ഈ രാശിക്കാര്‍ക്ക് ഇതിലും നല്ലൊരു സമയമില്ല; ചെയ്യാന്‍ ആഗ്രഹിച്ച കാര്യം ചെയ്യാം..പണം തേടി വരും
ഗ്രഹങ്ങളിൽ ഏറെ പ്രധാനപ്പെട്ട ഗ്രഹമാണ് സൂര്യൻ. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ വിളിക്കപ്പെടുന്നത് തന്നെ. സൂര്യൻ എല്ലാ മാസവും രാശി മാറുന്ന കാര്യം അറിയാമല്ലോ. ജനുവരി 14 ശനിയാഴ്ച സൂര്യൻ മകര രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഈ സമയം ചില രാശിക്കാർക്ക് വളരെ ഗുണമുള്ളതായിരിക്കും. ഇന്നലെ രാത്രി 8:22 ന് ആണു സൂര്യൻ മകരത്തിൽ പ്രവേശിച്ചത്.
സൂര്യനെ ആത്മാവ്, ആത്മാഭിമാനം, അന്തസ്സ്, അഹംഭാവം, തൊഴിൽ എന്നിവയുടെ ഘടകമായിട്ട് ആണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ പല രാശിക്കാർക്കും സൂര്യന്റെ സംക്രമം മൂലം ജീവിതത്തിൽ പലനേട്ടങ്ങളും ഉണ്ടാകും. ഒരിക്കലും നടക്കില്ലെന്ന് വിചാരിച്ചിരുന്ന കാര്യം പോലും ഈ സമയത്ത് ചില രാശിയിൽ ഉള്ള ആളുകൾക്ക് നടക്കും. ജീവിതത്തിൽ വലിയ ഉയർച്ചയുണ്ടാവും..ഏതൊക്കെ രാശിക്കാർക്കാണ് ഈ സമയത്ത് നേട്ടങ്ങൾ വരാൻ പോകുന്നതെന്ന് നോക്കാം....

മേടം: മേടം രാശിക്കാരെ സംബന്ധിച്ച് വളരെ നല്ല സമയമാണ് വരാൻ പോകുന്നത്. പ്രവേശിക്കുന്ന എല്ലാ മേഖലയിലും നേട്ടമുണ്ടാകും.
ജ്യോതിഷ പ്രകാരം ഈ രാശിയുടെ അഞ്ചാം ഭാവാധിപനായ സൂര്യൻ പത്താം ഭാവത്തിൽ പ്രവേശിക്കാൻ പോകുകയാണ്. ഈ സമയത്ത് മേടം രാശിക്കാർക്ക് തൊഴിൽ മേഖലയിൽ വളരെ നല്ല മാറ്റങ്ങളാണ് ഉണ്ടാവുക.

നിങ്ങളുടെ അധ്വാനം അംഗീകരിക്കപ്പെട്ടും, തൊഴിൽ ചെയ്യുന്നയിടത്ത് അംഗീകാരം ലഭിക്കും. ജോലി തേടി നടക്കുന്നവർക്ക് ഇത് നല്ല സമയമാണ്. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും ഈ സമയം വളരെ നല്ലതാണ്..നിങ്ങൾ ചെയ്യുന്ന പ്രവൃത്തികൾക്ക് ഫലം ലഭിക്കും. ജീവിതം വളരെ സമാധാനം ഉള്ളതായിരിക്കും...

കന്നി : ഈ രാശിക്കാർക്ക് അവരുടെ കഷ്ടപ്പാട് മാറുന്ന സമയമാണ്. ജീവിതത്തിൽ വൻ നേട്ടമുണ്ടാകും. ഒരിക്കലും നടക്കില്ലെന്ന് കരുതിയ ആഗ്രഹം ഈ സമയത്ത് നടക്കാനുള്ള സാധ്യത ഉണ്ട്... ജ്യോതിഷ പ്രകാരം കന്നി രാശിക്കാരുടെ 12-ാം ഭാവത്തിന്റെ അധിപനാണ് സൂര്യൻ. ഈ രാശിക്കാരുടെ സംക്രമ ജാതകത്തിൽ സൂര്യൻ അഞ്ചാം ഭാവത്തിൽ സഞ്ചരിക്കും.

ഈ സമയത്ത് ഈ രാശിക്കാർക്ക് അനുകൂലമായിരിക്കുന്ന സമയം. സാമൂഹിക പദവി, സാമ്പത്തിക നേട്ടം എന്നിവ ലഭിക്കും. വിദ്യാർത്ഥികൾക്ക് വളരെ നല്ല സമയമാണ്. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സൂര്യന്റെ അനുഗ്രഹത്താൽ അതിന് സാധിക്കും...

ധനു : സൂര്യന്റെ രാശിമാറ്റ നടക്കുമ്പോൾ ഒമ്പതാം ഭാവാധിപൻ സൂര്യനാണ് ധനു രാശിക്കാരുടെ സമയം വളരെ തെളിഞ്ഞുനിൽക്കും. ഈ രാശിയുടെ രണ്ടാം ഭാവത്തിൽ സൂര്യൻ സഞ്ചരിക്കും. കുടുംബത്തിൽ നല്ല സമാധാനം ഉണ്ടാവും. കുടുംബത്തോടൊപ്പം തീർത്ഥാടനം നടത്താം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പണം പലവഴിയിലൂടെ ഈ രാശിക്കാരുടെ അടുക്കലെത്തും. സാമ്പത്തികമായുള്ള പ്രശ്നങ്ങൾ ഈ സമയത്ത് പൂർണമായും ഇല്ലാതാകും












Click it and Unblock the Notifications