Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രശ്‌നങ്ങളോട് പ്രശ്‌നം, പങ്കാളിയുമായി അടിപിടി; സൂര്യഗ്രഹണം ഈ രാശിക്കാര്‍ക്ക് അത്ര നല്ലതല്ല

ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യഗ്രഹണത്തിന് ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. എല്ലാ സൂര്യഗ്രഹണത്തെയും പോലെ ഇത്തവണത്തെ സൂര്യഗ്രഹണവും ചില രാശിക്കാരുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും. 12 രാശിക്കാരുടെ ജീവിതത്തിലും വലിയ മാറ്റങ്ങളാണ് ഈ വര്‍ഷത്തെ സൂര്യഗ്രഹണം സൃഷ്ടിക്കുക. ചിലര്‍ക്ക് നല്ല ഫലങ്ങള്‍ നേടിയെത്തുമ്പോള്‍ മറ്റ് ചിലരാശിക്കാര്‍ക്ക് ഈ സൂര്യഗ്രഹണം പ്രതികൂലമായി ബാധിക്കും. ഈ സൂര്യഗ്രഹണം ഏതൊക്കെ രാശിക്കാരിലാണ് പ്രതികൂലമായി ബാധിക്കുകയെന്ന് പരിശോധിക്കാം...

മേടം
ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് മേടം രാശിക്കാരെയാണ്. ഈ രാശിക്കാര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയേക്കാം. മേടരാശിയുടെ ജാതകത്തില്‍ സൂര്യന്‍, ചന്ദ്രന്‍, ബുധന്‍, രാഹു എന്നിവ ചേരുന്ന സമയമായിരിക്കും ഇത്. അതുകൊണ്ട് ഈ സമയത്ത് മാനസിക ആരോഗ്യത്തെയും കാര്യമായി ബാധിക്കും.

മേടം രാശിക്കാര്‍ ഈ സമയത്ത് കഴിയുന്നത്രയും ആരോഗ്യം ശ്രദ്ധിക്കണം. എല്ലാവിധ സമ്മര്‍ദ്ദങ്ങളും ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ ഈ ദോഷം നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. അവരുടെ മാനസിക ആരോഗ്യത്തെ കൂടുതലായും ശ്രദ്ധിക്കണം. കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നത് നല്ലതാണ്.

solar eclipse

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഈ സൂര്യഗ്രഹണ സമയത്ത് ചെലവ് കുത്തനെ വര്‍ദ്ധിക്കും. ഈ സമയത്തെ ബുദ്ധിമുട്ട് കാരണം നിങ്ങള്‍ മറ്റുള്ളവരോട് പണം കടം ചോദിക്കുന്ന അവസ്ഥ വരെ വന്നേക്കാം. ആരോഗ്യം മോശമായിരിക്കും. ഇടയ്ക്കിടെ ആരോഗ്യ പരിശോധനകള്‍ ചെയ്യുന്നത് നല്ലതാണ്. മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. യോഗ പോലുള്ള വ്യായാമങ്ങള്‍ ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതായിരിക്കും.

കര്‍ക്കിടകം
2023ലെ ആദ്യത്തെ സൂര്യഗ്രഹണം കര്‍ക്കിടകം രാശിക്കാരെ വലിയ രീതിയില്‍ ബാധിക്കും. കര്‍ക്കിടകം രാശിക്കാരുടെ പത്താം ഭാവത്തിലാണ് സൂര്യഗ്രഹണം നടക്കുന്നത്. തൊഴില്‍ രംഗത്ത് ഉയര്‍ച്ച താഴ്ചയ്ക്ക് കാരണമായേക്കാം. ഏത് തീരുമാനം എടുക്കുമ്പോഴും രണ്ട് തവണ ആലോചിക്കുന്നത് നല്ലതാണ്. ജോലിസ്ഥലത്ത്, തര്‍ക്കത്തിന് സാധ്യതയുള്ളതിനാല്‍, മുതിര്‍ന്നവരുമായി സ്വരച്ചേര്‍ച്ച നിലനിര്‍ത്താന്‍ ശ്രമിക്കണം.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഈ സൂര്യഗ്രഹണം കരിയറില്‍ ചില ഉയര്‍ച്ച താഴ്ചകള്‍ക്ക് കാരണമായേക്കാം. കഠിനാധ്വാനം ഈ സമയത്ത് ആവശ്യമാണ്. എത്ര കഠിനാധ്വാനം ചെയ്താലും വിജയത്തിലേക്ക് എത്തില്ല. അതുകൊണ്ട് ഒരിക്കലും കഠിനാധ്വാനം നിര്‍ത്തരുത്. ഈ സമയത്ത് ചിങ്ങം രാശിക്കാര്‍ ശാന്തത പാലിക്കുകയും തങ്ങളില്‍ വിശ്വാസമര്‍പ്പിക്കുകയും വേണം. എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് മുതിര്‍ന്നവരുടെ ഉപദേശം സ്വീകരിക്കുന്നത് നല്ലതാണ്.

കന്നി
കന്നി രാശിക്കാരുടെ എട്ടാം ഭാവത്തിലാണ് ഈ സൂര്യഗ്രഹണം സംഭവിക്കുന്നത്. ജോലി സ്ഥലത്ത് പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. വാഹനങ്ങള്‍ ഓടിക്കുന്ന സമയത്ത് ശ്രദ്ധ ചെലുത്തുക. കുടുംബത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. അതുകൊണ്ട് ഐക്യം നിലനിര്‍ത്താന്‍ ശ്രമിക്കണം. ഈ സമയത്ത് വലിയ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ നല്ല രീതിയില്‍ ചിന്തിക്കണം.

തുലാം
2023ലെ ആദ്യ സൂര്യഗ്രഹണം തുലാം രാശിക്കാരുടെ ഏഴാം ഭാവത്തിലാണ് സംഭവിക്കുന്നത്. ഈ രാശിക്കാര്‍ക്ക് പങ്കാളികളുമായി പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. അനാവശ്യമായ കാര്യങ്ങളിലുള്ള അടി ഒഴിവാക്കാന്‍ ഈ സമയത്ത് ശ്രദ്ധിക്കണം. ബന്ധങ്ങളില്‍ വിള്ളലുണ്ടാകുമെങ്കിലും ഈ സമയത്ത് നിങ്ങള്‍ എങ്ങനെ പെരുമാറുന്നോ അതുപോലെ ഇരിക്കും കാര്യങ്ങള്‍. തൊഴില്‍ മേഖലയിലും പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+