പൂര്‍ണ സ്‌ട്രോബറി ചന്ദ്രനെ ഇന്ന് കാണാം, പ്രത്യേകം ശ്രദ്ധിക്കണം, അറിഞ്ഞിരിക്കണം ജ്യോതിഷ കാര്യങ്ങള്‍
ദില്ലി: ആകാശത്ത് അപൂര്‍വ ചന്ദ്ര ദൃശ്യവിസ്മയം ഇന്ന് ദര്‍ശിക്കാം. ധാരാളം ജ്യോതിഷ പ്രത്യേകതകള്‍ കൂടിയായിട്ടാണ് പൂര്‍ണ സ്‌ട്രോബറി ചന്ദ്രന്‍ എന്ന കാഴ്ച്ച കടന്നുവരുന്നത്. മിഥുനം നാളിന്റെ അവസാനത്തിലും ജൂണ്‍ മാസത്തിന്റെ ആദ്യവും ഇതിനെ കാണാന്‍ സാധിക്കും. ഈ വര്‍ഷം കാണാന്‍ സാധിക്കുന്ന വലിയൊരു ആകാശ വിസ്മയം കൂടിയാണിത്.
ചന്ദ്രനെ ഏറ്റവും മനോഹരമായി കാണപ്പെടുന്നതും സ്‌ട്രോബറി പൂര്‍ണ ചന്ദ്രന്റെ സമയത്താണ്. ചക്രവാളത്തിലെ ധനുരാശ എന്നും ഇവ അറിയപ്പെടാറുണ്ട്. അതേസമയം ഈ ദിനങ്ങള്‍ ജ്യോതിഷപ്രകാരം ചെയ്യാന്‍ പാടില്ലാത്തതായി എന്തെങ്കിലുമുണ്ടോ? സാധാരണ ചന്ദ്രഗ്രഹണത്തില്‍ നിന്ന് ഇതിനുള്ള പ്രത്യേകത എന്താണ്? അതെല്ലാം നമുക്കൊന്ന് പരിശോധിക്കാം.

സ്‌ട്രോബറി പൂര്‍ണ ചന്ദ്രന്‍; സമയവും തിയതിയും
ഈ പൂര്‍ണ ചന്ദ്രന്‍ 2023 ജൂണ്‍ മാസത്തില്‍ കാണപ്പെടുന്ന ഏറ്റവും മനോഹര കാഴ്ച്ചയാണ്. ജൂണ്‍ മൂന്നിന് ഇവ നമുക്ക് ദൃശ്യമാകും. ഇവ ഏറ്റവും വ്യക്തമായി രാത്രി 11.42ന് കാണാനാവും.
ഈ സമയത്താണ് ഗ്രഹണം അതിന്റെ ഏറ്റവും മൂര്‍ധന്യത്തിലേക്ക് എത്തുക. പിങ്ക് നിറത്തിലായിരിക്കും ഈ സമയം ചന്ദ്രനുണ്ടാവുക.
എന്താണ് സ്‌ട്രോബറി ചന്ദ്രന്‍
എന്തുകൊണ്ട് ഇവയെ സ്‌ട്രോബറി ചന്ദ്രന്‍ എന്ന് വിളിക്കുന്നു എന്നതിനും കാരണമുണ്ട്. അമേരിക്കന്‍ പാരമ്പര്യപ്രകാരം സ്‌ട്രോബറി ചെടികള്‍ പൂക്കുകയും, കായ്ക്കുകയും ചെയ്യുന്ന സമയമാണ് ഇത്. അതുമായി ബന്ധപ്പെടുത്തി ഈ ഗ്രഹണത്തിന് ലഭിച്ച പേരാണത്. ദക്ഷിണാഫ്രിക്കയില്‍ സിസ്റ്റേഴ്‌സ മൂണ്‍ എന്നുമാണ് ഈ ഗ്രഹണം അറിയപ്പെടുന്നത്.
ഇതേ സമയത്ത് തന്നെ പ്ലീഡസ് നക്ഷത്ര സമൂഹത്തെയും ദക്ഷിണാഫ്രിക്കയില്‍ കാണാനാവും. അതുമായി ബന്ധപ്പെട്ട് ഏഴ് സഹോദരിമാര്‍ എന്ന് പ്ലീഡസ് നക്ഷത്ര സമൂഹത്തെയും, അതിന്റെ ചന്ദ്രന്‍ എന്ന നിലയില്‍ സ്‌ട്രോബറി ചന്ദ്രനെയും വിശേഷിപ്പിക്കാറുണ്ട്.
ജ്യോതിഷപരമായ പ്രാധാന്യം
ധനുരാശിയില്‍ ചന്ദ്രന്‍ വരുന്നത് ഏറെ പ്രത്യേകതകളുണ്ടാക്കുന്നതാണ്. മൂന്നാം അഗ്നി ചിഹ്നമായിട്ടാണ് രാശിയില്‍ ഇവ അറിയപ്പെടുന്നത്. അത് സൂചിപ്പിക്കുന്നത്. മാറ്റം, അയവ് വരുന്ന, കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ താല്‍പര്യം കാണിക്കുന്നതിനെ സൂചിപ്പിക്കുന്നതാണ്. ധനുരാശി എപ്പോഴും പുതിയ ചിന്തകളും, അറിവും തേടി കൊണ്ടിരിക്കും.
വലിയ സത്യങ്ങള്‍ പുറത്തുകൊണ്ടുവരാനുള്ള വെമ്പല്‍ ഉണ്ടാവും. ധനുരാശിയിലെ പൂര്‍ണ ചന്ദ്രന്റെ സമയത്ത്, നിങ്ങളുടെ വിശ്വാസങ്ങളുമായി ചേര്‍ന്നുപോകാത്ത കാര്യങ്ങളെ മനസ്സില്‍ നിന്ന് ഒഴിവാക്കാനും സാധിക്കും.
പ്രത്യേകതകള്‍ ഇങ്ങനെ
കര്‍ക്കിടകത്തില്‍ ശുക്രന്‍ ഒരു അര്‍ധ വൃത്താകൃതി മീനമാസത്തില്‍ നെപ്റ്റിയണ്‍ വരുമ്പോള്‍ രൂപപ്പെടും. അതിന് അടുത്ത ദിവസമാണ് സ്‌ട്രോബറി പൂര്‍ണ ചന്ദ്രന്‍ ദൃശ്യമാകുക. ഈ രാശികളെല്ലാം ഒരുമിച്ച് ഒരു വൃത്താകൃതിയില്‍ എത്തും.
പരസ്പരം ബന്ധിപ്പിക്കുന്നതാവും ഇത്. ഇവ പല മാന്ത്രികമായ സ്വഭാവ സവിശേഷതകളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. സ്‌നേഹം, ആകര്‍ഷണം, കല, സൗന്ദര്യം, ആത്മീയബന്ധങ്ങള്‍ എന്നിവയില്‍ എല്ലാം വലിയ മാറ്റങ്ങളും പ്രകടമാകും.












Click it and Unblock the Notifications