Solar Eclipse: സന്തോഷവും സമാധാനവും; ചില രാശിക്കാര്‍ക്ക് ആരോഗ്യം നഷ്ടപ്പെടും; സൂര്യഗ്രഹണം എങ്ങനെ ബാധിക്കും
ഹൈബ്രിഡ് സൂര്യഗ്രഹണത്തിന് ലോകം സാക്ഷിയാവുകയാണ്. ഈ സൂര്യഗ്രഹണത്തിന് ഹിന്ദു മത വിശ്വാസ പ്രകാരവും ജ്യോതിഷ പ്രകാരവം ഒരുപാട് പ്രധാന്യങ്ങളുണ്ട്. ഈ സൂര്യഗ്രഹണ സമയത്ത് ചില രാശിക്കാരുടെ ജീവിതത്തില്‍ വലിയ ഫലങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകും. ചിലരുടെ ജീവിതത്തില്‍ നല്ല ഫലങ്ങളുണ്ടാക്കുമ്പോള്‍ മറ്റുള്ള രാശിക്കാരുടെ ജീവിതത്തില്‍ മോശം ഫലങ്ങള്‍ക്ക് കാരണമാകും. ഈ സൂര്യഗ്രഹണ സമയത്ത് ഓരോ രാശിക്കാരുടെ ജീവിതത്തില്‍ എങ്ങനെ ബാധിക്കുമെന്ന് നോക്കാം....
മേടം
ഈ രാശിക്കാരുടെ ജീവിതത്തില്‍ ഊര്‍ജസ്വലത അനുഭവപ്പെടാം. പുതിയ ജീവിത ലക്ഷ്യങ്ങള്‍ വന്നുചേരും. ജീവിതത്തില്‍ നേരിടുന്ന ഏതു വെല്ലുവിളിയെയും സന്തോഷത്തോടെ ഏറ്റെടുക്കാന്‍ സാധിക്കും.
ഇടവം
ഈ സൂര്യഗ്രഹണ സമയത്ത് ഇടവം രാശിക്കാര്‍ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. പണം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ബന്ധങ്ങളില്‍ വിള്ളല്‍ വീണേക്കാം. നിങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ തെയ്യാന്‍ സമയം കണ്ടെത്തണം. അത് നിങ്ങള്‍ക്ക് സന്തോഷം കണ്ടെത്താന്‍ സഹായിക്കും.

മിഥുനം
ഈ സൂര്യഗ്രഹണ സമയം നിങ്ങള്‍ക്ക് ഒരു മാറ്റത്തിനുള്ള സമയമാണ്. അതിനായി നിങ്ങള്‍ കൂടുതല്‍ തുറന്ന മനസ്സുള്ളവരായിരിക്കണം. മാറ്റം നിങ്ങളുടെ കരിയറിലോ ബന്ധത്തിലോ സംഭവിക്കാം. നിങ്ങള്‍ക്ക് നല്ല സമയം തെളിയുന്നതിനുള്ള ഒരു അവസരം കൂടിയാണിത്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ സൂര്യഗ്രഹണ സമയത്ത് ആരോഗ്യം ശ്രദ്ധിക്കണം. ആരോഗ്യകാര്യത്തില്‍ ദോഷകരമായ ഒരുപാട് കാര്യങ്ങള്‍ സംഭവിക്കാനിടയുണ്ട്. ഏപ്രില്‍ 20 മുതല്‍ നിങ്ങളുടെ ജീവിതശൈലിയില്‍ നല്ല മാറ്റങ്ങള്‍ വരുത്തുക, നിങ്ങളുടെ ആരോഗ്യവും ബന്ധങ്ങളും മെച്ചപ്പെടുത്താന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുക.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഈ സൂര്യഗ്രഹണ സമയത്ത് സ്വയം ആത്മപരിശോധന നടത്താനുള്ള സമയമാണ്. ഇപ്പോള്‍ നിങ്ങളുമായി അടുത്തുനില്‍ക്കുന്ന ബന്ധങ്ങളുടെ ദൃഡത വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുക. പണ്ട് അനുഭവിച്ച വേദനങ്ങളില്‍ നിന്നും മുറിവുകളില്‍ നിന്നും ആശ്വാസം കണ്ടെത്താന്‍ ഈ സമയത്ത് സാധിക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് സൂര്യഗ്രഹണം ആരോഗ്യവും തൊഴിലും വെല്ലുവിളി നിറഞ്ഞതായിരിക്കും. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുക, എന്നാല്‍ അതേ സമയം, കുറച്ച് ഇടവേളകള്‍ എടുക്കുക. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുണ്ടെങ്കില്‍ അത് ചെയ്യാന്‍ ശ്രമിക്കുക. ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണിത്.
തുലാം
ഈ സൂര്യഗ്രഹണ സമയത്ത് നല്ല മാനസികവും ശാരീരികവുമായ ആരോഗ്യം ലഭിക്കുന്നതിന് ജോലി-ജീവിത ബാലന്‍സ് ആവശ്യമാണെന്ന് നിങ്ങള്‍ക്ക് തോന്നും. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ ശ്രമിക്കണം. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഹോബികള്‍ ചെയ്യുക.












Click it and Unblock the Notifications