ലക്ഷ്മി ദേവിയും കുബേരനും ഒരുമിച്ചെത്തിയാലോ? ഈ 5 രാശിക്കാർക്കിനി പൊന്നുകൊണ്ട് ആറാട്ട്, കൈനിറയെ പണം!
നമുക്ക് അറിയാം ജ്യോതിഷത്തിൽ ഗ്രഹങ്ങൾക്കുള്ള പ്രാധാന്യം. ഓരോ ഗ്രഹങ്ങൾ അതിന്റെ രാശി മാറുമ്പോഴും ഓരോ രാശിക്കാരേയും അത് ബാധിക്കുക തന്നെ ചെയ്യും. ഗ്രഹങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സൂര്യൻ. മാസത്തിലൊരിക്കൽ സൂര്യൻ തന്റെ രാശി മാറും. സൂര്യൻ മീനം രാശി വിട്ട് മേടം രാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.
മേട സംക്രാന്തി എന്നാണ് ഈ മാറ്റത്തെ വിളിക്കുന്നത്. ഏകദേശം ഒരു മാസത്തോളം സൂര്യൻ ഇതേ രാശിയിൽ സഞ്ചരിക്കും. മേടം രാശിയിൽ സൂര്യന്റെ സംക്രമം മൂലം ജീവിതത്തിൽ ചില രാശിയിൽപ്പെട്ടവർക്ക് വലിയ ഭാഗ്യം വന്നുചേരും. ആർക്കൊക്കെ നല്ല ഫലങ്ങൾ ലഭിക്കുമെന്ന് നോക്കാം.

മേടം: സൂര്യന്റെ രാശി മാറ്റം മൂലം ഏറ്റവും കൂടുതൽ നല്ല കാലം വരാൻ പോകുന്നത് മേടം രാശിയിൽപ്പെട്ട ആളുകൾക്കാണ്. സൂര്യന്റെ രാശിമാറ്റം ബിസിനസ്, തൊഴിൽ മേഖലകളിൽ ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകുന്നു. ജോലിയിലും ബിസിനസ്സിലും നിങ്ങൾ വിചാരിക്കുന്നതിനെക്കാൾ വലിയ നേട്ടം കൊണ്ടുവരും. നിങ്ങളുടെ ആരോഗ്യത്തെക്കുറിത്ത് ഓർത്ത് ടെൻഷൻ വേണ്ട. തൊഴിലന്വേഷകർക്ക് നല്ല ഫലം ലഭിക്കും. എല്ലാ ചൊവ്വാഴ്ചയും ശർക്കര ദാനം ചെയ്യുന്നത് ഗുണം ചെയ്യും.
മിഥുനം: മിഥുനം രാശിക്കാരുടെ ജീവിതത്തിൽ വൻ നേട്ടമാണ് വരാൻ പോകുന്നത്. നിങ്ങളുടെ മനസിലുള്ള പുതിയ ആശയങ്ങൾ നടപ്പാക്കാൻ പറ്റിയ സമയമാണ്. നിങ്ങൾക്ക് ആത്മവിശ്വാസം വർദ്ധിക്കും. ഈ രാശിയിൽപ്പെട്ട ആളുകൾക്കൊപ്പം തന്നെ ഭാഗ്യം ഉണ്ടാകും. ബിസിനസ്സ് തുടങ്ങാൻ പദ്ധതി ഉണ്ടെങ്കിൽ ഇത് നല്ല സമയമാണ്. എള്ള് ദാനം ചെയ്യുന്നത് ഗുണം ചെയ്യും.
ചിങ്ങം: ചിങ്ങം രാശിക്കാർക്ക് വാരാനിരിക്കുന്ന ഭാഗ്യം നിറഞ്ഞ ദിവസങ്ങളാണ്. പുരോഗതി ഉണ്ടാവും. ആത്മവിശ്വാസം കൂടും. ബിസിനസ്സ് മേഖലയിൽ നല്ല പ്രകടനം കാഴ്ച വെയ്ക്കാൻ കഴിയും. ബിസിനസ്സിലൂടെ തന്നെ ലാഭം ഉണ്ടാക്കാൻ സാധിക്കുന്നതാണ്. ദിവസവും സുന്ദരകാണ്ഡം പാരായണം ചെയ്യുന്നതും ശർക്കരയും പരിപ്പും ദാനം ചെയ്യുന്നതും ഭാഗ്യം നൽകും. ഒരു കാര്യവും ആലോചിച്ച് വിഷമിക്കേണ്ടതില്ല. എല്ലാം നല്ലതായി തന്നെ വന്നുചേരും.
തുലാം: നിങ്ങൾ പുതിയ തുടക്കത്തിന് പദ്ധതി ഇടുന്നുണ്ടോ..എന്നാൽ ഇത് തന്നെയാണ് ഏറ്റവും നല്ല സമയം. കാരണം ഭാഗ്യം നിങ്ങളുടെ കൂടെ തന്നെ ഉണ്ടാവും. സൂര്യ സംക്രമം തുലാം രാശിക്കാർക്ക് എല്ലാ മേഖലകളിലും വിജയം നൽകും. ആത്മീയ കാര്യങ്ങളിൽ പങ്കെടുക്കും. സൂര്യഭഗവാന്റെ അനുഗ്രഹത്താൽ ഒരു കാര്യത്തിലും ബുദ്ധിമുട്ട് വരില്ല.
മീനം: ഇനി വരാൻ പോകുന്നത് വളരെ ഭാഗ്യമുള്ള ദിവസങ്ങളാണ്. സൂര്യസംക്രമണം മീനം രാശിക്കാകർക്ക് വളരെ ശുഭകരം ആയ ഫലം ആണ് ജീവിതത്തിൽ നിങ്ങൾക്കായി കൊണ്ടുവരുന്നത്. ജോലിയിൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ജോലി മാറാൻ സാധ്യതയുണ്ട്. എല്ലാ ഞായറാഴ്ചയും ആദിത്യ ഹൃദയസ്തോത്രം 3 തവണ പാരായണം ചെയ്യുന്നത് നല്ലതാണ്.












Click it and Unblock the Notifications