• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

മൂക്കുത്തിയണിഞ്ഞാല്‍ ആര്‍ത്തവവേദനകള്‍ വിട്ടുനില്‍ക്കും!! നിങ്ങളറിയേണ്ട നാല് കാര്യങ്ങള്‍

  • By Desk

പണ്ടു കാലത്ത് വിശ്വാസങ്ങളുടെയും ആചാരങ്ങളുടേയും അടിസ്ഥാനത്തിലായിരുന്നു മൂക്കുത്തി ധരിച്ചിരുന്നത്. എന്നാല്‍ ഇന്ന് അത് മാറിക്കഴിഞ്ഞിട്ടുണ്ട്. ഇക്കാലത്ത് മൂക്കുത്തി ഫാഷന്റെ പര്യാമായി മാറിക്കഴിഞ്ഞിട്ടുണ്ട്. അണിയുന്ന രീതി, മൂക്കുത്തിയുടെ വലിപ്പം, മോഡല്‍ എന്നിങ്ങനെ മൂക്കുത്തിയില്‍ നിരവധി പരീക്ഷണങ്ങളാണ് സ്ത്രീകളും പെണ്‍കുട്ടികളും നടത്തിക്കൊണ്ടിരിക്കുന്നത്. ഹിന്ദുവിശ്വാസം അനുസരിച്ച് മൂക്കുത്തി ധരിക്കുന്നതിന് പ്രായഭേദമില്ല. വിവാഹിതരായ സ്ത്രീകളും അവിവാഹിതകളായ പെണ്‍കുട്ടികളും പ്രായഭേദമില്ലാതെ തന്നെ മൂക്ക് കുത്തി വ്യത്യസ്ത തരത്തിലുള്ള മൂക്കുത്തികള്‍ അണിയാറുണ്ട്.

എന്നാല്‍ ഓരോ പ്രദേശങ്ങള്‍ക്കനുസരിച്ച് അണിയുന്ന മൂക്കുത്തിയുടെ രൂപത്തിലും ഭാവത്തിലും അല്‍പ്പം വ്യത്യാസങ്ങള്‍ പ്രകടമാകുമെന്ന് മാത്രം. മധ്യേഷ്യന്‍ രാജ്യങ്ങളില്‍ മാത്രം ഉപയോഗിച്ചിരുന്ന മൂക്കുത്തി 16ാം നൂറ്റാണ്ടില്‍ മുഗള്‍ വംശജരുടെ വരവോടെയാണ് ഇന്ത്യയിലെത്തിയതെന്നാണ് പറയപ്പെടുന്നത്. മൂക്കുത്തി ഇന്ത്യന്‍ സംസ്കാരത്തിലെ ഒരു അവിഭാജ്യഘടകമാണെന്നാണ് പറയപ്പെടുന്നത്. ശുശ്രുത സംഹിതയില്‍ മൂക്കുത്തിയും ആരോഗ്യവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.

 ആരോഗ്യത്തില്‍ മൂക്കുത്തി

ആരോഗ്യത്തില്‍ മൂക്കുത്തി

ആയുര്‍വേദം പ്രകാരം മൂക്കുത്തി ധരിക്കുന്നത് ആര്‍ത്തവകാലത്തെ വയറുവേദന ശമിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്. ഇക്കാരണം കൊണ്ടുതന്നെ പ്രായമായ സ്ത്രീകളും പെണ്‍കുട്ടികളും മൂക്കുത്തിയ്ക്ക് അധിക പ്രാധാന്യം നല്‍കാറുമുണ്ട്. എന്നാല്‍ മൂക്കിന്റെ ഇടതുഭാഗത്ത് മൂക്കുത്തി അണിയുന്നതാണ് ആര്‍ത്തവ സമയത്തെ വേദന കുറയ്ക്കാന്‍ സഹായിക്കുന്നത്. സ്ത്രീകളുടെ പ്രത്യുല്‍പ്പാദന അവയങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നത് ഇടതുഭാഗമാണ്. സ്ത്രീകള്‍ക്ക് പ്രസവം എളുപ്പമാക്കുന്നതിലും ഇടതുഭാഗത്ത് ധരിക്കുന്ന മൂക്കുത്തിയ്ക്ക് കഴിയുമെന്നാണ് കണക്കാക്കുന്നത്. സ്ത്രീകളുടെ മൂക്കിന് ഉണ്ടാകുന്ന അണുബാധയില്‍ മൂക്കിനെ രക്ഷിക്കാന്‍ ഇവയ്ക്ക് ശേഷിയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

