അപൂര്‍വരാജയോഗം തുടങ്ങി... ഈ രാശിക്കാര്‍ക്കിനി നല്ലകാലം; വെറുതെയിരുന്നാലും പണമെത്തും!
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷത്തിന്റെ സഹായത്തോടെ ഗണിച്ച് കണ്ടെത്താം എന്നാണ് വിശ്വസിക്കുന്നത്. ജനന സമയം, ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം എന്നിവയുടെ സഹായത്തോടെ രചിക്കുന്ന വ്യക്തികളുടെ ജാതകത്തെ അടിസ്ഥാനമാക്കിയാണ് ഇത് നിര്‍ണയിക്കുന്നത്.
അതിനാല്‍ തന്നെ ഗ്രഹങ്ങള്‍ക്കും രാശികള്‍ക്കും നക്ഷത്രങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട്. ഈ പ്രക്രിയയെ ആണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും.

ചില രാശിക്കാര്‍ക്ക് ഇത് ഏറെ ഗുണകരമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.
രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ബുധനും വ്യാഴവും. ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് ബുധനെ വിശേഷിപ്പിക്കുന്നത്. ബുദ്ധി, അറിവ് എന്നിവയുടെ കാരകനാണ് ബുധന്‍. മറുവശത്ത് വ്യാഴമാകട്ടെ ഗ്രഹങ്ങളുടെ ഗുരുവാണ്. ദേവഗുരു ബൃഹസ്പതിയാണ് വ്യാഴത്തിന്റെ പ്രതീകം. ബുധനും വ്യാഴവും ചേര്‍ന്ന് വളരെ അപൂര്‍വമായ ഒരു യോഗം സൃഷ്ടിച്ചിരിക്കുകയാണ്.
ശനിയാഴ്ച രാത്രിയോടെ ബുധനും വ്യാഴവും പരസ്പരം 80 ഡിഗ്രി കോണില്‍ എത്തി. ജ്യോതിഷത്തില്‍ ഇതിനെ സൂക്ഷ്മ സിദ്ധി യോഗ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇതുവഴി വലിയ നേട്ടങ്ങളാണ് ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ഈ ഭാഗ്യരാശിക്കാര്‍ എന്ന് നോക്കാം...
വൃശ്ചികം
ബുധന്റേയും വ്യാഴത്തിന്റേയും സംയോജനം വഴി രൂപപ്പെടുന്ന സൂക്ഷ്മ സിദ്ധി യോഗം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മുന്‍കാല നിക്ഷേപങ്ങള്‍ വഴി വലിയൊരു തുക നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി ലഭിക്കും. കഠിനാധ്വാനത്തിന് ഫലം ലഭിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. പുതിയ ഉത്തരവാദിത്തങ്ങളും സ്ഥാനമാനങ്ങളും നിങ്ങളെ തേടിയെത്തും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ബുധന്റേയും വ്യാഴത്തിന്റേയും സംയോജനം വഴി രൂപപ്പെടുന്ന സൂക്ഷ്മ സിദ്ധി യോഗം ഗുണം ചെയ്യും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പലവഴിക്ക് പണം കൈയിലെത്തും. ഇതെല്ലാം സാമ്പത്തികമായി നിങ്ങളെ വലിയ നിലയിലെത്തിക്കും. ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിച്ചേക്കാം. ബിസിനസ് വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരിക്കും.
ധനു
ബുധന്റേയും വ്യാഴത്തിന്റേയും സംയോജനം വഴി രൂപപ്പെടുന്ന സൂക്ഷ്മ സിദ്ധി യോഗം ധനു രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. മുടങ്ങിക്കിടന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.















Click it and Unblock the Notifications