Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈ നിറയെ സ്വര്‍ണവും പണവും.. അപൂര്‍വ രാജയോഗം തൊട്ടടുത്ത്..! ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തളം ഇത് ദോഷകരമായെന്നും വരാം.

ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ വിശേഷിപ്പിക്കുന്നത്. നിലവില്‍ മേടം രാശിയിലാണ് സൂര്യന്‍ സഞ്ചരിക്കുന്നത്. മേയ് 14 ന് സൂര്യന്‍ ഇടവം രാശിയിലേക്ക് മാറും. നേരത്തെ തന്നെ ഈ രാശിയില്‍ ശുക്രന്‍ സഞ്ചരിക്കുന്നുണ്ട്. സമ്പത്തിന്റെ ഐശ്വര്യത്തിന്റേയും കാരകനാണ് ശുക്രന്‍ എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്ത് വന്നാല്‍ അയാള്‍ക്ക് ജീവിതത്തില്‍ എല്ലാ നേട്ടങ്ങളും കൈവരിക്കാനാകും എന്നാണ് വിശ്വാസം.

astrology

ഇടവം രാശിയിലെ ശുക്ര-സൂര്യ സംയോഗത്താല്‍ ശുക്രാദിത്യ രാജയോഗം സൃഷ്ടിക്കാന്‍ പോകുകയാണ്. 10 വര്‍ഷത്തിന് ശേഷമാണ് ഈ സംഗമം ഉണ്ടാകുന്നത്. അതിനാല്‍ തന്നെ എല്ലാ രാശിക്കാരേയും ഈ രാജയോഗം ബാധിക്കും. ചിലര്‍ക്ക് അനുകൂല ഫലങ്ങളും മറ്റ് ചില രാശിക്കാര്‍ക്ക് പ്രതികൂല ഫലവുമായിരിക്കും ഈ രാജയോഗം സമ്മാനിക്കുക. ഏതൊക്കെയാണ് ശുക്രാദിത്യരാജയോഗം അനുഗ്രഹം ചൊരിയാന്‍ പോകുന്ന ഭാഗ്യ രാശിക്കാര്‍ എന്ന് നോക്കാം.

ഇടവം

ഇടവം രാശിയിലെ ശുക്ര-സൂര്യ സംയോഗത്താല്‍ രൂപപ്പെടുന്ന ശുക്രാദിത്യ രാജയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനയും ഉണ്ടാകും. കരിയറില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കും. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യവും സമാധാനവും നിലനില്‍ക്കും.

മിഥുനം

ഇടവം രാശിയിലെ ശുക്ര-സൂര്യ സംയോഗത്താല്‍ രൂപപ്പെടുന്ന ശുക്രാദിത്യ രാജയോഗം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയം. ബംപര്‍ സമ്മാനം വരെ അടിക്കാന്‍ സാധ്യത. സ്വര്‍ണം പോലുള്ള വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും.

ചിങ്ങം

ഇടവം രാശിയിലെ ശുക്ര-സൂര്യ സംയോഗത്താല്‍ രൂപപ്പെടുന്ന ശുക്രാദിത്യ രാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമായി കാണുന്നു. ബിസിനസ് വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ വരുമാനം ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+