ഇന്ന് മുതല്‍ ഈ രാശിക്കാര്‍ക്ക് തിരിഞ്ഞുനോക്കേണ്ട.. രാജകീയ ജീവിതത്തിന് തുടക്കം

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ സ്ഥാനമുണ്ട്. എല്ലാ ഗ്രഹങ്ങളും ഓരോ നിശ്ചിത കാലയളവില്‍ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഗ്രഹങ്ങളുടെ ഇത്തരം സഞ്ചാരമാറ്റത്തെ സംക്രമണം എന്നാണ് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേുയും ബാധിക്കും.

എന്നാല്‍ അത് പലതരത്തിലായിരിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം സൗഭാഗ്യങ്ങളുടെ പെരുമഴ സമ്മാനിക്കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് നിര്‍ഭാഗ്യങ്ങളുടെ കാലമായിരിക്കും. ജ്യോതിഷ പ്രകാരം ഗ്രഹങ്ങളെ ഒമ്പതെണ്ണമായാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് ഈ ഒമ്പത് ഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

Somapradosham And Chandra Gochar

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളും അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളും ഉണ്ട്.

ജ്യോതിഷ പ്രകാരം ഗ്രഹങ്ങളില്‍ ഏറെ പ്രത്യേകതകളുള്ള ഒന്നാണ് ചന്ദ്രന്‍. നിഴല്‍ ഗ്രഹം എന്നാണ് ചന്ദ്രനെ പൊതുവെ വിശേഷിപ്പിക്കപ്പെടുന്നത്. മനസ്, ആത്മാവ്, സന്തോഷം എന്നിവയുടെ പ്രതീകമാണ് ചന്ദ്രന്‍. നവഗ്രഹങ്ങളില്‍ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ഗ്രഹം കൂടിയാണിത്. ഒരു രാശിയില്‍ രണ്ടര ദിവസം മാത്രമാണ് ചന്ദ്രന്‍ തങ്ങാറുള്ളത്. ഇന്ന് ചന്ദ്രന്റെ നക്ഷത്ര മാറ്റത്തിന്റെ ദിവസമാണ്.

ഇന്ന് ഉച്ചയോടെ ചന്ദ്രന്‍ മൂലം നക്ഷത്രത്തില്‍ നിന്ന് പൂരാടം നക്ഷത്രത്തിലേക്ക് മാറും. അതോടൊപ്പം ഇന്ന് കര്‍ക്കടക മാസത്തിലെ സോമപ്രദോഷ ദിനം കൂടിയാണ്. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള സംഭവങ്ങളാണ് ഇത്. ഈ അസുലഭ ദിനത്തില്‍ ചില രാശിക്കാരെ കാത്തിരിക്കുന്നത് അനിതര സാധാരണമായ നേട്ടങ്ങളാണ്. ഏതൊക്കെയാണ് ഈ രാശികള്‍ എന്ന് നോക്കാം..

ചിങ്ങം

സോമപ്രദോഷ ദിനവും ചന്ദ്രന്റെ നക്ഷത്ര മാറ്റവും ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ ഒരു ഓഫര്‍ ലഭിക്കും. ഏറെ നാളായി സ്വന്തം നാട്ടിലേക്ക് ട്രാന്‍സ്ഫര്‍ നോക്കുന്നവര്‍ക്കും അനുകൂലമായ സമയമാണ് എന്ന് കാണുന്നു. ഉന്നത മത്സരപരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം കൈവരിക്കാനാകും.

തുലാം

തുലാം രാശിക്കാര്‍ക്ക് സോമപ്രദോഷ ദിനവും ചന്ദ്രന്റെ നക്ഷത്രമാറ്റവും ശുഭകരമായിരിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടുന്നത് വഴി പലവഴിക്ക് പണം കൈയിലെത്തും. ഇത് നിങ്ങളുടെ സാമ്പത്തിക നില ഭദ്രമാക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള പല സമ്മാനങ്ങളും നിങ്ങളെ തേടിയെത്തും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ലാഭം കൊയ്യാനുള്ള അവസരമാണ് വന്നെത്തിയിരിക്കുന്നത്.

ധനു

സോമപ്രദോഷ ദിനവും ചന്ദ്രന്റെ നക്ഷത്രമാറ്റവും ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കുടുംബത്തില്‍ വിവാഹം പോലെ മംഗളകരമായ ചടങ്ങുകള്‍ നടക്കാന്‍ സാധ്യത കാണുന്നു. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. സന്തുഷ്ടകരമായ ദാമ്പത്യ ജീവിതമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘസമയം ചെലവഴിക്കാനാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+