Get Updates
Get notified of breaking news, exclusive insights, and must-see stories!

Solar Eclipse 2023: സമ്പത്ത് കുന്നോളം ഉയരും, കടങ്ങളോട് ബൈ പറയാം; ഈ സൂര്യഗ്രഹണ സമയത്ത് ചെയ്യേണ്ട പ്രതിവിധികള്‍

ഇന്ന് ഏപ്രില്‍ 20, ലോകം മുഴുവന്‍ കാത്തിരുന്ന ഹൈബ്രിഡ് സൂര്യഗ്രഹണം ആരംഭിച്ചിരിക്കുകയാണ്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച സൂര്യഗ്രഹണം 12.30 വരെ നീണ്ടുനിന്നേക്കും. ഹിന്ദു ആചാര പ്രകാരം സൂര്യഗ്രഹണത്തിന് വലിയ പ്രധാന്യമാണുള്ളത്. ജ്യോതിഷത്തിലും, സൂര്യഗ്രഹണത്തിനും ചന്ദ്രഗ്രഹണത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ഗ്രഹണ സമയത്ത് നിങ്ങള്‍ നേരിടുന്ന പ്രശ്‌നത്തിന് പ്രതിവിധികള്‍ ചെയ്താല്‍ അത് നിങ്ങള്‍ക്ക് വിജയകരമായ ഫലങ്ങള്‍ നല്‍കുമെന്നാണ് വിശ്വാസം.

സാമ്പത്തികമായി ബാധ്യതയുള്ളവര്‍, ജീവിതത്തില്‍ വിജയം നേടാന്‍ ആഗ്രഹിക്കുന്നവര്‍, സമ്പത്ത് നേടാന്‍ ആഗ്രഹിക്കുന്നവര്‍ സൂര്യഗ്രഹണ സമയത്ത് ചില പരിഹാരങ്ങള്‍ ചെയ്താല്‍ അതിന്റെ ഫലം നിങ്ങള്‍ക്ക് ഉറപ്പായും ലഭിക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. എന്തൊക്കെയാണ് ഇക്കാര്യങ്ങള്‍ക്ക് വേണ്ടി ചെയ്യേണ്ടതെന്ന് നോക്കാം.

astrology

കട ബാധ്യത അകറ്റാന്‍

സാമ്പത്തിക ബാധ്യത നിങ്ങളെ വലിയ രീതിയില്‍ അലട്ടുന്നുണ്ടെങ്കില്‍ അതില്‍ നിന്നും മുക്തനാകാന്‍ നിങ്ങള്‍ പാടുപെടുകയാണെങ്കിലും സൂര്യഗ്രഹണ ദിവസം ഒരു ലോക്ക് വാങ്ങിയാല്‍ മതിയാവും. ചന്ദ്രപ്രകാശം ലഭിക്കുന്ന വീടിന്റെ ഒരു മൂലയില്‍ ഈ പൂട്ട് സൂക്ഷിക്കുക. ചന്ദ്ര കിരണങ്ങള്‍ പൂട്ടില്‍ വീഴുന്ന രീതിയിലാകണം ഇത് സൂക്ഷിക്കേണ്ടത്.

തുടര്‍ന്ന് ഈ പൂട്ട് ഒരു ക്ഷേത്രത്തില്‍ നല്‍കുക. ഈ പ്രതിവിധി ചെയ്യുന്നത് കടക്കെണിയില്‍ വലയുന്ന ഒരു വ്യക്തിയെ സഹായിക്കുമെന്ന് ജ്യോതിഷികള്‍ വിശ്വസിക്കുന്നു. കൂടാതെ സാമ്പത്തിക ബാധ്യത അനുഭവിക്കുന്നവര്‍ക്ക് ഇത് വലിയൊരു പരിഹാരമായി മാറിയേക്കാം.

ജീവിതത്തില്‍ വിജയം നേടാന്‍

ജീവിതത്തില്‍ വിജയം നേടാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ ഈ സൂര്യഗ്രഹണ സമയത്ത് ചില പ്രതിവിധികള്‍ ചെയ്താല്‍ അതിന് ഉറപ്പായും ഫലം ലഭിക്കും. നിങ്ങള്‍ പ്രാപ്തിയും വൈദഗ്ധ്യവുമുള്ള ആളാണെങ്കിലും ജീവിതത്തില്‍ വിജയം കണ്ടെത്താന്‍ സാധിക്കുന്നില്ലെങ്കില്‍ ഈ സൂര്യഗ്രഹണ സമയത്ത് ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഈ വര്‍ഷത്തെ ഗ്രഹണം കഴിച്ചാല്‍ അരിപാകം ചെയ്ത് മധുരം ചേര്‍ത്ത് കാക്കയ്ക്ക് ഭക്ഷണമായി കൊടുക്കുക. ഇത് നിങ്ങള്‍ ജീവിതത്തില്‍ നേരിടുന്ന പ്രതിസന്ധികള്‍ മാറ്റും. രാഹുവിന്റെ പ്രതികൂല സ്വാധീനം കാരണമാണ് ആളുകള്‍ വിജയിക്കാന്‍ പാടുപെടുന്നത്. അങ്ങനെയാണ് ജ്യോതിഷികള്‍ വിശ്വസിക്കുന്നത്. നിങ്ങള്‍ കാക്കയ്ക്ക് മധുരമുള്ള ചോറ് ഭക്ഷണമായി നല്‍കിയാല്‍ പ്രതികൂല സ്വാധീനം പരിഹരിക്കുകയും ജീവിതത്തില്‍ വിജയിക്കാനുള്ള പാതകള്‍ തുറക്കുകയും ചെയ്യും.

സമ്പത്ത് വര്‍ദ്ധിക്കാന്‍

സമ്പത്ത് നേടിയെടുക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍, എങ്കില്‍ ഈ സൂര്യഗ്രഹണ സമയത്ത് ചെയ്യേണ്ട ചില പരിഹാര മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ഒരു ചുവന്ന തുണിക്കഷ്ണം എടുത്ത് അതിന്റെ നടുവില്‍ ഒരു പച്ച ഏലക്കയോ ഗ്രാമ്പൂയോ ഇട്ട് അഞ്ച് കെട്ടുകള്‍ കെട്ടുക. ഈ തുണി നിങ്ങളുടെ ലോക്കറിലോ, എവിടെയാണോ നിങ്ങള്‍ പണം സൂക്ഷിക്കുന്നത്, അവിടെ സുരക്ഷിതമായി വയ്ക്കുക.

ഇങ്ങനെ ചെയ്താല്‍ ഫലം ലഭിക്കുമെന്നാണ് ജ്യോതിഷികള്‍ പറയുന്നത്. ഈ പ്രതിവിധി ഫലം കണ്ടാല്‍ നിങ്ങളുടെ ചെലവ് കുത്തനെ കുറയും, വരുമാനം വര്‍ദ്ധിക്കും. ഈ പ്രതിവിധി ലക്ഷ്മിദേവിയെ പ്രസാദിപ്പിക്കും. ഈ പ്രതിവിധികള്‍ ചെയ്താല്‍ സാമ്പത്തികമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+