Get Updates
Get notified of breaking news, exclusive insights, and must-see stories!

സുവര്‍ണ നാളുകള്‍ ആരംഭിക്കും, സമ്പത്ത് ഇരട്ടിയാവും, ഈ രാശിക്കാരെ ഐശ്വര്യവും സമൃദ്ധിയും വിട്ടുപോകില്ല

ഗ്രഹങ്ങളുടെ സഞ്ചാരവും രാശിമാറ്റവുമെല്ലാം ഇടയ്ക്കിടെ സംഭവിക്കുന്ന കാര്യങ്ങളാണ്. ജ്യോതിഷപ്രകാരം ഇവ ഏറെ പ്രധാനപ്പെട്ടതുമാണ്. ഫെബ്രുവരിയില്‍ അത്തരം സുപ്രധാന രാശിമാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. മാര്‍ച്ച് മാസത്തിലും അത്തരം കാര്യങ്ങള്‍ സംഭവിക്കും. ബുധന്‍ അതിന്റെ രാശി മാറാന്‍ ഒരുങ്ങുകയാണ്. മാര്‍ച്ച് ഏഴോടെ ബുധന്‍ മീന രാശിയിലേക്കാണ് പ്രവേശിക്കുന്നത്.

ഇതിലൂടെ മീന രാശിയില്‍ ബുധനും സൂര്യനും കൂടിച്ചേര്‍ന്ന് ബുധാദിത്യയോഗം സൃഷ്ടിക്കും. ഇത്തരം ഗ്രഹ സംക്രമത്തിലൂടെ എല്ലാ രാശിക്കാരും ശുഭകരമായതും അശുഭകരമായതുമായ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കാറുണ്ട്. ഒരു രാശിയില്‍ തന്നെ രണ്ടിലധികം ഗ്രഹങ്ങള്‍ വരെ കൂടിച്ചേരാറുമുണ്ട്. ഇതുകൊണ്ട് ഏതെല്ലാം രാശിക്കാര്‍ക്ക് ഗുണമുണ്ടാവുമെന്ന് നോക്കാം.

astrology-today

ഇടവം: മാര്‍ച്ച് ഏഴിന് രാവിലെയോടെ ബുധന്‍ മീനരാശിയില്‍ പ്രവേശിക്കും. മാര്‍ച്ച് പതിനാലിനാണ് സൂര്യന്‍ മീന രാശിയിലേക്ക് എത്തുക. ഈ സമയം ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ പോകുന്നത് ഇടവം രാശിക്കാരാണ്. ഇവരുടെ ജീവിതം ഭാഗ്യത്താല്‍ ഐശ്വര്യപൂര്‍ണമാകും. ശുഭകാര്യങ്ങള്‍ മാത്രം ഇവരുടെ ജീവിതത്തിലുണ്ടാവും. നേട്ടങ്ങളുടെ കാലമായിരിക്കും ഇവര്‍ക്ക് വരാന്‍ പോകുന്നത്.

കാരണം ഇടവം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ബുധാദിത്യയോഗം ഉണ്ടാവുക. അതുകൊണ്ട് വെച്ചടി കയറ്റമായിരിക്കും ഇടവം രാശിക്കാരുടെ ജീവിതത്തിലുണ്ടാവുക. കൈനിറയെ ധനമെത്താനും ഇത് അവസരമൊരുക്കും. ഭാഗ്യത്തിന്റെ സര്‍വ പിന്തുണയും ഇവര്‍ക്കുണ്ടാവും. എന്ത് കാര്യങ്ങളും ഇക്കാലയളവില്‍ ചെയ്യുമ്പോള്‍ അതില്‍ വിജയം കൈവരിക്കാനാവം. ആഡംബര വസ്തുക്കള്‍ വാങ്ങാനുള്ള യോഗവും ഇവര്‍ക്കുണ്ടാവും.

മിഥുനം: ഈ രാശിക്കാരുടെ ജീവിതം മൊത്തത്തില്‍ മാറാന്‍ പോവുകയാണ്. രാശിമാറ്റത്താല്‍ ഇവരുടെ ജീവിതം സമ്പത്തില്‍ നിറയും. ഐശ്വര്യം ഇവര്‍ക്കൊപ്പം തന്നെയുണ്ടാവും. അതിന്റെ ഗുണം ഈ രാശിക്കാര്‍ക്ക് ചുറ്റുമുള്ളവരിലും പ്രതിഫലിക്കും. മിഥുന രാശിയുടെ പത്താം ഭാവത്തിലാണ് സൂര്യനും ബുധനും കൂടിച്ചേരുന്നത്.

അതാണ് മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കുക. സാമ്പത്തിക നേട്ടങ്ങള്‍ ഓരോന്നായി ജീവിതത്തിലേക്ക് കടന്നുവരും. പങ്കാളിയുമായി ഏറ്റവും നല്ല സമയവും ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ബിസിനസുകാരാണെങ്കില്‍ നേട്ടങ്ങള്‍ ഒരുപാട് കാത്തിരിക്കുന്നുണ്ട്. വിദേശത്ത് ബിസിനസ് ചെയ്യാനുള്ള അവസരവും ലഭിക്കും. ആരോഗ്യവും മെച്ചപ്പെടുന്ന സമയമായിരിക്കും ഇത്.

കന്നി: ഈ രാശിക്കാര്‍ക്കാണ് ബുധന്‍ സൂര്യ സംയോഗം കൊണ്ട് ഏറ്റവും നേട്ടമുണ്ടാകുന്നത്. കാരണം കന്നി രാശിയുടെ ഏഴാം ഭാവത്തിലാണ് ഈ സംയോഗം നടക്കുന്നത്. ജീവിതം അതോടെ നേട്ടങ്ങള്‍ നിറഞ്ഞതാവും. ഭാഗ്യത്തിന്റെ പിന്തുണയും എല്ലാ കാര്യത്തിലുമുണ്ടാവും. കന്നി രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഈ കാലയളവില്‍ വന്ന് ചേരും.

അതിലൂടെ സമ്പത്തും സമൃദ്ധിയും വന്ന് നിറയും. ജോലിയിലുള്ളവരാണെങ്കില്‍ അവര്‍ക്ക്‌സ്വന്തം തൊഴിലില്‍ പുരോഗതി നേടാന്‍ സാധിക്കും. വ്യാപാരികളാണെങ്കില്‍ നേട്ടങ്ങളാണ് ഉണ്ടാവുക. കന്നി രാശിക്കാരെ സംബന്ധിച്ച് ഏറ്റവും നല്ല കാര്യങ്ങള്‍ തന്നെ ജീവിതത്തിലുണ്ടാവുന്ന കാലയളവ് കൂടിയാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+