കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാഭ്യാസ രംഗത്ത് മലബാറിനോട് അവഗണന; എസ് എസ് എഫ് കലക്‌ട്രേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വിദ്യാഭ്യാസരംഗത്തെ അവഗണനയ്ക്കെതിരെ എസ്എസ്എഫ് വയനാട് കലക്‌ട്രേറ്റിന് മുമ്പില്‍ ധര്‍ണ നടത്തി. നൂറ് കണക്കിന് പേരാണ് പ്രതിഷേധത്തില്‍ അണിനിരന്നത്. പ്ലസ് വണ്‍ സീറ്റ് അനുവദിക്കുന്നതില്‍ വയനാടിനോട് കാണിച്ച വിവേചനത്തിനെതിരെ വിദ്യാര്‍ത്ഥികളുടെ ഒപ്പുശേഖരണവും, കലക്ടര്‍ക്കുള്ള നിവേദന സമര്‍പ്പണത്തിനും പിന്നാലെയായിരുന്നു കലക്‌ട്രേറ്റിന് മുമ്പിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയത്.

ജൂണ്‍ 30 മുതല്‍ വീണ്ടും മന്‍കി ബാത്തുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി: പൊതുജനാഭിപ്രായം ചർച്ചക്ക്!! ജൂണ്‍ 30 മുതല്‍ വീണ്ടും മന്‍കി ബാത്തുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി: പൊതുജനാഭിപ്രായം ചർച്ചക്ക്!!

വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ആനുപാതികമായി സീറ്റ് വര്‍ധിപ്പിക്കാത്തതാണ് പ്രശ്‌നം. ജില്ലയില്‍ ആകെ വര്‍ധിച്ചത് 20 ശതമാനം സീറ്റുകള്‍ മാത്രമാണ്. വയനാടിനോട് മാത്രമല്ല, മലബാറിനോടാകെ അവഗണനയാണ് കാണിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തും മലബാറിലെ സ്ഥിതി മറ്റൊന്നല്ല.

ssf

പ്ലസ്ടു ജയിച്ച 47664 വിദ്യാര്‍ത്ഥികള്‍ മലപ്പുറം ജില്ലയില്‍ മാത്രമുള്ളപ്പോള്‍ മലബാറിലെ ആകെ ഡിഗ്രി സീറ്റുകള്‍ 20224 മാത്രമാണ്. 217 സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ ആകെ 79 മാത്രമാണ് മലബാര്‍ മേഖലയിലുള്ളത്. ആകെയുള്ള 17 യൂണിവേഴ്‌സിറ്റികളില്‍ 5, 185 എഞ്ചിനിയറിംഗ് കോളേജില്‍ 45, 32 മെഡിക്കല്‍ കോളേജില്‍ 11, 5 ഹോമിയോ കോളേജില് 1, 32 ലോകോളേജില്‍ 11 എന്നിങ്ങനെ മാത്രമാണ് മലബാറിനായുള്ളത്.

കല്‍പ്പറ്റ വിജയ പമ്പ് പരിസരത്തു നിന്നു ആരംഭിച്ച മാര്‍ച്ച് കലക്ട്രേട്രേറ്റ് പടിക്കല്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമം എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് നിയാസ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് കൂടുതല്‍ സ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്തും മലബാറിലെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യവികസനത്തിനായി പ്രത്യേക പാക്കേജുകള്‍ അനുവദിച്ചും ശാസ്ത്രീയമായി പഠിച്ച് ഈ അസന്തുലിതാവസ്ഥയെ മറികടക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ധര്‍ണയില്‍ ആവശ്യമുയര്‍ന്നു.

English summary
SSF march against low education opportunities in Malabar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X