Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതാണോ നിങ്ങളുടെ രാശി? നാളെ മുതല്‍ ഇവരുടെ തലവര തെളിയും; ഇനി സൗഭാഗ്യപ്പെരുമഴ

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് ഉള്ളത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത ഇടവേളകളില്‍ രാശികളിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട്. ഗ്രഹങ്ങള്‍ ഇത്തരത്തില്‍ രാശികളിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കുന്നതിനെയാണ് സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാവരേയും ബാധിക്കും.

രാജയോഗം എന്നാല്‍ ഇതാണ്..! ആഗ്രഹിച്ചതെന്തും നടക്കും, പൊന്നും പണവും കൈയിലേക്ക്
രാജയോഗം എന്നാല്‍ ഇതാണ്..! ആഗ്രഹിച്ചതെന്തും നടക്കും, പൊന്നും പണവും കൈയിലേക്ക്

എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഇത് ഏറെ ഗുണം ചെയ്യുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് ദോഷകരമായെന്നും വരാം. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

Sun Moon Transit 2026

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട്.

എഡിറ്റ് ചെയ്ത വ്യാജ ചിത്രം പ്രചരിപ്പിക്കുന്നു, ഇത് ലജ്ജാകരം; കേസ് കൊടുക്കുമെന്ന് അന്ന രാജന്‍
എഡിറ്റ് ചെയ്ത വ്യാജ ചിത്രം പ്രചരിപ്പിക്കുന്നു, ഇത് ലജ്ജാകരം; കേസ് കൊടുക്കുമെന്ന് അന്ന രാജന്‍

ജ്യോതിഷപ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് സൂര്യനും ചന്ദ്രനും. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ വിശേഷിപ്പിക്കുന്നത്. നിഴല്‍ ഗ്രഹമായ ചന്ദ്രനാകട്ടെ മനസിന്റെ പ്രതീകമാണ്. ജൂലൈ 16 ന് സൂര്യന്‍ മിഥുനം രാശി വിട്ട് ചന്ദ്രന്റെ രാശിയായ കര്‍ക്കടകത്തില്‍ പ്രവേശിക്കും. അതേ സമയം, ചന്ദ്രന്‍ കര്‍ക്കടകത്തില്‍ നിന്ന് സൂര്യന്റെ രാശിയായ ചിങ്ങത്തിലേക്ക് എത്തും.

രണ്ട് സുഹൃദ് ഗ്രഹങ്ങള്‍ പരസ്പരം രാശി മാറിയിരിക്കുന്നത് ജ്യോതിഷത്തില്‍ വളരെ പ്രത്യേകത നിറഞ്ഞ ഒന്നായാണ് കണക്കാക്കുന്നത്. ഇത് എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് മാത്രം അസാധാരണമായ നേട്ടങ്ങളായിരിക്കും ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ സംക്രമണം വഴി അനുഗ്രഹം ലഭിക്കുക എന്ന് നോക്കാം.

ഇനി 'ബലൂചിസ്ഥാന്‍ റിപ്പബ്ലിക്'; പാകിസ്ഥാനില്‍ നിന്ന് സ്വതന്ത്രമായെന്ന് ബലൂചിസ്ഥാന്‍
ഇനി 'ബലൂചിസ്ഥാന്‍ റിപ്പബ്ലിക്'; പാകിസ്ഥാനില്‍ നിന്ന് സ്വതന്ത്രമായെന്ന് ബലൂചിസ്ഥാന്‍

മേടം

സൂര്യചന്ദ്രന്‍മാരുടെ സംക്രമണം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സാമ്പത്തികമായി ഈ രാശിക്കാര്‍ വലിയ ഉയരങ്ങളിലെത്തും. അതിനാല്‍ തന്നെ പുതിയ വാഹനം, വീട്, ഭൂമി എന്നിവ വാങ്ങിക്കാനുള്ള സാധ്യത ശക്തമായി തെളിഞ്ഞ് കാണുന്നുണ്ട്. ഏത് കാര്യം ചെയ്യുമ്പോഴും സുഹൃത്തുക്കളുടേയും സഹോദരങ്ങളുടേയും പിന്തുണ ലഭിക്കും. ഇത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.

കര്‍ക്കിടകം

കര്‍ക്കിടക രാശിക്കാര്‍ക്ക് സൂര്യചന്ദ്രന്‍മാരുടെ സംക്രമണം അനുഗ്രഹമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ്, ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ എന്നിവ പ്രതീക്ഷിക്കാം. സര്‍ക്കാര്‍ ജോലികള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും അനുകൂലമായ സമയമാണ് എന്ന് കാണുന്നു. കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും പേരും പെരുമയും ലഭിക്കും. സമൂഹത്തില്‍ സെലിബ്രിറ്റി സ്റ്റാറ്റസ് കൈവരും.

ചിങ്ങം

സൂര്യചന്ദ്രന്‍മാരുടെ സംക്രമണം ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികള്‍ പെട്ടെന്ന് പൂര്‍ത്തിയാകാന്‍ തുടങ്ങും. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ നിങ്ങളുടെ കൈയിലെത്തും. ഇതുവഴി നിങ്ങളുടെ ആസ്തി വര്‍ധിക്കാനിടയാകും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. ദീര്‍ഘകാല വിദേശ യാത്രയോ തീര്‍ത്ഥാടനമോ ചെയ്യാന്‍ സാധ്യത കാണുന്നു.

മീനം

മീനം രാശിക്കാര്‍ക്ക് സൂര്യചന്ദ്രന്‍മാരുടെ സംക്രമണം അനുകൂലമായിരിക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര വേണ്ടി വന്നേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ മികച്ച വിജയം നേടാന്‍ കഴിയും. ഏറെ നാളത്തെ പ്രണയ ബന്ധം ദാമ്പത്യ ജീവിതത്തിലേക്ക് വഴി മാറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+