പാമ്പിനെ സ്വപ്നം കണ്ടാല്‍ ചിരിച്ചു തള്ളരുത്: കറുത്ത പാമ്പ് കടിക്കുന്നതായി സ്വപ്നം കണ്ടാല്‍ മരണം!!
പാമ്പിനെ സ്വപ്നം കാണുന്നത് പണ്ടുകാലം മുതല്‍ തന്നെ പല വ്യത്യസ്ത അര്‍ത്ഥങ്ങളാണ് കല്പ്പിച്ചുവരുന്നത്. ഉറക്കത്തോളം തന്നെ ആയുസ്സുള്ളവയാണ് സ്വപ്നങ്ങളെന്നാണ് മനുഷ്യന് വിശ്വസിക്കുന്നത്. ചിലര്‍ ഉറങ്ങി മണിക്കുറുകള്ക്കുള്ളിലും മറ്റുചിലർ ഗാഢനിദ്രയിലായിരിക്കെയുമാണ് സ്വപ്നം കാണുക എന്നിരിക്കിലും ഉറക്കത്തിൽ സ്വപ്നം കണ്ട് ഒരിക്കൽപ്പോലും ഞെട്ടിയുണരാത്തവരായി ആരും തന്നെ കാണില്ലെന്നുറപ്പ്.
മരണവും പക്ഷികളും മൃഗങ്ങളും എന്നിങ്ങനെ ഉറങ്ങുന്നതിന് 24-48 മണിക്കൂറിനുള്ളിൽ നടന്നിട്ടുള്ള കാര്യങ്ങള്‍ക്ക് ഒരു വ്യക്തി കാണുന്ന സ്വപ്നങ്ങളുമായി ബന്ധമുണ്ടെന്നും ഈ സമയത്തിനുള്ളിൽ ഉണ്ടാകുന്ന സംഭവങ്ങളുടെ പ്രതിഫലനമാണ് സ്വപ്നങ്ങളെന്നും ജെയ്ന്‍ തെരേസ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ പാമ്പിനെ സ്വപ്നം കാണുന്നതിനെ എങ്ങനെയാണ് വിലയിരുത്തുന്നത് എന്ന് പരിശോധിക്കാം.

ഇത് മരണത്തിന്റെ സൂചന തന്നെ!!
കറുത്ത നിറമുള്ള പാമ്പ് കടിക്കുന്നതായി സ്വപ്നം കണ്ടാല്‍ സ്വന്തം മരണം അടുത്തതിന്റെ സൂചനയാണ് എന്നാണ് കണക്കാക്കുന്നത്. പഴമക്കാരാണ് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടുന്ന കറുത്ത പാമ്പിനെ മരണവുമായി ബന്ധമുണ്ടെന്ന വിശ്വാസം പുലര്‍ത്തിയിരുന്നത്.

ദാരിദ്ര്യം വരും സൂക്ഷിച്ചോ!
പാമ്പിനെ വിരട്ടി ഓടിക്കുന്നത് സ്വപ്നം കണ്ടാല്‍ നിങ്ങളെ കാത്തിരിക്കുന്നത് ദാരിദ്ര്യമായിരിക്കും. അതേസമയം കാലില്‍ പാമ്പ് ചുറ്റുന്നതായി സ്വപ്നം കണ്ടാല്‍ ജീവിതത്തില്‍ ബുദ്ധിമുട്ടുകളും കഷ്ടപ്പാടും അനുഭവിക്കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. പാമ്പ് ആഞ്ഞുകൊത്തുന്നതാണ് സ്വപ്നത്തില്‍ വരുന്നതെങ്കില്‍ ഇത്തരം വ്യക്തികളെത്തേടി സമ്പത്തും സമൃദ്ധിയും വരുമെന്നാണ് കണക്കാക്കുന്നത്.

ശത്രുക്കളുണ്ട് സൂക്ഷിക്കുക
സ്വപ്നത്തില്‍ കാണുന്നത് പത്തി വിടര്‍ത്തി നില്ക്കുന്ന പാമ്പിനെയാണ് എങ്കില്‍ ശത്രുക്കളുടെ എണ്ണം വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. ഒന്നിന് പകരം രണ്ട് പാമ്പുകള്‍ പത്തി വിടര്‍ത്തി നില്ക്കുന്നതായി സ്വപ്നം കണ്ടാസ് ഐശ്വര്യത്തിന്റെ അടയാളമായാണ് വിശ്വസിക്കപ്പെടുന്നത്. ശത്രുക്കള്‍ ഇല്ലാതാകുന്നതിന്റെ സൂചനയാണ് പാമ്പിനെ കൊല്ലുന്നതായി സ്വപ്നം കാണുന്നതെന്ന വിശ്വാസവും പഴമക്കാര്‍ക്കിടയില്‍ നിലനിന്നിരുന്നു.

കഴുത്തില്‍ വീഴുന്ന പാമ്പ് അനുഗ്രഹം!!
കഴുത്തില്‍ വീഴുന്ന പാമ്പ് കുടുംബത്തില്‍ ഐശ്വര്യവും സമ്പത്തും കൊണ്ടുവരുമെന്നാണ് വിശ്വസിക്കുന്നത്. സ്വപ്നം കാണുന്നവര്‍ സമ്പന്നനാകുമെന്നും പാമ്പുകളെ വിരട്ടി ഓടിക്കുന്നത് സ്വപ്നം കണ്ടാല്‍ കുടുംബത്തിലേക്ക് ദാരിദ്ര്യം കടന്നുവരാന്‍ സാധ്യതയുണ്ടെന്നും കണക്കാക്കപ്പെടുന്നു. ശരീരത്തില്‍ പാമ്പ് കടിച്ച് രക്തസ്രാവമുണ്ടാകുന്നതായി സ്വപ്നം കണ്ടാല്‍ ജീവിതത്തില്‍ എല്ലാ അര്‍ത്ഥത്തിലും ശുഭസൂചനയായാണ് കണക്കാക്കപ്പെടുന്നത്.

ഒളിച്ചോടാന്‍ ശ്രമം
പാമ്പില്‍ നിന്ന് ഒളിച്ചോടുന്നതായി സ്വപ്നം കണ്ടാല്‍ നിങ്ങളില്‍ നിന്നു തന്നെ നിങ്ങള്‍ ഒളിച്ചോടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പഴമക്കാര്‍ പറയുന്നത്. അല്ലെങ്കില്‍ ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ഏതെങ്കിലും സാഹചര്യത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നുവെന്ന സൂചനകളും ഈ സ്വപ്നം നല്‍കുന്നുണ്ട്. പാമ്പുകളുള്ള കുഴിയില്‍ വീഴുന്നതായാണ് കാണുന്നതെങ്കില്‍ വ്യക്തിജീവിതത്തിലോ ഔദ്യോഗിക ജീവിതത്തിലോ തകര്‍ച്ചകളും വീഴ്ചകളും ഉണ്ടാകാന്‍ പോകുന്നുവെന്നാണ് അര്‍ത്ഥം.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications