Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഗ്യം, ആഡംബരം, ഇരട്ടി സന്തോഷം; ഈ രാശിക്കാര്‍ക്ക് ആഗസ്റ്റ് മാസം അടിപൊളിയാണ്

ആഗസ്റ്റ് മാസം ആരംഭിച്ചിരിക്കുകയാണ്. ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ ഈ മാസത്തെ രാശിമാറ്റങ്ങളെ വലിയ പ്രധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. ആഗസ്റ്റ് ഏഴിന് ശുക്രന്‍ കര്‍ക്കിടകം രാശിയില്‍ സഞ്ചരിച്ച് തുടങ്ങും. സൂര്യന്‍ ഇതിനോടകം തന്നെ കര്‍ക്കിടകം രാശിയിലാണ്. അതുകൊണ്ട് തന്നെ ഒരു രാശിയില്‍ രണ്ട് ഗ്രഹങ്ങളുടെ സംയോജനം രൂപം കൊള്ളുന്നതായിരിക്കും. ഇതുവഴി രാജഭംഗ യോഗം രൂപം കൊള്ളുന്നതായിരിക്കും. ഇത് 12 രാശിക്കാരെയും വലിയ രീതിയില്‍ ബാധിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ സമയത്ത് നേട്ടങ്ങളുണ്ടാകുകയെന്ന് നോക്കാം

Today Horoscope in Malayalam (22nd July 2023) | Daily Rashi Phalam | ഇന്നത്തെ നാള്‍ ഫലം, നക്ഷത്ര ഫലം, രാശി ഫലം.

മേടം
മേടം രാശിക്കാര്‍ക്ക് ഈ ഒരു സമയം അടിപൊളിയാണ്. വളരെയധികം ഗുണം ചെയ്യും. മാതാപിതാക്കളുമൊത്ത് ഒരു യാത്ര പോകാനുള്ള അവസരങ്ങളുണ്ടാകും. നിക്ഷേപങ്ങളില്‍ വലിയ ലാഭം നിങ്ങളെ തേടിയെത്തും. സാമ്പത്തിക സ്ഥിതി ശക്തമാകും. ആരോഗ്യം മികച്ചതായിരിക്കും. വാഹനമോ സ്ഥലമോ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇതാണ് ഏറ്റവും മികച്ച സമയം. ജോലി സ്ഥലത്ത് ഒരുപാട് അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും.

astro

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഏറ്റവും അടിപൊളി സമയമാണ്. ഈ സമയത്ത് ശുഭവും ഫലപ്രദവുമായ ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കും. ആത്മീയ കാര്യങ്ങളില്‍ താല്‍പര്യം വര്‍ദ്ധിക്കും. ഇതുവഴു നിങ്ങള്‍ക്ക് പ്രശസ്തി ലഭിക്കും. മുതിര്‍ന്ന വ്യക്തിയുടെ സഹായത്തോടെ നിങ്ങളുടെ കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. വ്യക്തി ജീവിതത്തിലും തൊഴില്‍ ജീവിതത്തലും ഒരുപാട് നേട്ടങ്ങള്‍ വന്നുചേരും. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാണ് ഏറ്റവും മികച്ച സമയം.

തുലാം
തുലാം രാശിക്കാര്‍ക്ക് ഈ സമയം അടിപൊളിയാണ്. ധനലാഭമുണ്ടാകും. പുതിയ ആളുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അവസരം വന്നുചേരും. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഒരുപാട് നേട്ടങ്ങളുണ്ടാകും. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഈ സമയം അനുകൂലമാണ്. ബിസിനസ് വിപുലീകരിക്കാന്‍ ഈ സമയത്ത് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത് നല്ലതായിരിക്കും. ഉന്നത വിദ്യാഭ്യാസത്തിനായി ശ്രമിക്കുന്നവര്‍ക്ക് നേട്ടങ്ങളുടെ കാലമാണ്.

ധനു
ധനു രാശിക്കാര്‍ക്ക് ഈ സമയം ഏറ്റവും അടിപൊളിയാണ്. സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. ശമ്പളത്തില്‍ വര്‍ദ്ധനവുണ്ടാകും. ജോലി സ്ഥലത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ നിങ്ങളെകൊണ്ട് സാധിക്കും. വലിയ പ്രശംസകള്‍ നിങ്ങളെ തേടിയെത്തും. ജീവിതത്തില്‍ ചില പ്രധാന വ്യക്തികളെ കണ്ടുമുട്ടാന്‍ നിങ്ങള്‍ക്ക് കഴിയും. വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടങ്ങളുടെ സമയമാണ്. പ്രണയിക്കുന്നവര്‍ക്കും ഏറ്റവും മികച്ച സമയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+