Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജയോഗത്തേക്കാള്‍ പവര്‍ഫുള്‍ യോഗം! ഇന്ന് മുതല്‍ ഈ രാശിക്കാരുടെ തലവര തെളിയും

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങളെല്ലാം കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും.

നീറ്റ് യുജി പുനഃപരീക്ഷയുടെ അഡ്മിറ്റ് കാർഡ് വന്നു; ഇത്തവണ വലിയ മാറ്റങ്ങളുമായി എൻടിഎ!
നീറ്റ് യുജി പുനഃപരീക്ഷയുടെ അഡ്മിറ്റ് കാർഡ് വന്നു; ഇത്തവണ വലിയ മാറ്റങ്ങളുമായി എൻടിഎ!

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അനുകൂല ഫലങ്ങള്‍ സമ്മാനിക്കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂലമായിരിക്കും എന്ന് മാത്രം. ഇന്നത്തെ ദിനം ജ്യോതിഷപരമായി ഏറെ സവിശേഷതകള്‍ നിറഞ്ഞ ഒന്നാണ്. ഈ വര്‍ഷത്തെ ഏറ്റവും തിളക്കമാര്‍ന്നതും പുണ്യമേറിയതുമായ ആദ്യത്തെ സോമവതി അമാവാസിയാണ് ഇന്ന്. ഏതാണ്ട് നൂറു വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രം സംഭവിക്കുന്ന അപൂര്‍വ്വ ജ്യോതിഷ കൂട്ടുകെട്ടാണ് ഈ പ്രത്യേക സോമവതി അമാവാസിയിലൂടെ ദൃശ്യമാകുന്നത്.

Somvati Amavasi 2026

നവഗ്രഹങ്ങളില്‍ വെച്ച് ഏറ്റവും ശക്തനായ, ഗ്രഹങ്ങളുടെ രാജാവായി പുരാണങ്ങളില്‍ വാഴ്ത്തപ്പെടുന്ന സൂര്യന്‍ തന്റെ നിലവിലെ ജാതക രാശിയില്‍ നിന്നും മാറ്റം വരുത്തുന്നതും ഇന്നാണ്. സൂര്യന്‍ തന്റെ നിലവിലെ രാശിയായ ഇടവത്തില്‍ നിന്നും മിഥുന രാശിയിലേക്കാണ് ഈ സവിശേഷ ദിവസം തന്റെ സംക്രമണം പൂര്‍ത്തിയാക്കുന്നത്. ഈ രണ്ട് അത്ഭുതകരമായ ജ്യോതിഷ പ്രതിഭാസങ്ങള്‍ ഒരുമിച്ച് വരുന്നത് പ്രധാനമായി കണക്കാക്കുന്നു.

ഇത് എല്ലാ രാശിക്കാരേയും കാര്യമായി ബാധിക്കുമെങ്കിലും മൂന്ന് പ്രത്യേക രാശിക്കാര്‍ക്കാണ് ഭാഗ്യോദയം സമ്മാനിക്കുക. ഈ രാശികളില്‍ ഉള്‍പ്പെടുന്ന ജാതകര്‍ക്ക് വരും നാളുകളില്‍ വിചാരിക്കാത്ത രീതിയിലുള്ള ധനാഗമനവും വലിയ ഉയര്‍ച്ചയും ഉണ്ടാകുമെന്നാണ് ജ്യോതിശാസ്ത്രീയ കണക്കുകൂട്ടലുകള്‍ പറയുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നോക്കാം...

പെട്രോൾ വില ഇനിയും ഉയർന്നേക്കും? നിർണ്ണായക സൂചന നൽകി കേന്ദ്ര പെട്രോളിയം മന്ത്രാലയം
പെട്രോൾ വില ഇനിയും ഉയർന്നേക്കും? നിർണ്ണായക സൂചന നൽകി കേന്ദ്ര പെട്രോളിയം മന്ത്രാലയം

മേടം

മേടം രാശിക്കാര്‍ക്ക് സോമാവതി അമാവാസിയും സൂര്യസംക്രമണവും ഏറെ ഗുണം ചെയ്യും. ഈ രാശിയില്‍ ജനിച്ച വ്യക്തികള്‍ക്ക് അവരുടെ സര്‍വ്വ കാര്യങ്ങളിലും മികച്ച മുന്നേറ്റമാണ് പ്രവചിക്കുന്നത്. സാമ്പത്തികപരമായി മികച്ച വളര്‍ച്ച പ്രദാനം ചെയ്യുന്ന അനുകൂലമായ പല മാറ്റങ്ങളും ഇന്ന് മുതല്‍ കണ്ടുതുടങ്ങും. കുറെ നാളായി അനുഭവപ്പെട്ടിരുന്ന കഠിനമായ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്നും പൂര്‍ണ്ണമായ മോചനം ലഭിക്കും.

