കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഫടികമാലയുടെ പ്രത്യേകതകള്‍ എന്തെല്ലാം? എന്തിന്? സ്ത്രീകൾക്ക് സ്ഫടികമാല ധരിക്കാമോ?

  • By Desk
Google Oneindia Malayalam News

ആഭരണങ്ങളെല്ലാം തന്നെ സൗന്ദര്യം കൂട്ടാന്‍ വേണ്ടിയാണ് ഉപയോഗിക്കുന്നത് എന്നാണ് നമ്മുടെ ധാരണ. ഒരുപരിധിവരെ ഈ ധാരണ ശരിയാണ്. എന്നാല്‍ ഇതിനൊരു മറുവശമുണ്ട്. ആത്മിയമായ ചിലലക്ഷ്യങ്ങളും ആഭരണം അണിയുന്നതുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. രുദ്രാക്ഷം അണിയുന്നതുപോലെ തന്നെ ആത്മിയമായ ഉന്നമനം ലക്ഷ്യമാക്കി നിരവധിപ്പേര്‍ സ്ഫടികമാലയും അണിയാറുണ്ട്.


ഇതണിയുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ ആവട്ടെ നിരവധിയും. ശാരീരികവും മാനസികവും വൈകാരികവും ആത്മിയവുമായ ഉയര്‍ച്ചയാണ് സ്ഫടികമാല അണിയുന്നതിലൂടെ ലഭിക്കുന്നത്. മാനസികമായ സ്വസ്ഥതയും ഇത് അണിയുന്നവര്‍ക്ക് ലഭിക്കുന്നു. കഠിനമായ ഉഷ്ണത്തെപ്പോലും തടയാന്‍ സ്ഫടികമാല ധരിക്കുന്നതിലൂടെ കഴിയും എന്നാണ് പറയപ്പെടുന്നത്. മാനസികസമ്മര്‍ദ്ദത്തില്‍ നിന്നുണ്ടാകുന്ന അസുഖങ്ങളെ ഇല്ലാതാക്കാനായും സ്ഫടികമാല ഉപയോഗിച്ചു വരുന്നു.

സ്ത്രീകള്‍ക്ക് സ്ഫടികമാല ധരിക്കാമോ?

സ്ത്രീകള്‍ക്ക് സ്ഫടികമാല ധരിക്കാമോ?

പൗര്‍ണ്ണമിനാളില്‍ സ്ഫടികമാല ധരിക്കുന്നത് ശരീരബലം വര്‍ദ്ധിപ്പിക്കാന്‍ സഹായകമാണ്. കാര്‍ത്തികനാളിലാണ് സ്ഫടികമാല ധരിക്കാന്‍ ഉത്തമദിനം. വെള്ളിയാഴ്ചകളും ഉത്തമമാണ്. സ്ഫടികം ധരിക്കുന്നതിനുമുമ്പായി ശുദ്ധമാക്കണം. പശുവിന്‍ചാണകത്തില്‍ മുക്കിവെച്ച് വെളളത്തിലും പാലിലും കഴുകിയ ശേഷം ഉത്തമനായ ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം യഥാവിധി ധരിക്കേണ്ട ഒന്നാണ് സ്ഫടികമാല.

ദാമ്പത്യജീവിതം നയിക്കുന്നവര്‍ ശുദ്ധിപാലിച്ചു വേണം സ്ഫടികമാല ധരിക്കേണ്ടത്. സ്ത്രീകള്‍ക്ക് ധരിക്കാന്‍ പാടില്ല എന്നുപറയുന്നതില്‍ കാര്യമില്ല എന്നാണ് ഒരുവിഭാഗം ആചാര്യന്മാര്‍ പറയുന്നത്. എന്നാല്‍ അശുദ്ധികാലത്ത് പാടില്ല. മുതിര്‍ന്നസ്ത്രീകളും ആത്മിയമായി ഉയന്നതലത്തിലുളള സ്ത്രീകളും ആ മാല ധരിക്കുന്നത് വളരെ നല്ലതാണ്.

സ്ഫടികമാലയുടെ പ്രത്യേകത

സ്ഫടികമാലയുടെ പ്രത്യേകത

സ്ഫടികമാല ശിവനെയും, ശനിയെയും, ശുക്രനെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. കിടക്കുന്ന സമയത്ത് മാല ധരിക്കാന്‍ പാടില്ല. ശരീരശുദ്ധി ഇല്ലാത്തപ്പോള്‍ ഇത് ഊരിവെക്കണം. ഉറക്കമുണര്‍ന്ന ശേഷം കുളികഴിഞ്ഞേ ധരിക്കാന്‍ പാടുള്ളു. ഏതുസമയത്തായാലും കുളിക്കാതെ ഈ മാല അണിയാന്‍ പാടില്ല.

