സൂക്ഷ്മസിദ്ധി യോഗം ഫലിച്ച് തുടങ്ങി, ഭാഗ്യദേവതയുടെ കടാക്ഷം കൂടെയുണ്ടാകും; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത് ഗ്രഹ സംക്രമണം എന്നാണ്. ഇത് എല്ലാവരേയും ബാധിക്കും.
അതേസമയം വ്യത്യസ്ത തരത്തിലായിരിക്കും ഗ്രഹ സംക്രമണം വ്യക്തികളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നത്. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിങ്ങനെ ഒമ്പത് ഗ്രഹങ്ങളാണ് ജ്യോതിഷത്തില്‍ ഉള്ളത്.

ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ് എന്നാണ് പറയപ്പെടുന്നത്. മലയാള മാസങ്ങള്‍ക്ക് അനുസൃതമായി ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെ 12 രാശികളും ഉണ്ട്. രാശിക്കൂറ് എന്ന് പറയുന്നത് ഈ 12 രാശികളെയാണ്.
അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍. വ്യക്തികളുടെ ജീവിതം നിര്‍ണയിക്കുന്ന ജാതകത്തില്‍ ഗ്രഹങ്ങളും രാശികളും നക്ഷത്രങ്ങളും വലിയ സ്വാധീനം ചെലുത്തുന്നു.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ബുധനും വ്യാഴവും. ബുദ്ധി, ജ്ഞാനം എന്നിവയുടെ പ്രതീകമായ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. വ്യാഴത്തെ ദേവഗുരു ബൃഹസ്പതിയുടെ പ്രതീകമായാണ് കണക്കാക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ ഗ്രഹങ്ങളുടെ ഗുരുസ്ഥാനമാണ് വ്യാഴത്തിന് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്.
വ്യാഴവും ബുധനും ഒരേ രാശിയില്‍ സംയോജിക്കുമ്പോള്‍ ആണ് സൂക്ഷ്മസിദ്ധി യോഗം രൂപപ്പെടുന്നത്. ഇത് പലപ്പോഴും എല്ലാ വ്യക്തികളിലും കാര്യമായ സ്വാധീനം ചെലുത്താറുണ്ട്. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ഇതുവഴി ലഭിക്കാന്‍ പോകുന്നത്. ഈ യോഗത്തിലൂടെ ഭാഗ്യങ്ങള്‍ കൈവരുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാം
വൃശ്ചികം
ബുധന്റേയും വ്യാഴത്തിന്റെയും സംയോജനം വഴി രൂപപ്പെടുന്ന സൂക്ഷ്മ സിദ്ധി യോഗം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പലവഴിക്ക് പണം നിങ്ങളുടെ കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. ആത്മവിശ്വാസം വര്‍ധിക്കും. അതുവഴി നിങ്ങള്‍ക്ക് ഏറ്റെടുത്ത ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും നിങ്ങളുടെ മേഖലയില്‍ പ്രശസ്തനാകാനും സാധിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ബുധന്റേയും വ്യാഴത്തിന്റെയും സംയോജനം വഴി രൂപപ്പെടുന്ന സൂക്ഷ്മ സിദ്ധി യോഗം ശുഭകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റമോ ശമ്പള വര്‍ധനവോ പ്രതീക്ഷിക്കാം. ഏറെ നാളായി കാത്തിരിക്കുന്ന സ്വന്തം നാട്ടിലേക്കുള്ള ട്രാന്‍സ്ഫര്‍ എന്ന സ്വപ്‌നം സാഫല്യമാകും. സ്വര്‍ണം പോലെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കാനുള്ള ഭാഗ്യമുണ്ടാകും. ബിസിനസില്‍ വലിയ ഉയരങ്ങള്‍ കീഴടക്കും.
ധനു
ബുധന്റേയും വ്യാഴത്തിന്റെയും സംയോജനം വഴി രൂപപ്പെടുന്ന സൂക്ഷ്മ സിദ്ധി യോഗം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ബംപര്‍ സമ്മാനം വരെ ലഭിക്കാനുള്ള സാഹചര്യം. മുടങ്ങിക്കിടന്ന ജോലികള്‍ എല്ലാം വിജയകരമായി പൂര്‍ത്തിയാക്കാനാകും. വിദേശയാത്രയ്ക്കും അവസരം ലഭിക്കും.















Click it and Unblock the Notifications