വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും, കൈനിറയെ പണം; ഈ രാശിക്കാര്‍ക്കിനി നല്ലകാലം
ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സംയോജനത്തിനും സവിശേഷമായ പ്രാധാന്യമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഒമ്പത് ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. ഗ്രഹങ്ങളുടെ സംക്രമണം പന്ത്രണ്ട് രാശിക്കാരേയും ബാധിക്കും.
ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഗ്രഹ സംക്രമണം വിപരീതഫലമായിരിക്കും സമ്മാനിക്കുക. ജൂണ്‍ മാസത്തില്‍ വളരെ പ്രധാനപ്പെട്ട ചില ഗ്രഹങ്ങള്‍ രാശി മാറാന്‍ ഒരുങ്ങുകയാണ്. ശുക്രന്‍, ബുധന്‍, സൂര്യന്‍ എന്നീ ഗ്രഹങ്ങളാണ് രാശി മാറുന്നത്. ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും കാരകനാണ് ശുക്രന്‍ എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞരിക്കുന്നത്.

ബുധനെ ഗ്രഹങ്ങളുടെ അധിപന്‍ എന്നും സൂര്യനെ ഗ്രഹങ്ങളുടെ രാജാവ് എന്നുമാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഈ ഗ്രഹങ്ങളുടെ രാശി മാറ്റം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. മിഥുനം രാശിയിലേക്കാണ് ഈ മൂന്ന് ഗ്രഹങ്ങളും സംക്രമണം നടത്തുന്നത്. ജൂണ്‍ 12ന് ശുക്രനും, ജൂണ്‍ 14ന് ബുധനും, ജൂണ്‍ 15ന് സൂര്യനും മിഥുനം രാശിയില്‍ സംക്രമിക്കും. ഇത് ഏതൊക്കെ രാശിക്കാര്‍ക്കാണ് അനുകൂലമാകുക എന്ന് നോക്കാം.
മേടം
മിഥുനം രാശിയിലേക്കുള്ള സൂര്യ-ശുക്ര-ബുധ സംക്രമണം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. വിദേശത്ത് ജോലി, പഠനം എന്നിവ തേടുന്നവര്‍ക്ക് അനുയോജ്യമായ സമയം. ഏറെ നാളായി മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലമാകും. സാമ്പത്തികമായി വലിയ നേട്ടം കൊയ്യാന്‍ സാധിക്കും. പുതിയ വീടോ വാഹനമോ വാങ്ങാന്‍ അവസരമുണ്ടാകും. ദാമ്പത്യ ജീവിതം മുന്‍പത്തേക്കാള്‍ കൂടുതല്‍ സന്തോഷകരമായിരിക്കും.
മിഥുനം
മിഥുനം രാശിയിലേക്കുള്ള സൂര്യ-ശുക്ര-ബുധ സംക്രമണം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും, ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുരോഗതി കൈവരിക്കാനാകും. വസ്തു സംബന്ധമായ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് ലാഭം കൊയ്യാനാകും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ നേട്ടം ലഭിക്കും. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യമുണ്ടാകും.
ചിങ്ങം
മിഥുനം രാശിയിലേക്കുള്ള സൂര്യ-ശുക്ര-ബുധ സംക്രമണം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനയും പ്രതീക്ഷിക്കാം. കൈനിറയെ സ്വര്‍ണം ലഭിക്കാനുള്ള അവസരം ലഭിക്കും. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും. ഏറെ നാളായി വിവാഹം അന്വേഷിക്കുന്നവര്‍ക്ക് യോജിച്ച ജീവിതപങ്കാളിയെ തന്നെ ലഭിക്കും. വ്യാപാരികള്‍ക്ക് സമയം അനുകൂലമാണ്.












Click it and Unblock the Notifications