Get Updates
Get notified of breaking news, exclusive insights, and must-see stories!

ശത്രുക്കള്‍ തോറ്റോടും, സമ്പത്ത് കുമിഞ്ഞ് കൂടും... ഭാഗ്യദേവത തലവര മാറ്റും; ഈ രാശിക്കാരുടെ സമയം തെളിഞ്ഞു

ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്‍. ഈ വര്‍ഷം രണ്ട് തവണ സൂര്യന്‍ രാശി മാറുന്നുണ്ട്. അതില്‍ ആദ്യത്തെ രാശി മാറ്റം നവംബര്‍ 16 ല്‍ സംഭവിച്ച് കഴിഞ്ഞു. നവംബര്‍ 16 മുതല്‍ വൃശ്ചികരാശിയിലാണ് സൂര്യന്‍ വിരാജിച്ചിക്കുന്നത്. നവംബര്‍ 16 ല്‍ സൂര്യന്‍ വൃശ്ചിക രാശിയില്‍ പ്രവേശിച്ചതോടെ ചില രാശിക്കാരുടെ ശുക്രനുദിച്ചിരിക്കുകയാണ്.

നവംബര്‍ 16-ന് വൈകുന്നേരം 6:58-നാണ് സൂര്യന്‍ വൃശ്ചിക രാശിയില്‍ പ്രവേശിച്ചത്. ജ്യോതിശാസ്ത്ര പ്രകാരം സൂര്യന്റെ ഈ സംക്രമണം 12 രാശികളെയും ബാധിക്കും എന്നാണ് പറയുന്നത്. ഈ രാശിമാറ്റം പല രാശിക്കാരിലും സമ്മിശ്രമായാണ് പ്രവര്‍ത്തിക്കുന്നകത്. ഈ മാസത്തെ സൂര്യന്റെ രാശി മാറ്റത്തില്‍ ഏറ്റവും ഗുണം ലഭിക്കുന്ന രാശിക്കാര്‍ ആരൊക്കെയാണ് എന്ന് പരിശോധിക്കാം.

1

മിഥുനം രാശിക്കാര്‍ക്ക് സൂര്യന്റെ രാശിമാറ്റം ഗുണപരമാണ്. ഈ രാശിയിലുള്ളവരുടെ മൂന്നാം ഭാവത്തില്‍ നിന്ന് ആറാം ഭാവത്തിലേക്ക് ആണ് സൂര്യന്‍ നീങ്ങുന്നത്. ഇതുവഴി ശത്രശല്യം ഒഴിയും. ബിസിനസില്‍ അല്‍പം ശ്രദ്ധിച്ചാല്‍ വലിയ നേട്ടം കൊയ്യാം. മത്സരപരീക്ഷകളിലും തൊഴില്‍ പരീക്ഷകളിലും വിജയം തേടിയെത്തും. കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും കുടിയിരിക്കും.

2

കന്നി രാശിക്കാര്‍ക്കും സൂര്യസംക്രമണം വലിയ നേട്ടങ്ങള്‍ കൊണ്ടുവരും. കന്നിരാശിയുടെ പന്ത്രണ്ടാം ഭാവാധിപനാണ് സൂര്യന്‍. വൃശ്ചികരാശിയില്‍ ഇത് മൂന്നാം ഭാവത്തിലേക്ക് നീങ്ങുന്നു. കുടുംബ ബന്ധങ്ങള്‍ ദൃഢമാകുകയും സജ്ജനങ്ങളില്‍ നിന്ന് സഹായം പ്രതീക്ഷിക്കുകയും ചെയ്യാം. പങ്കാളിക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാകും. ആരോഗ്യം സ്ഥിരമായിരിക്കും. വിലപിടിപ്പുള്ള വസ്തുക്കള്‍ വന്ന് ചേരും.

3

തുലാം രാശിക്കാര്‍ക്ക് സൂര്യസംക്രമണം നേട്ടം കൊണ്ടുവരും. വൃശ്ചികം രാശിയില്‍ പ്രവേശിച്ചതോടെ സൂര്യന്‍ പതിനൊന്നാം ഭാവത്തില്‍ നിന്ന് രണ്ടാം ഭാവത്തിലേക്ക് മാറും. അപ്രതീക്ഷിതമായി പണം വന്ന് ചേരും. ഭാഗ്യദേവത കൂടെയുണ്ടാകും. സ്വത്ത് തര്‍ക്കങ്ങളില്‍ അനുകൂല വിധി. സന്താനഭാഗ്യം ഉണ്ടാകും. സമൂഹത്തില്‍ പ്രശസ്തി വന്ന് ചേരും. കുടുംബത്തിലും തൊഴിലിടത്തിലും സമാധാനം നിറയും

4

കുംഭം രാശിക്കാര്‍ക്കും സൂര്യന്റെ രാശി മാറ്റം അഭൂതപൂര്‍വമായ നേട്ടം കൊണ്ടുവരും. ഏഴാം ഭാവാധിപനായ സൂര്യന്‍ വൃശ്ചികരാശിയില്‍ പ്രവേശിക്കുന്നതോടെ പത്താം ഭാവത്തിലേക്ക് മാറി. ബിസിനസില്‍ ശോഭിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിന് സാധ്യത. വീട്ടുകാരില്‍ നിന്ന് പിന്തുണ ലഭിക്കും. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ശുഭകരമായ ചടങ്ങുകള്‍ നടക്കും. പരീക്ഷകളില്‍ വലിയ വിജയം കരസ്ഥമാക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+