സമ്പത്തിന് ഒരു കുറവുമുണ്ടാകില്ല, ബിസിനസില്‍ ഇരട്ടി ലാഭം; ഈ രാശിക്കാര്‍ക്ക് അടിപൊളി സമയം
ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കുന്ന ഒന്നാണ് രാശിമാറ്റം. ഓരോ രാശിമാറ്റത്തിനും അതിന്റേതായ പ്രധാന്യമുണ്ട്. കാരണം, ഓരോ വ്യക്തിയുടെ ജീവിതത്തില്‍ അത് വിവിധ രീതിയില്‍ പ്രതിഫലിക്കുന്നുണ്ട്. ജ്യോതിഷത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹങ്ങളില്‍ ഒന്നാണ് സൂര്യന്‍. എല്ലാ ഗ്രഹങ്ങളുടെയും രാജാവ് എന്നാണ് സൂര്യദേവനെ വിളിക്കുന്നത്. ഇന്ന് സൂര്യദേവന്‍ രാശിമാറാന്‍ ഒരുങ്ങുകയാണ്.
മിഥുനം രാശിയില്‍ നിന്ന് സൂര്യന്‍ കര്‍ക്കിടകം രാശിയിലേക്കാണ് പ്രവേശിക്കുന്നത്. ഈ സമയത്ത് ചില രാശിക്കാരുടെ ജീവിതത്തില്‍ ഭാഗ്യം തെളിയും. സൂര്യദേവന്‍ രാശിചക്രം മാറിയില്‍ ചില രാശിക്കാരുടെ ഭാഗ്യം മാറിമറിയും. ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിലാണ് വലിയ മാറ്റങ്ങളുണ്ടാകുകയെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് എന്തുകൊണ്ടും അടിപൊളി സമയമാണ്. പുതിയ വാഹനം വാങ്ങാനുള്ള അവസരമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷകരമായ ഒട്ടേറെ കാര്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും. സാമ്പത്തിക ഇടപാടില്‍ നിന്നും ലാഭം പ്രതീക്ഷിക്കാം. കുടുംബാംഗങ്ങളുമായി ഒട്ടേറെ സമയം ചെലവഴിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് നിര്‍ത്തിവച്ച ജോലി പൂര്‍ത്തിയാക്കാനുള്ള അവസരമുണ്ടാകും. തൊഴില്‍ മേഖലയില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്തത്ര ബഹുമാനം ലഭിക്കും. യാത്ര ചെയ്യാനുള്ള അവസരം ജീവിതത്തില്‍ വന്നുചേരും. ഈ യാത്രകളില്‍ നേട്ടം തേടിയെത്തും. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കാനുള്ള സാധ്യതകള്‍ കാണുന്നുണ്ട്. ബിസിനസില്‍ ഏറ്റവും മികച്ച സമയമാണിത്. ജൂലായ് 16ന് ജനിച്ചവര്‍ക്ക് ശൂഭ വാര്‍ത്തകള്‍ തേടിയെത്തും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ സമയം എന്തുകൊണ്ടും അടിപൊളിയായിരിക്കും. സാമ്പത്തികം വര്‍ദ്ധിക്കും. തൊഴില്‍ മേഖലയില്‍ പുരോഗതിയുണ്ടാകും. സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് എല്ലാം തന്നെ പരിഹാരമുണ്ടാകും. കൂടുതല്‍ സമയം പങ്കാളിയോടൊപ്പം ചെലവഴിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷ വാര്‍ത്തകള്‍ തേടിയെത്തും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ശുഭസമയമാണ്. ഈ സമയത്തെ നിക്ഷേപം ഭാവിയില്‍ ഗുണം ചെയ്യും. ആരോഗ്യം മെച്ചപ്പെടും.
ധനു
ധനു രാശിക്കാരെ സംബന്ധിച്ച് മികച്ച ഫലങ്ങളുടെ ദിവസമാണ്. നിങ്ങള്‍ക്ക് ഈ സമയത്ത് തൊഴില്‍ മേഖലയില്‍ പുരോഗതിയുണ്ടാകും. വ്യാപാരികള്‍ക്ക് ഏറ്റവും മികച്ച സമയമാണിത്. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനുള്ള അവസരം വന്നുചേരും. സാമ്പത്തികമായി ശക്തിപ്പെടും. വരുമാനം വര്‍ദ്ധിക്കും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് ഏറ്റവും മികച്ച സമയമാണ്.












Click it and Unblock the Notifications