സൂര്യഗ്രഹണം ഇവര്‍ക്ക് സമ്മാനിക്കുക വന്‍ ദുരന്തം; പോക്കറ്റ് കാലിയാകും, ഉറ്റസുഹൃത്തുമായി തെറ്റിപ്പിരിയും!
സൂര്യഗ്രഹണം ഇന്ന് ലോകത്തിലെ പലകോണുകളിലും ദൃശ്യമാകും. 50 വര്‍ഷത്തിന് ശേഷമുണ്ടാകുന്ന ആദ്യ സമ്പൂര്‍ണ്ണ സൂര്യഗ്രഹണമാണ് ഇന്ന് സംഭവിക്കാന്‍ പോകുന്നത്. ചന്ദ്രന്‍ സൂര്യനെ പൂര്‍ണ്ണമായും മറയ്ക്കുകയും ഭൂമിയുടെ ഉപരിതലത്തില്‍ നിഴല്‍ വീഴ്ത്തുകയും ചെയ്യുന്ന പ്രതിഭാസത്തെയാണ് സമ്പൂര്‍ണ സൂര്യഗ്രഹണം എന്ന് വിളിക്കുന്നു. ഈ സമയത്ത് പകല്‍ സമയത്ത് പോലും വൈകുന്നേരത്തിന്റേയും പ്രഭാതത്തിന്റേയും കണക്കെ ഇരുട്ടുമൂടും.
ശാസ്ത്രലോകം ഏറെ ആകാംക്ഷയോടെയാണ് സൂര്യഗ്രഹണത്തിനായി കാത്തിരിക്കുന്നത്. ഇന്ത്യയില്‍ സൂര്യഗ്രഹണം ദൃശ്യമാകില്ല. അമേരിക്ക, മെക്‌സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങളിലാണ് ഇത് ദൃശ്യമാകുക. ഗ്രഹണങ്ങള്‍ക്ക് ശാസ്ത്രലോകത്ത് എന്ന പോലെ ജ്യോതിഷത്തിലും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിട്ടുള്ളത്. ഇന്ത്യയില്‍ ഗ്രഹണം ദൃശ്യമാകാത്തതിനാല്‍ സൂതക് എന്ന കാലം പ്രതിഫലിക്കില്ല.

സൂര്യഗ്രഹണം ജ്യോതിഷപരമായി എങ്ങനെ പ്രതിഫലിക്കും?
വിവിധ രാജ്യങ്ങളില്‍ ആത്മീയവും സാംസ്‌കാരികവുമായ പ്രാധാന്യമുള്ള പ്രധാന ജ്യോതിശാസ്ത്ര സംഭവങ്ങളാണ് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം. ഓരോ വ്യക്തിയും ഓരോ ഗ്രഹങ്ങളുമായും രാശിയുമായും ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ തന്നെ ഗ്രഹണങ്ങള്‍ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്. സമ്പൂര്‍ണ്ണ സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകില്ലെങ്കിലും ജ്യോതിശാസ്ത്രപരമായി എല്ലാവരിലും സ്വാധീനം ചെലുത്തും.
ഗ്രഹങ്ങളുടെ സംക്രമണം എല്ലാ രാശിക്കാരിലും വ്യത്യസ്തമായ സ്വാധീനമാണ് ചെലുത്തുക. ഗ്രഹണങ്ങളുടെ കാര്യവും അങ്ങനെ തന്നെ. ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ വിശേഷിപ്പിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ സൂര്യന്റെ സഞ്ചാരത്തില്‍ സംഭവിക്കുന്ന എല്ലാ മാറ്റങ്ങളും എല്ലാ രാശിക്കാരേയും ബാധിക്കും. ഈ സൂര്യഗ്രഹണം ദോഷകരമായി ഭവിക്കാന്‍ പോകുന്ന രാശിക്കാര്‍ ഏതൊക്കെയാണ് എന്ന് നോക്കാം.
സൂര്യഗ്രഹണം ദോഷകരമാകുന്ന രാശിക്കാര്‍
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാരില്‍ സൂര്യഗ്രഹണം വലിയ സ്വാധീനം ചെലുത്തും. കാരണം വളരെ വൈകാരികവും സെന്‍സിറ്റീവുമായ ആളുകളാണ് ഇവര്‍. ഈ സൂര്യഗ്രഹണ സമയത്ത് അവരുടെ വ്യക്തിപരവും കുടുംബപരവുമായ ജീവിതത്തില്‍ പരിഹരിക്കപ്പെടാത്ത ബുദ്ധിമുട്ടുകളും സംഘര്‍ഷങ്ങളും ഉയര്‍ന്നുവന്നേക്കാം. ഈ കാലയളവില്‍, കര്‍ക്കടക രാശിക്കാര്‍ക്ക് അസ്ഥിരതയുടെയോ അരക്ഷിതാവസ്ഥയുടെയോ വികാരങ്ങള്‍ ഉണ്ടാകാം.
കുംഭം
സ്വതവേ പുരോഗമനപരവും സ്വതന്ത്രരുമാണെങ്കിലും കുംഭം രാശിക്കാര്‍ക്ക് ഈ സൂര്യഗ്രഹണം ബുദ്ധിമുട്ടായി തോന്നിയേക്കാം, പ്രത്യേകിച്ചും സൗഹൃദങ്ങളുടെയും സാമൂഹിക ബന്ധങ്ങളുടെയും കാര്യത്തില്‍. കുംഭ രാശിക്കാര്‍ക്ക് അവരുടെ ബന്ധങ്ങളില്‍ അസ്വസ്ഥതകളോ തര്‍ക്കങ്ങളോ ഉടലെടുത്തേക്കാം. ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ പോലും നിങ്ങളെ വിട്ടുപിരിഞ്ഞേക്കാം. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ തടസം നേരിട്ടേക്കാം.
വൃശ്ചികം
സൂര്യഗ്രഹണം വൃശ്ചിക രാശിക്കാര്‍ക്കും പ്രതികൂലഫലങ്ങള്‍ സമ്മാനിച്ചേക്കാം. പണം, പദവി എന്നിവയില്‍ എല്ലാ കോട്ടം സംഭവിച്ചേക്കാം. ഈരാശിക്കാര്‍ക്ക് സാമ്പത്തിക തിരിച്ചടികളോ അപ്രതീക്ഷിത ചെലവുകളോ സംഭവിക്കാം. ഇത് അവരുടെ ജീവിതത്തില്‍ വിപരീത സ്വാധീനം ചെലുത്തും. കടുത്ത നിരാശയിലേക്കും വിഷാദത്തിലേക്കും കടക്കാന്‍ വരെ സാധ്യതയുള്ളതിനാല്‍ ഇത്തരക്കാര്‍ ശ്രദ്ധിക്കണം.












Click it and Unblock the Notifications