Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇഷ്ടകാര്യലബ്ധി, ധനലാഭം, പ്രണയസാഫല്യം... ഇതാണ് യോഗം; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യമാണ് ഉളളത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും സ്വാധീനമുണ്ടാക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഗുണകരമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീതഫലമായിരിക്കും സമ്മാനിക്കുക.

ജ്യോതിഷപ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് സൂര്യനും ചൊവ്വയും. ഇവയുടെ കന്നി രാശിയിലെ യുതിയുടെ ഐക്യം പൂര്‍ത്തിയായിരിക്കുകയാണ്. ഇത് ചില രാശിക്കാരെ സംബന്ധിച്ച് അസാധാരണമായ ഭാഗ്യങ്ങളാണ് സമ്മാനിക്കുക. ദ്വാഷ രാശികള്‍ ഉള്‍പ്പെടെ ഭൂമിയിലെ എല്ലാ ജീവജാലങ്ങളിലും അതിന്റെ സ്വാധീനം ദൃശ്യമാകും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് നേട്ടമാകുന്നത് എന്ന് നോക്കാം.

astrology

മേടം

കന്നി രാശിയിലെ സൂര്യന്റേയും ചൊവ്വയുടെയും സംയോജനം മേടം രാശിക്കാര്‍ക്ക് ഗുണപരമാണ്. ഇവരുടെ ജാതകത്തിന്റെ ആറാം ഭാവത്തില്‍ ആണ് ഈ സഖ്യം പൂര്‍ത്തീകരിക്കുന്നത്. മേടം രാശിയുടെ അധിപനാണ് ചൊവ്വ. അതിനാല്‍ ഇത് നിങ്ങളുടെ ജാതകത്തില്‍ തീവ്രമായ രാജയോഗം സൃഷ്ടിക്കും. ഏറെ നാളായി തിരികെ ലഭിക്കാത്ത പണം പലിശയടക്കം തിരികെ ലഭിക്കും. ജോലിസ്ഥലത്തെ അന്തരീക്ഷം മെച്ചപ്പെട്ടും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.

വൃശ്ചികം

കന്നി രാശിയിലെ സൂര്യന്റേയും ചൊവ്വയുടെയും സംയോജനം വൃശ്ചികം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ജാതകത്തിന്റെ ഗുണപരമായ സ്ഥാനത്താണ് ഈ സഖ്യം പൂര്‍ത്തിയാകുന്നത്. അതിനാല്‍ ഈ കാലയളവില്‍ നിങ്ങളുടെ പഴയ നിക്ഷേപങ്ങളില്‍ നിന്ന് വലിയ ലാഭം ലഭിക്കും. ഇറക്കുമതി-കയറ്റുമതി ബിസിനസ് ചെയ്യുന്നവര്‍ക്ക് ഏറെ അനുയോജ്യമായ സമയമാണ് സംജാതമായിരിക്കുന്നത്.

വൃശ്ചികം രാശിക്കാരുടെ ജാതകത്തിന്റെ തൊഴില്‍ വശത്തിന്റെ അധിപന്‍ സൂര്യന്‍ ആണ്. അതിനാല്‍ സര്‍ക്കാര്‍ ജോലികള്‍ക്കായി തയ്യാറെടുക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വലിയ വിജയം നേടാന്‍ സാധിക്കും. ഇത് നിങ്ങള്‍ക്ക് സമൂഹത്തില്‍ ആദരവും പ്രശസ്തിയും സമ്മാനിക്കും.

കര്‍ക്കടകം

കന്നി രാശിയിലെ സൂര്യന്റേയും ചൊവ്വയുടെയും സംയോജനം കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഇവരുടെ ജാതകത്തിന്റെ മൂന്നാം ഭാവത്തിലാണ് ഈ സൂര്യന്‍-ചൊവ്വ സഖ്യം രൂപപ്പെടുന്നത്. ഈ കാലയളവില്‍ അപ്രതീക്ഷികതമായി വലിയ ധനം നിങ്ങളുടെ കൈയിലെത്തും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. ബിസിനസ് വിപുലപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+