ഇനി പണം കുമിഞ്ഞ് കൂടും, പുതിയ ജോലി.. ഭാഗ്യദേവത വാതില്‍ക്കല്‍.; ഈ രാശിക്കാര്‍ക്കിനി ഭാഗ്യനാളുകള്‍
ഗ്രഹങ്ങളുടെ രാശിമാറ്റം പലര്‍ക്കും പല വിധത്തിലാണ് പ്രയോജനപ്പെടുന്നത് എന്നാണ് ജ്യോതിഷം പറയുന്നത്. അതില്‍ ഗ്രഹങ്ങളുടെ രാജാവായ സൂര്യന്റെ രാശി മാറ്റം ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ്. ഈ വര്‍ഷം അവസാനിക്കാന്‍ ഇനി ഒരുമാസവും 20 ദിവസവും കൂടിയെ ഉള്ളൂ. ഇക്കാലയളവില്‍ രണ്ട് തവണയാണ് സൂര്യന്‍ രാശി മാറുന്നത്.
അത് വഴി ചില രാശിക്കാരെ കാത്തിരിക്കുന്നത് ധനയോഗവും തൊഴില്‍ നേട്ടവും ബിസിനസ് കാര്യങ്ങളിലെ വിജയവുമാണ്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ പകുതിയോടെ സംഭവിക്കാനിരിക്കുന്ന ഈ രാശിമാറ്റം ആര്‍ക്കൊക്കെയാണ് നേട്ടമാകുന്നത് എന്ന് നോക്കാം. ജ്യോതിശാസ്ത്രപ്രകാരം സൂര്യന്റെ ഉച്ചരാശിയായി അറിയപ്പെടുന്നത് മേടം രാശിയാണ്.

എന്നാല്‍ ഈ വര്‍ഷത്തില്‍ വരാനിരിക്കുന്ന രണ്ട് സൂര്യസംക്രമണവും മേടം രാശിയിലല്ല. നവംബര്‍ 16 ന് സൂര്യന്‍ വൃശ്ചിക രാശിയിലും ഡിസംബര്‍ 16 ന് സൂര്യന്‍ ധനു രാശിയില്‍ ആണ് സഞ്ചരിക്കുന്നത്. മേടരാശിയിലെ സഞ്ചാരത്തിന് കുറച്ചെങ്കിലും തുല്യമാകുന്ന നേട്ടങ്ങളാണ് മൂന്ന് രാശിക്കാര്‍ക്ക് ഈ കാലയാളവില്‍ കാത്തിരിക്കുന്നത്.

തൊഴില്‍, ജോലി, പണം എന്നിവയില്‍ വലിയ പുരോഗതി നല്‍കുന്നതും വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ ഉന്നത വിജയവും സമ്മാനിക്കുന്നതാണ് സൂര്യന്റെ ഈ രാശിമാറ്റം. ഏതൊക്കെ രാശികള്‍ക്കാണ് സൂര്യസംക്രമണം ശുഭകരമാകുന്നത് എന്ന് നമുക്ക് നോക്കാം. ഇടവം, കര്‍ക്കിടകം, കന്നി രാശിക്കാര്‍ക്കാണ് സൂര്യന്റെ രാശിമാറ്റം ഏറ്റവും ഗുണപരമാകാന്‍ പോകുന്നത്.

നവംബര്‍ 16 നും ഡിസംബര്‍ 16 നും നടക്കാനിരിക്കുന്ന സൂര്യസംക്രമണം ഇടവം രാശിക്കാരെ കാത്തിരിക്കുന്നത് അസുലഭനേട്ടങ്ങളാണ്. ധനം കുമിഞ്ഞ് കൂടാനും കുടുംബത്തിന്റെ ഐശ്വര്യം വര്‍ധിക്കാനും സൂര്യസംക്രമണം ഇടവം രാശിക്കാരെ സഹായിക്കും. ബിസിനസുകാര്‍ക്ക് നവംബര്‍ മാസം വലിയ നേട്ടമാണ് കാത്തിരിക്കുന്നത്.

നിലവിലെ ബിസിനസ് വിപുലപ്പെടുത്താനും പുതിയ മേഖലയിലേക്ക് ബിസിനസ് വ്യാപിപ്പിക്കാനും സാധിക്കും. ബിസിനസ് രംഗത്ത് ജോലി ചെയ്യുന്നവര്‍ക്കും ശുഭകരമാണ്. നിലവിലെ ജോലിയില്‍ പ്രൊമോഷനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നുണ്ട്. ഡിസംബറില്‍ എല്ലാ തൊഴില്‍ മേഖലയിലുളളവര്‍ക്കും ശുഭകരമാണ്. സ്വത്ത് തര്‍ക്കം, പണമിടപാടുകള്‍ എന്നിവയില്‍ വിജയിക്കുകയും സമ്പത്ത് വര്‍ധിക്കുകയും ചെയ്യും.

കര്‍ക്കിടകം രാശിക്കാര്‍ക്ക് തൊഴില്‍, ഉന്നതപരീക്ഷ എന്നിവയില്‍ വിജയം സുനിശ്ചിതമായിരിക്കും. നിലവിലെ ജോലിയില്‍ നിന്ന് മെച്ചപ്പെട്ട ശമ്പളം ലഭിക്കുന്ന ജോലിയിലേക്ക് മാറാന്‍ സാധിക്കും. കുടുംബത്തിലെ ഓഹരി, വിഹിതം വഴി കൂടുതല്‍ പണം വന്ന് ചേരാനും സാധ്യതയുണ്ട്. ഭൂമിയിടപാടുകള്‍ക്ക് പറ്റിയ സമയമാണ് ഡിസംബറിലെ സൂര്യസംക്രമണം

സൂര്യസംക്രമണം ധനപരമായി ഏറ്റവും നന്നായി സഹായിക്കാന്‍ പോകുന്നത് കന്നി രാശിക്കാരെയാണ്. വീട് നിര്‍മാണം അല്ലലില്ലാതെ പൂര്‍ത്തിയാക്കാന്‍ സാധിക്കും. പുതിയ വീട്ടില്‍ ഐശ്വര്യം എത്തും. അപ്രതീക്ഷിത ധനയോഗത്തിനും സാധ്യത. പിതാവിന്റേയോ പിതൃകുടുംൂബാംഗങ്ങളുടേയോ സഹായത്താല്‍ ഒരു വലിയ ജോലി പൂര്‍ത്തീകരിക്കാന്‍ സാധിക്കും.

ബിസിനസ് രംഗത്തുള്ളവര്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കും. പരീക്ഷകളില്‍ ഉന്നത വിജയം വിദ്യാര്‍ത്ഥികളെ കാത്തിരിക്കുന്നു. മാറ്റിവെച്ച തീര്‍ത്ഥാടനം, വിനോദയാത്ര എന്നിവ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ബിസിനസ് രംഗത്തെ ജീവനക്കാര്‍ക്ക് വരുമാനം വര്‍ധിച്ചേക്കാനും സാധ്യത. കന്നുകാലികള്‍ മറ്റ് വളര്‍ത്തുജീവികള്‍ എന്നിവ വഴി ധനസ്ഥിതി കൈവരും. സജ്ജനങ്ങളുടെ സ്നേഹബഹുമാനാദികള്‍ കൈവരും.












Click it and Unblock the Notifications