ഈ രാശിക്കാരുടെ കഷ്ടപ്പാട് ഈ മാസത്തോടെ തീര്‍ന്നു; കാത്തിരിക്കുന്ന ഭാഗ്യം എന്താണെന്നോ
ജ്യോതിഷത്തിൽ ഗ്രഹങ്ങൾക്ക് രാശി മാറ്റം സംഭവക്കുന്നത് സാധരമാണ്. നവംബറിൽ മൂന്ന് ഗ്രഹങ്ങൾ രാശി മാറുകയാണ്. മൂന്ന് ഗ്രഹങ്ങൾ വൃശ്ചിക രാശിയിൽ ആണ് പ്രവേശിക്കാൻ പോകുന്നത്. നവംബർ 11 ന് ശുക്രനും, 13 ന് ബുധനും നവംബർ 16ന് സൂര്യനും വൃശ്ചിക രാശിയിൽ പ്രവേശിക്കും.
വളരെ പ്രാധാന്യമുള്ള ഈ മൂന്ന് ഗ്രഹങ്ങളുടെ കൂടിച്ചേരൽ നാല് രാശിക്കാർക്ക് ഈ മാസം മഹാഭാഗ്യം കൊണ്ടുവരും. ഈ രാശിക്കാർക്ക് ഈ മാസം അവരുടെ എല്ലാ പ്രശ്നങ്ങളും വഴിമാറി, വളരെ സമാധാനത്തോടെ ജീവിക്കാൻ അവസരം വരും.

മിഥുനം: മിഥുനം രാശിക്കാരെ തേടി ഒരു ശുഭ വാർത്ത വരും. ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. കൂടുതൽ പണം സമ്പാദിക്കാൻ സാധിക്കും. ജോലിയിലും നല്ല മാറ്റങ്ങൾ ഉണ്ടാവും. ബിസിനസിൽ പുതിയ ഓഫറുകൾ ലഭിക്കും. ഈ സമയത്ത് നിങ്ങൾക്ക് നിക്ഷേപം നടത്താൻ അനുയോജ്യമായ സമയം ആണ്. അതുകൊണ്ട് നിക്ഷേപം നടത്താൻ പേടിക്കേണ്ട. കടം കൊടുത്ത പണം തിരികെ ലഭിക്കും.

വൃശ്ചികം: മൂന്ന് പ്രധാന ഗ്രഹങ്ങളും വൃശ്ചിക രാശിയിൽ ചേരുന്നത് കൊണ്ട് വൃശ്ചിക രാശിക്കാർക്ക് ഈ സമയത്ത് വളരേയെറേ നേട്ടങ്ങൾ ആണ് വരാൻ പോകുന്നത്. സാമ്പത്തികമായി നല്ല പുരോഗതി നേടാൻ സാധിക്കും.

നിക്ഷേപിക്കാൻ ഉള്ള അവസരം വന്നുചേരും. തൊഴിൽ തേടുന്നവർക്ക് ഈ സമയത്ത് തൊഴിൽ ലഭിക്കുന്നതായിരിക്കും. ദാമ്പത്യ ജീവിതത്തിൽ സമാധാനം വരും.

കർക്കടകം: ഈ രാശിക്കാർ ഈ സമയത്ത് എന്ത് കാര്യം തുടങ്ങിയാലും വിജയത്തിലേക്ക് എത്തും. പുതിയ ജോലികൾ ആരംഭിക്കുന്നത് ഈ രാശിക്കാർക്ക് നേട്ടങ്ങൾ എത്തിക്കും. തൊഴിലിലും ബിസിനസിലും പുരോഗതി ഉണ്ടാവും. ഇതിലൂടെ പണം നേടാനുള്ള അവസരം നിങ്ങൾക്കുണ്ടാകും.

വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഈ സമയം വളരെ നല്ലതായിരിക്കും. എല്ലാ മേഖലയിലും പുരോഗതി ഉ ണ്ടാവും കുടുംബവുമായുള്ള ബന്ധം കുടുതൽ ശക്തിപ്പെടും..

മീനം: മീനം രാശിക്കാർക്ക് വളരെ നല്ല സമയമാണ്. ഒരുപാട് നേട്ടങ്ങളാണ് ഈ രാശിക്കാർക്ക് വരാൻ പോകുന്നത്. ഏത് വസ്തു ഇടപാടിനും ഈ സമയം അനുകൂലമാണ്. നഷ്ടങ്ങളുടെ സമയം തീരും. സാമ്പത്തിക നേട്ടം ഉണ്ടാവും. ഏതു മേഖലയിലായാലും ശോഭിക്കാൻ കഴിയും.












Click it and Unblock the Notifications