വരുമാനത്തില്‍ ആവശ്യമായ പുരോഗതി ദൃശ്യമാകുകയും ചെയ്യും. സ്വന്തം വീട് നിര്‍മ്മിക്കുന്നതിനോ അല്ലെങ്കില്‍ പുതിയ ഭൂമി വാങ്ങുന്നതിനോ നിശ്ചയിച്ചിട്ടുള്ള തടസങ്ങള്‍ വേഗത്തില്‍ ഒഴിയുകയും പുതിയ വാഹനങ്ങളും ആഭരണങ്ങളും സ്വന്തമാക്കാന്‍ കഴിയുന്ന സന്തോഷകരമായ നിമിഷങ്ങള്‍ വന്നുചേരുകയും ചെയ്യാം. കുടുംബജീവിതത്തിലും ഒപ്പം ദാമ്പത്യത്തിലും സ്‌നേഹവും ഐക്യവും വളര്‍ത്തിയെടുക്കുന്ന സാഹചര്യങ്ങള്‍ പുതിയ ഗ്രഹമാറ്റത്തോടെ ഉണ്ടാകും.

ബിജെപിക്ക് വന്‍ തിരിച്ചടി; തമിഴ് മാനില കോണ്‍ഗ്രസ് എന്‍ഡിഎ വിട്ടു, ഇനി വിജയിയോ സ്റ്റാലിനോ
ബിജെപിക്ക് വന്‍ തിരിച്ചടി; തമിഴ് മാനില കോണ്‍ഗ്രസ് എന്‍ഡിഎ വിട്ടു, ഇനി വിജയിയോ സ്റ്റാലിനോ

ചിങ്ങം

സോമാവതി അമാവാസിയും സൂര്യസംക്രമണവും ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പ്രധാന വരുമാന മാര്‍ഗങ്ങളില്‍ നിന്നും ആവശ്യാനുസരണം ലാഭം ലഭിക്കുന്നതോടൊപ്പം തന്നെ തികച്ചും ഭദ്രമായ ചില പുതിയ വരുമാന ഉറവിടങ്ങള്‍ യഥാസമയം കെട്ടിപ്പടുക്കാന്‍ ഉപകരിക്കുന്ന അനുകൂല സാഹചര്യങ്ങളും ഇവര്‍ക്ക് പെട്ടെന്ന് ലഭ്യമാകും. മുന്‍കാലങ്ങളില്‍ പണം മുടക്കി നിക്ഷേപിച്ചിട്ടുള്ള സ്രോതസുകളില്‍ നിന്നെല്ലാം വന്‍ ലാഭം തടസങ്ങളില്ലാതെ മടങ്ങിയെത്തും.

ബിസിനസ് മേഖലയിലുള്ള വ്യാപാരികള്‍ക്ക് ഈ അനുകൂല സമയം വലിയ വ്യാപാരാഭിവൃദ്ധിയാണ് പുതിയ മാറ്റങ്ങളിലൂടെ സമ്മാനിക്കുന്നത്. തങ്ങളുടെ പരിശ്രമങ്ങളിലും തൊഴിലിലും ആത്മാര്‍ത്ഥത കാണിക്കുന്നതിലൂടെ മികച്ച വിജയവും ഉയര്‍ന്ന വരുമാനവും ആത്മവിശ്വാസത്തോടെ നിലനിര്‍ത്താന്‍ ഇവര്‍ക്ക് കഴിയും. കഠിനാധ്വാനത്തിന് മികച്ച പ്രശംസയും പ്രതിഫലവും ലഭിക്കുന്നത് വഴി സമൂഹത്തില്‍ പ്രത്യേകമായ ഒരു മാന്യതയും പദവിയും വളരെ എളുപ്പത്തില്‍ ഇവര്‍ നേടിയെടുക്കും.

മകരം

മകരം രാശിക്കാര്‍ക്ക് സോമാവതി അമാവാസിയും സൂര്യസംക്രമണവും ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. ഈ രാശിക്കാര്‍ക്ക് അനുകൂലമായ നിരവധി മാറ്റങ്ങള്‍ ഉദ്യോഗ രംഗത്തും ബിസിനസിലും കൊണ്ടുവരും. തങ്ങളുടെ യഥാര്‍ത്ഥ കരിയറിലെ ദൃഢത വര്‍ധിപ്പിക്കുന്നതിനായി ഇത്രയും നാള്‍ പൂര്‍ണമനസ്സോടെ നടത്തിയ പരിശ്രമങ്ങള്‍ക്കെല്ലാം ഇപ്പോള്‍ അര്‍ഹമായ വില ലഭിച്ചുതുടങ്ങും.

ജീവിതത്തില്‍ വലിയ തോതിലുള്ള സന്തോഷവും മാനസിക സംതൃപ്തിയും ഒരേസമയം സൃഷ്ടിക്കാന്‍ ഈ രാശിക്കാരുടെ നിരന്തര കഠിനാധ്വാനത്തിന് ഈ പ്രത്യേക പുണ്യ സുദിനം മുതല്‍ സാധിക്കും. വലിയ അളവിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ സമ്മാനിക്കാന്‍ ഗ്രഹനില വ്യക്തമായ സൂചന നല്‍കുന്നുണ്ട്. നാളുകളായി ശാരീരികമായി അലട്ടിയിരുന്ന വലുതും ചെറുതുമായ കഠിനമായ അസ്വസ്ഥതകള്‍ക്കും രോഗങ്ങള്‍ക്കും ക്രമാനുഗതമായി ശമനം കാണപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+