പൂജാമുറിയിലോ ശിവന്റെ ചിത്രത്തിനുസമീപത്തോ ആയിട്ട് പാലിലിട്ടു വെക്കുന്നതും ശരീരശുദ്ധി ചെയ്തിട്ടു ധരിക്കുന്നതുമാണ് ഉത്തമം. ശിവക്ഷേത്രത്തില്‍ പ്രാര്‍ത്ഥനനടത്തുന്നതും മാലകൊണ്ട് മന്ത്രങ്ങള്‍ ഉരുവിടുന്നതും ഇതിന്റെ ശക്തിയെ വര്‍ദ്ധിപ്പിക്കും. പ്രസവവീട്ടിലോ മരണവീട്ടിലോ ശ്മശാനത്തിലോ പോകുമ്പോള്‍ സ്ഫടികമാല ധരിക്കാന്‍ പാടില്ല.

സ്ഫടികമാലയും ശനിയും

സ്ഫടികമാലയും ശനിയും

സ്ത്രിപുരുഷ ശാരീരിക ബന്ധസമയത്ത് സ്ഫടികമാല ധരിക്കാന്‍ പാടില്ല. കാമചോദനകളെപ്പോലും മാലധരിച്ചവര്‍ നിയന്ത്രിക്കണം എന്നതാണ് വിധി. അത്രത്തോളം വിശുദ്ധി പുലത്തി ധരിക്കേണ്ട ഒന്നാണ് സ്ഫടികമാല എന്നാണ് ശാസ്ത്രം പറയുന്നത്. മത്സ്യമാംസാദികള്‍ കഴിവതും ഒഴിവാക്കണം. അല്ലെങ്കില്‍ കഴിക്കുന്ന സമയത്ത് മാല ഊരിവെക്കുക.

ശനിഗ്രഹവുമായി ബന്ധപ്പെട്ടുനില്ക്കുന്നതിനാല്‍ നല്ലൊരു ജ്യോതിഷിയുടെ ഉപദേശം സ്ഫടികമാല ധരിക്കുന്നതിനു മുമ്പേ തേടുന്നതാണ് നല്ലത്. ശനി ഗ്രഹവുമായി ബന്ധപ്പെട്ട് ഭാവിയില്‍ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ഇതുസഹായകമാണ്. - ഇങ്ങനെ പോകുന്നു സ്ഫടിക മാല ധരിക്കുന്നതിന്റെ പിന്നിലുള്ള സങ്കല്‍പങ്ങൾ.

സ്ഫടികമാലയുടെ ഗുണങ്ങള്‍

സ്ഫടികമാലയുടെ ഗുണങ്ങള്‍

ഗ്രഹദോഷങ്ങളില്‍നിന്നും മനുഷ്യരുടെ ജീവിതത്തെ സംരക്ഷിക്കാനും ഈ മാല ഉത്തമമാണെന്നാണ് വിശ്വാസം. ആസ്മരോഗത്തെയും, ഹൃദമിടിപ്പിലുണ്ടാകുന്ന മാറ്റങ്ങളെയും , ഗ്രഹനിലയിലെ ചന്ദ്രന്റെ മോശമായ സ്വാധീനത്തെയും നിയന്ത്രിക്കാന്‍ സ്ഫടികത്തിനു കഴിവുണ്ടെന്നാണ് ആസ്‌ട്രോളജി പറയുന്നത്. രോഗങ്ങളെ മാറ്റാനും ലക്ഷ്മി കടാക്ഷം നേടാനും ഇതുപകരിക്കുന്നു.

വേദങ്ങളിലും ഇതിന്റെ ഗുണങ്ങള്‍ പറയപ്പെടുന്നുണ്ട്. ഒരാളുടെ ജാതകത്തില്‍ ശുക്രന് ബലക്കുറവുണ്ടെങ്കില്‍ മന്ത്രങ്ങളാല്‍ ചിട്ടപ്പെടുത്തിയെടുക്കുന്ന സ്ഫടികമാല രത്നത്തിനു പകരം ധരിക്കാവുന്നതാണ്. രത്‌നത്തിനു പകരം വെക്കാവുന്ന ഒന്നായാണ് സ്ഫടികമാലയെ വിശേഷിപ്പിക്കുന്നത്.

English summary
sphatikamala power gem that disperses negativity and negative energy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X