത്തെ തന്നെ മീനത്തിലുണ്ട്. ഈ സാഹചര്യത്തില്‍ സൂര്യനും ബുധനും ചേര്‍ന്ന് ശുക്രാദിത്യയോഗം രൂപപ്പെടാന്‍ പോകുകയാണ്.
ഇത് എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം വലിയ ഭാഗ്യമാണ് ഇതുവഴി ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുക്രാദിത്യയോഗം ഗുണം ചെയ്യാന്‍ പോകുന്നത് എന്ന് നമുക്ക് നോക്കാം.
ഇടവം
മീനം രാശിയിലെ സൂര്യ-ശുക്ര സംയോജനത്താല്‍ രൂപപ്പെടുന്ന ശുക്രാദിത്യ യോഗം ഇടവം രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് രാജയോഗം നടക്കുന്നത്. ഇത് ഇവര്‍ക്ക് സര്‍വ മേഖലയിലും വിജയം കൈവരിക്കാനും സാമ്പത്തിക നേട്ടം നല്‍കാനും സഹായിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഇത് നിങ്ങളുടെ കരിയറില്‍ പുരോഗതിയുണ്ടാക്കും.
മിഥുനം
മീനം രാശിയിലെ സൂര്യ-ശുക്ര സംയോജനത്താല്‍ രൂപപ്പെടുന്ന ശുക്രാദിത്യ യോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ പത്താം ഭാവത്തിലാണ് ശുക്രാദിത്യ യോഗം രൂപപ്പെടുന്നത്. സാമ്പത്തികമായി വലിയ ഉയരങ്ങളിലെത്താന്‍ നിങ്ങള്‍ക്ക് സാധിക്കും. വിദേശത്ത് പുതിയ തൊഴിലവസരങ്ങള്‍ ലഭ്യമാകും. പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് നയിക്കും. പുതിയ വീട്ടിലേക്ക് താമസം മാറും.
തുലാം
മീനം രാശിയിലെ സൂര്യ-ശുക്ര സംയോജനത്താല്‍ രൂപപ്പെടുന്ന ശുക്രാദിത്യ യോഗം തുലം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ശുക്രാദിത്യയോഗം രൂപപ്പെടുന്നത്. ഏറെ നാളായി മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ തുറക്കാനാകും.












Click it and Unblock the Notifications