കുബേര യോഗത്താല്‍ സമ്പത്ത് നിറയും, എന്ത് കാര്യത്തിലും പുരോഗതി, ഈ രാശിക്കാര്‍ക്കിനി നല്ല നാളുകള്‍
രാശിമാറ്റം ജ്യോതിഷത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ്. നമ്മുടെ ജീവിതം ഗുണകരമായും ദോഷകരമായും മാറ്റുന്നതില്‍ അതിന് നിര്‍ണായക പങ്കുണ്ട്. ജ്യോതിഷ പ്രകാരം എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത കാലയളവില്‍ തങ്ങലും രാശികള്‍ മാറ്റി പരസ്പര സഖ്യമുണ്ടാക്കുന്നുണ്ട്. ഈ സഖ്യത്തിന്റെ സ്വാധീനം എല്ലാ ദ്വാദശ രാശികളിലെയും ആളുകളില്‍ ദൃശ്യമാകും.
വൃശ്ചിക രാശിയില്‍ ചൊവ്വ സിംഹാസനസ്ഥനായതിനാല്‍ സൂര്യന്റെയും ചൊവ്വയുടെയും സഖ്യം അവിടെ പൂര്‍ത്തീകരിക്കപ്പെടും. ഇതിനെ തുടര്‍ന്നാണ് നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാവും. പുരോഗതിയുടെ നാളുകളാണ് ഉണ്ടാവുക. കുബേരന്റെ കൃപ ചില രാശിക്കാര്‍ക്ക് ഇതേ തുടര്‍ന്നുണ്ടാവും. അത് ആര്‍ക്കൊക്കെയാണെന്ന് നോക്കാം.

കര്‍ക്കടകം: ഈ രാശിയുടെ അധിപനമാണ് ബുധന്‍. സൂര്യനും ചൊവ്വയും ഇതുമായി ബന്ധമുണ്ട്. രാജയോഗമാണ് ഇതിലൂടെ രൂപപ്പെടുക. കാരണം ദൃശ്യ ജാതകത്തിന്റെ അഞ്ചാം ഭാവത്തിലാണ് ഈ സഖ്യം രൂപപ്പെടുന്നത്. അതിലൂടെയാണ് കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെടുന്നത്. നിങ്ങളുടെ ജാതകത്തില്‍ ധനഭാവത്തിന്റെ അധിപനാണ് സൂര്യന്‍.
ഈ സൂര്യന്‍ ഇപ്പോള്‍ പഞ്ചമഭാവത്തില്‍ ഇരിക്കുന്നു. ഇത് കര്‍ക്കടക രാശിക്കാര്‍ക്ക് ഉയര്‍ച്ചകള്‍ ജീവിതത്തിലുണ്ടാക്കും. സാമ്പത്തിക നേട്ടങ്ങള്‍ ധാരാളമായിഎത്തും. സ്ഥാനമാനങ്ങളും വര്‍ധിക്കും. ഏറ്റവും അഭിവൃദ്ധിയുണ്ടാവുന്ന നാളുകളായിരിക്കും നിങ്ങള്‍ക്കുണ്ടാവുക.
ചിങ്ങം: ഈ രാശിക്കാര്‍ക്കും ശുഭകരമായ കാര്യങ്ങളായിരിക്കും ജീവിതത്തിലുണ്ടാവുക. സൂര്യനും ചൊവ്വയും ചേര്‍ന്നുള്ള ശുഭയോഗം ജാതകത്തിന്റെ നാലാം ഭാവത്തിലാണ് രൂപപ്പെടുക. നിങ്ങളുടെ ജാതകത്തില്‍ ഭാഗ്യ സ്ഥാനത്തിന്റെ അധിപന്‍ ചൊവ്വയാണ്. കുബേരന്റെ അനുഗ്രഹതത്താല്‍ കേന്ദ്ര ത്രികോണ രാജയോഗവും ഈ രാശിക്കാരിലുണ്ടാവും.
നിങ്ങള്‍ വസ്തുക്കള്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ അതില്‍ നിന്നുള്ള ലാഭം ലഭിക്കും. കരിയറില്‍ ഏതെങ്കിലും ജോലി മുടങ്ങി കിടക്കുന്നുണ്ടെങ്കില്‍ അതെല്ലാം പൂര്‍ത്തിയാകും. വാഹനം നിങ്ങള്‍ക്ക് സന്തോഷം സമ്മാനിക്കും. ബിസിനസിലും നിങ്ങള്‍ക്ക് ലാഭത്തിന്റെ നിരവധി അവസരങ്ങള്‍ ലഭിക്കും. ജീവിതത്തില്‍ സന്തോഷം ഇക്കാരണങ്ങളാല്‍ വര്‍ധിക്കും.
തുലാം: ഈ രാശിക്കാര്‍ക്ക് കുബേരയോഗം രൂപപ്പെട്ടിരിക്കുകയാണ്. തൊട്ടതെല്ലാം പൊന്നാകുന്ന സമയമാണ് ഇവര്‍ക്ക്. ദൃശ്യ ജാതകത്തിന്റെ ധനഭാവത്തില്‍ ഈ യോഗം രൂപം കൊള്ളുന്നു. അതിനായി ഇനി വരാനിരിക്കുന്ന ദിവസങ്ങളില്‍ സാമ്പത്തിക നേട്ടങ്ങള്‍ അപ്രതീക്ഷിതമായി തേടിയെത്തും. നിങ്ങള്‍ വ്യാപാരിയാണെങ്കില്‍ വലിയ ലാഭം ലഭിക്കും.
അതേസമയം തന്നെ വ്യാഴം നിങ്ങളുടെ ജാതകത്തിന്റെ ഏഴാം ഭാവത്തിലാണ്. അതും ധനലാഭം ഉണ്ടാക്കി തരും. നിങ്ങള്‍ക്ക് പുതിയ ബിസിനസ് ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ ആരംഭിക്കുക. ഈ കാലയളവില്‍ ആരംഭിച്ചാല്‍ അത് ഏറ്റവും മികച്ച ഫലം സമ്മാനിക്കും. ജീവിതത്തില്‍ പുരോഗതി നിറഞ്ഞ് നില്‍ക്കും.












Click it and Unblock the Notifications