 വിശ്വാസവും മതവും

വിശ്വാസവും മതവും

വിവാഹം കഴിച്ചുവെന്നതിന്റെ അടയാളമായാണ് ഇന്ത്യന്‍ സംസ്കാരത്തില്‍ പലഭാഗങ്ങളിലുംഒ മൂക്കുത്തികളെ കണക്കാക്കുന്നത്. ഒരു സ്ത്രീ ധരിച്ച മൂക്കുത്തി അവരുടെ മരണത്തോടെയോ ഭര്‍ത്താവിന്റെ മരണത്തടെയോ മാത്രമേ നീക്കം ചെയ്യാറുള്ളു. പരമ്പരാഗതമായി വിവാഹ പ്രായമായി കണക്കാക്കുന്ന 16ാം വയസ്സിലാണ് പെണ്‍കുട്ടികളെ മൂക്കുത്തി അണിയിക്കാറ്. ഇത് പാര്‍വ്വതി ദേവിയോടുള്ള ആരാധനയുടെ ഭാഗമായും കണക്കാക്കപ്പെടുന്നുണ്ട്. ഭാര്യ മൂക്കില്‍ അണിയുന്ന മൂക്കുത്തി ഭര്‍ത്താവിന്റെ ആരോഗ്യവുമായി അഭേദ്യമായ ബന്ധം പുലര്‍ത്തുന്നതായി വിശ്വസിക്കപ്പെടുന്നുണ്ട്.

 ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറപ്പേരും മുക്കുത്തി ധരിക്കുന്നത്. മൂക്കിന്റെ ഒരു വശത്ത് മാത്രമായി മൂക്കുത്തി അണിയുന്നവരും രണ്ട് ഭാഗത്തും അണിയുന്നവരും സ്ത്രീകള്‍ക്കിടയിലുണ്ട്. കൊങ്കണി, ഗോവ എന്നിവിടങ്ങളിലെ വധു അണിയുന്നത് മത്സ്യത്തിന്റെയോ പക്ഷിയുടേയോ ആകൃതിയിലുള്ള മൂക്കുത്തികളായിരിക്കും. വടക്കേന്ത്യന്‍ വിവാഹങ്ങളിലും മൂക്കുത്തിയ്ക്ക് പ്രാധാന്യം ലഭിക്കാറുണ്ട്.

 ട്രെന്‍ഡിയാണ് സ്റ്റൈലിഷും

ട്രെന്‍ഡിയാണ് സ്റ്റൈലിഷും

മാറുന്ന കാലത്ത് മൂക്കുത്തി ഫാഷന് ഒപ്പം മാത്രം കടന്നുവരുന്ന ഒരു ആഭരണമാണ്. പരമ്പരാഗതമായ സ്വര്‍ണ്ണം, വെള്ളി എന്നിവയില്‍ നിന്ന് തികച്ചും ട്രെന്‍ഡിയായ മൂക്കുത്തികളാണ് വിപണിയും പെണ്‍കൊടികളുടെ മനസ്സും കയ്യടക്കിയിട്ടുള്ളത്. ബ്ലാക്ക് മെറ്റലിലും വെള്ളിയിലും അല്ലാതെയും നിര്‍മിച്ച മൂക്കുത്തികള്‍ വിപണി കയ്യടക്കിയപ്പോള്‍ സ്വര്‍ണ്ണ മൂക്കുത്തികള്‍ പ്രായമായവരിലേയ്ക്ക് മാത്രമായി ഒതുങ്ങുകയും ചെയ്തുു.

ട്രംപ് കൈവിട്ടാല്‍ ഉത്തരകൊറിയ്ക്ക് ചൈന മാത്രം!! കിമ്മിന്റെ ചൈനീസ് സന്ദര്‍ശനത്തിന് പിന്നില്‍ നിര്‍ണായക നീക്കങ്ങള്‍!! ചൈനയില്‍ ഒരുങ്ങുന്നത് ഉന്നിനുള്ള തന്ത്രങ്ങള്‍

ജന്മനാ മുഖത്ത് പാടുള്ളവര്‍ ബുദ്ധിമാന്മാരായിരിക്കും: ശരീരത്തിലെ പാടുകള്‍ വെളിപ്പെടുത്തുന്നത്

English summary
Nose piercing is an important custom which is followed by Indian women. In Hindu religion,there is no strict restriction on wearing the nose stud as in the case of a Mangalsutra. Therefore, both married as well as unmarried women can wear a nose stud.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more