ഒരാഴ്ച കൂടി കഴിഞ്ഞാല്‍ ഈ രാശിക്കാര്‍ക്ക് രാജയോഗം; പുത്തന്‍ കാറും വീടും വാങ്ങാം.. ആസ്തി ഇരട്ടിക്കും!
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രകടമാകും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂല ഫലങ്ങളായിരിക്കും സമ്മാനിക്കുക.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് സൂര്യനും ശുക്രനും. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ വിശേഷിപ്പിക്കുന്നത്. ആത്മാവ്, സന്തോഷം, സമൃദ്ധി, ബഹുമാനം എന്നിവയുടെ ഘടകമാണ് സൂര്യന്‍. സൂര്യന്‍ എല്ലാ മാസവും ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് സഞ്ചരിക്കാറുണ്ട്. അതിനാല്‍ തന്നെ സൂര്യന്‍ ഒരു രാശിയിലേക്ക് തിരികെ വരാന്‍ ഏകദേശം ഒരു വര്‍ഷത്തെ സമയമെടുക്കും.

ശുക്രനാകട്ടെ ഐശ്വര്യത്തിന്റെ കാരകനാണ്. സമ്പത്ത്, സമൃദ്ധി, ആഡംബരം എന്നിവയുടെ കാരകനായും ശുക്രനെ ജ്യോതിഷത്തില്‍ വിശേഷിപ്പിക്കാറുണ്ട്. സൂര്യനും ശുക്രനും ഒരു രാശിയില്‍ കൂടിച്ചേരുന്നതിനുള്ള അപൂര്‍വ സാഹചര്യമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. നിലവില്‍ സ്വന്തം രാശിയായ ചിങ്ങത്തിലാണ് സൂര്യനുള്ളത്. എന്നാല്‍ ഈ മാസം തന്നെ സൂര്യന്‍ കന്നി രാശിയില്‍ പ്രവേശിക്കും.
സെപ്റ്റംബര്‍ 16 ന് വൈകുന്നേരം 7:52 നാണ് സൂര്യന്‍ കന്നി രാശിയില്‍ പ്രവേശിക്കുക. ശുക്രന്‍ നേരത്തെ തന്നെ കന്നി രാശിയിലൂടെയാണ് സഞ്ചരിക്കുന്നത്. സൂര്യന്റെ വരവോടെ കന്നി രാശിയില്‍ ശുക്ര-സൂര്യ സംയോഗത്തിന് വഴി തുറക്കും. ഇത് ശുക്രാദിത്യ രാജയോഗം രൂപപ്പെടാന്‍ കാരണം. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് അപൂര്‍വമായ നേട്ടങ്ങള്‍ സ്വന്തമാക്കാനാകും. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നമുക്ക് നോക്കാം.
വൃശ്ചികം
കന്നി രാശിയിലെ ശുക്ര-സൂര്യ സംയോഗം മൂലം രൂപപ്പെടുന്ന ശുക്രാദിത്യ രാജയോഗം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ പതിനൊന്നാം ഭാവത്തില്‍ ആണ് ശുക്രാദിത്യ രാജയോഗം രൂപപ്പെടുന്നത്. ഇത് ഈ രാശിക്കാരുടെ ജീവിതത്തില്‍ നല്ല സ്വാധീനം ചെലുത്തും. ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ജോലി സംബന്ധമായി ധാരാളം യാത്രകള്‍ നടത്തും.
ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ബിസിനസ് രംഗത്ത് വലിയ ലാഭം കൊയ്യാനാകും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സുസ്ഥിരമായിരിക്കും.
സൗദിയില്‍ ട്രാഫിക് പിഴ ലഭിച്ചിട്ടുണ്ടോ? പകുതി കാശ് തിരികെ ലഭിക്കും, ചെയ്യേണ്ടത് ഇത്ര മാത്രം
മകരം
കന്നി രാശിയിലെ ശുക്ര-സൂര്യ സംയോഗം മൂലം രൂപപ്പെടുന്ന ശുക്രാദിത്യ രാജയോഗം മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ ഒമ്പതാം ഭാവത്തില്‍ ആണ് രാജയോഗം രൂപപ്പെടുന്നത്. വിദേശത്ത് ജോലി, ഉന്നത പഠനം എന്നിവ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം. ഏറെ നാളത്തെ പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ വിജയം നേടാന്‍ സാധിക്കും.
കര്‍ക്കിടകം
കന്നി രാശിയിലെ ശുക്ര-സൂര്യ സംയോഗം മൂലം രൂപപ്പെടുന്ന ശുക്രാദിത്യ രാജയോഗം കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ രണ്ടാം ഭാവത്തില്‍ ആണ് ശുക്രാദിത്യ രാജയോഗം രൂപപ്പെടുന്നത്. ഇതിലൂടെ ഈ രാശിക്കാര്‍ എല്ലാ മേഖലയിലും വിജയം നേടുകയും അധികമായി ധനം സമ്പാദിക്കുകയും ചെയ്യും. പലവഴിക്ക് പണം കൈയിലെത്തും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം നേടാം.
പുതിയ വരുമാന മാര്‍ഗങ്ങള്‍ തുറക്കും. പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. ഇതെല്ലാം ആസ്തിയിലെ വര്‍ധനവിന് സാഹചര്യമൊരുക്കും. പുതിയ വാഹനം, വീട് എന്നിവ വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം.












Click it and Unblock the Notifications