Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ച രാജയോഗം ധനത്താല്‍ മൂടും, ഭാഗ്യം അത്ഭുതങ്ങള്‍ കാണിക്കും; ഈ രാശിക്കാരെ ഇനി പിടിച്ചാല്‍ കിട്ടില്ല

ജ്യോതിഷപ്രകാരം ഒരാളുടെ ജീവിതത്തിലേക്ക് രാജയോഗങ്ങള്‍ അടക്കം കടന്നുവരുന്നുണ്ടെങ്കില്‍ അത് രാശിമാറ്റങ്ങള്‍ കൊണ്ടായിരിക്കും. ഏതൊരു ഗ്രഹവും നിശ്ചിത സമയത്തിന് ശേഷം രാശിമാറും. ചിലത് വേഗത്തിലും മറ്റ് ചില സമയമെടുത്തുമാണ് രാശിമാറുക. അതോടെ ജീവിതത്തിലേക്ക് പല കാര്യങ്ങളും കടന്നുവരാം. ശുഭകരമോ അശുഭകരമോ ആയ കാര്യങ്ങള്‍ നടക്കുന്നതിനും ഇത് വഴിയൊരുക്കും.

ഇപ്പോള്‍ ജ്യോതിഷ പ്രകാരം 500 വര്‍ഷങ്ങള്‍ക്ക് ശേഷം ജൂണ്‍ മാസത്തില്‍ 5 രാജയോഗങ്ങള്‍ ഒരേസമയം രൂപപ്പെടുകയാണ്. ബുധാദിത്യ രാജയോഗം, മാളവ്യ രാജയോഗം, ശശ് രാജയോഗം, ഗജലക്ഷ്മി രാജയോഗം, ലക്ഷ്മി നാരായണ രാജയോഗം, എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിലൂടെ ചില രാശിക്കാര്‍ വലിയ നേട്ടമുണ്ടാക്കും. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

ഇടവം: ജൂണ്‍ മാസത്തില്‍ ഒരുമിച്ച് അഞ്ച് രാജയോഗങ്ങള്‍ രൂപപ്പെടുന്നത് ഇടവം രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ബുധനും ഇടവത്തില്‍ ചേരുന്നതിലൂടെയാണ് ബുധാദിത്യ രാജയോഗം സൃഷ്ടിക്കപ്പെടുന്നത്. ഇടവത്തില്‍ ശുക്രന്‍ നില്‍ക്കുന്നതിലൂടെ മാളവ്യ രാജയോഗം രൂപീകരിക്കപ്പെടുന്നത്.

ശുക്രനും വ്യാഴവും ഇടവത്തില്‍ കൂടിച്ചേര്‍ന്നാണ് ഗജലക്ഷ്മി രാജയോഗം രൂപപ്പെടുക. ബുധ-ശുക്ര സംയോഗത്താല്‍ ലക്ഷ്മി നാരായണ രാജയോഗവും രൂപപ്പെട്ടിരിക്കുകയാണ്. ഇതിലൂടെയാണ് ഇടവം രാശിക്കാരുടെ ജീവിതം അടിമുടി മാറുക.

ബിസിനസ് ഉള്ളവരാണെങ്കില്‍ ഇവരുടെ ജീവിതം സമ്പത്തിലേക്ക് നയിക്കപ്പെടും. സുവര്‍ണ സമയമായിരിക്കും ഇവര്‍ക്കുണ്ടാവുക. സാമ്പത്തിക നേട്ടത്തോടൊപ്പം പുരോഗതിക്കും സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയം നേടാനും സാധിക്കും.

മകരം: അഞ്ച് രാജയോഗങ്ങളുടെ രൂപീകരണം മകരം രാശിക്കാരുടെ ജീവിതം സ്വര്‍ഗതുല്യമാക്കും. സമ്പത്ത് ഇവരുടെ ഖജനാവില്‍ നിറഞ്ഞുകവിയും. എന്തുകാര്യവും ധനനേട്ടങ്ങളിലേക്ക് നയിക്കും. തൊട്ടതെല്ലാം പൊന്നായി മാറുന്ന ഭാഗ്യം ഇവരെ വിട്ടുപോകില്ല. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കാനാവും.

ജോലിയുള്ളവരാണെങ്കില്‍ ഇവര്‍ക്ക് തൊഴിലിടങ്ങളില്‍ പുതിയ ഉത്തരവാദിത്തം ലഭിച്ചേക്കാം. ജോലി തേടുന്നവരാണെങ്കില്‍ മികച്ച അവസരങ്ങള്‍ ലഭിച്ചേക്കാം. ഒരിക്കലും കിട്ടില്ലെന്ന് വിചാരിച്ച പണം തിരിച്ചുലഭിക്കാനുള്ള ഭാഗ്യമുണ്ടാവും. സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. ബിസിനസില്‍ നിന്ന് വലിയ ലാഭം സ്വന്തമാക്കാനും സാധിക്കും. മകരം രാശിക്കാര്‍ക്ക് രാജാവിനെ പോലെ വാഴാനും സാധിക്കും.

മിഥുനം: ഈ രാശിക്കാര്‍ക്ക് ഒരേസമയം അഞ്ച് രാജയോഗങ്ങള്‍ ജീവിതത്തിലേക്ക് കടന്നുവരുന്നത് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. സ്‌പെഷ്യല്‍ ഫലങ്ങള്‍ തന്നെ ഇവര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും. ജോലിയില്‍ വലിയ വിജയം സ്വന്തമാക്കാനാവും. മുടങ്ങി കിടക്കുന്ന ജോലികളെല്ലാം പൂര്‍ത്തീയാക്കാന്‍ സാധിക്കും. തൊഴിലിടങ്ങളില്‍ പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കും.

തൊഴില്‍ രഹിതരോ പുതിയ ജോലി തേടി നടക്കുന്നവരോ ഇക്കാലയളവില്‍ നേട്ടമുണ്ടാക്കും. പുതിയ ജോലി ഇവര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും. ബിസിനസിലും വലിയ വിജയം കൈവരിക്കാനാവും. പ്രതീക്ഷിച്ചതിലും വലിയ ലാഭമുണ്ടാക്കാനാവും. നിക്ഷേപങ്ങളുണ്ടെങ്കില്‍ അതില്‍ നിന്ന് വലിയ ലാഭം സ്വന്തമാക്കാനാവും. മൊത്തത്തില്‍ സുവര്‍ണകാലമായിരിക്കും ഇവര്‍ക്ക് ലഭിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+