ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണം; ഈ രാശിക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുക, അറിയേണ്ട കാര്യങ്ങള്‍
ദില്ലി: 2021 ഡിസംബര്‍ 4-ന്, ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കാന്‍ പോകുകയാണ് നമ്മള്‍. ഇത് സമ്പൂര്‍ണ സൂര്യഗ്രഹണമായിരിക്കും. ഈ സൂര്യഗ്രഹണത്തെ ജ്യോതിഷത്തില്‍ വലിയ പ്രധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. കാരണം, ഈ സൂര്യഗ്രഹണം ഓരോ രാശിക്കാര്‍ക്കും വലിയ രീതിയിലുള്ള ഗുണങ്ങളാണ് ചെയ്യാന്‍ പോകുന്നത്. അങ്ങനെയുള്ള രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം. വിശദമായി വായിക്കാം...

ചന്ദ്രന്‍ സൂര്യന്റെ പ്രകാശത്തെ തടസ്സപ്പെടുത്തുകയും ഭൂമിയില്‍ നിഴല്‍ വീഴുകയും ചെയ്യുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. സൂര്യനെ പൂര്‍ണമായി ചന്ദ്രന്‍ മൂടുമ്പോഴാണ് പൂര്‍ണ സൂര്യഗ്രഹണം സംഭവിക്കുന്നത്. തെക്ക് ഓസ്‌ട്രേലിയ, തെക്ക് അമേരിക്ക, ദക്ഷിണാഫ്രിക്ക, ഇന്ത്യന്‍ മഹാസമുദ്രം, പസഫിക് സമുദ്രം, അറ്റ്‌ലാന്റിക് സമുദ്രം, അന്റാര്‍ട്ടിക്ക എന്നിവിടങ്ങളില്‍ സൂര്യഗ്രഹണം ദൃശ്യമാകും. ഇന്ത്യന്‍ സമയം അനുസരിച്ച് ഡിസംബര്‍ 4 ന് രാവിലെ 10.59 ന് ഭാഗിക സൂര്യഗ്രഹണം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.

ഏകദേശം 12:30 ന് സമ്പൂര്‍ണ്ണ ഗ്രഹണം ആരംഭിക്കും. ഉച്ചയ്ക്ക് 01:03 ന്, പരമാവധി ഗ്രഹണം സംഭവിക്കും. പൂര്‍ണഗ്രഹണം ഉച്ചയ്ക്ക് 01.36ന് അവസാനിക്കും. ഈ വര്‍ഷത്തെ അവസാന ഗ്രഹണം ഏതൊക്കെ രാശിക്കാരില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തുമെന്ന് നോക്കാം. ഇനി പറയുന്ന ചില രാശിക്കാരില്‍ ഗ്രഹണം മികച്ച ഫലങ്ങളാണ് നല്‍കുന്നത്. അവ എന്തൊക്കെയെന്ന് നമുക്ക് ഒന്ന് പരിശോധിക്കാം...

ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണം നിങ്ങള്‍ക്ക് ശുഭകരമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജോലിസ്ഥലത്ത്, വലിയ അവസരങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. അവിവാഹിതര്‍ക്ക് പ്രണയ വിവാഹത്തിന് കുടുംബത്തില്‍ നിന്ന് സമ്മതം ലഭിച്ചേക്കാം. നിങ്ങളുടെ ജീവിത പങ്കാളിയുമായി ആശയപരമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാനിടയുള്ളതിനാല്‍ വിവാഹിതര്‍ ജാഗ്രത പാലിക്കണം.

പഞ്ചാംഗം അനുസരിച്ച്, ഈ സൂര്യഗ്രഹണം നിങ്ങളുടെ പഴയ സങ്കീര്‍ണ്ണമായ കാര്യങ്ങള്‍ പരിഹരിക്കപ്പെടാന്‍ സാധ്യതയുണ്ട്. കഠിനാധ്വാനത്തിന്റെ മികച്ച നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിജയം നേടാന്‍ കഴിയും. ചിലര്‍ക്ക് ഉദരരോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ട്.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ സംസാരത്തില്‍ സംയമനം പാലിക്കുക, അല്ലാത്തപക്ഷം സുഹൃത്തുക്കളുമായി മാത്രം വഴക്കുണ്ടാക്കാം. കുട്ടികളുടെ ഏതെങ്കിലും പ്രശ്‌നങ്ങളെ തുടര്‍ന്ന് നിങ്ങള്‍ ആശങ്കാകുലരായിരിക്കാം.

ചിങ്ങം
ഡിസംബര്‍ 4 സൂര്യഗ്രഹണം നിങ്ങള്‍ക്ക് ശുഭകരമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ മികച്ച പ്രകടനം നടത്തും. ഇതോടൊപ്പം, മുന്‍കാലങ്ങളില്‍ നടക്കുന്ന ഏത് പ്രശ്നത്തിനും നിങ്ങള്‍ക്ക് പരിഹാരവും ലഭിക്കും.
Recommended Video

കന്നി
നിങ്ങള്‍ക്ക് സ്വയം ധൈര്യവും ആത്മവിശ്വാസവും അനുഭവപ്പെടും. പൂര്‍വ്വികരുടെ ബിസിനസ്സില്‍ നിന്ന് ധനലാഭം പ്രതീക്ഷിക്കാം. ബന്ധങ്ങളിലെ അസ്വാരസ്യങ്ങള്‍ നീങ്ങും. മതപരമായ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ താല്‍പ്പര്യം കാണിക്കും. ജോലിയില്‍ ഉയര്‍ന്ന സ്ഥാനം ലഭിക്കാന്‍ സാധ്യതയുണ്ട്.

തുലാം
ഈ രാശിക്കാര്‍ സംസാരം നിയന്ത്രിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ സമയത്ത് നിങ്ങള്‍ക്ക് സമ്മര്‍ദ്ദവും പിരിമുറുക്കവും അനുഭവപ്പെടാം. അധിക്ഷേപ വാക്കുകള്‍ ഉപയോഗിക്കരുത്. പണത്തിന്റെ അഭാവം മൂലം നിങ്ങളുടെ ജോലി തടസ്സപ്പെട്ടേക്കാം. നിങ്ങളുടെ കുടുംബാംഗങ്ങളുടെ ആവശ്യങ്ങള്‍ മനസ്സില്‍ വയ്ക്കുക.












Click it and Unblock the Notifications