മൂന്ന് ദിവസത്തിനുള്ളില്‍ ഇവര്‍ കോടീശ്വരന്‍മാരാകും, സ്വര്‍ണവും പണവും കൈയില്‍; ഈ രാശിക്കാരാണോ?
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറും എന്നാണ് ജ്യോതിശാസ്ത്രത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് അനുകൂലഫലമായിരിക്കും ഗ്രഹസംക്രമണം സമ്മാനിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് അത്ര ശുഭകരമായിരിക്കില്ല.
ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്‍. അതിനാല്‍ തന്നെ ജ്യോതിഷത്തില്‍ സൂര്യദേവന് പ്രത്യേക സ്ഥാനമുണ്ട്. എല്ലാ മാസവും രാശി മാറുന്ന ഗ്രഹമാണ് സൂര്യന്‍. ഓഗസ്റ്റ് 17 ന് ഗ്രഹങ്ങളുടെ രാജാവായ സൂര്യന്‍ ചിങ്ങം രാശിയില്‍ പ്രവേശിക്കും. ഇത് ചില രാശിക്കാരെ സംബന്ധിച്ച് ഏറെ അനുകൂലമാണ്. സൂര്യ സംക്രമണം ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുഭകരമാകുന്നത് എന്ന് നോക്കാം.

മിഥുനം
ചിങ്ങം രാശിയിലെ സൂര്യ സംക്രമണം മിഥുനം രാശിക്കാരെ സംബന്ധിച്ച് അനുകൂലമായിരിക്കും. ബിസിനസ് രംഗത്ത് വലിയ നേട്ടങ്ങള്‍ക്ക് സാധ്യത കാണുന്നു. കുടുംബാംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. കരിയറില്‍ പുരോഗതിയുണ്ടാകും. കുടുംബത്തിന്റെയാകെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ അനുകൂല സമയമായിരിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിജയം വരിക്കാം.
ചിങ്ങം
ചിങ്ങം രാശിയിലെ സൂര്യ സംക്രമണം ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരമാണ്. ഈ രാശിക്കാരുടെ ആത്മവിശ്വാസം വര്‍ധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പഠനത്തിനോ ജോലിക്കോ വേണ്ടി വിദേശയാത്ര നടത്തേണ്ടി വന്നേക്കാം. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയമാണ്. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും.
കന്നി
ചിങ്ങം രാശിയിലെ സൂര്യ സംക്രമണം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പൂര്‍വ്വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ നിങ്ങള്‍ക്ക് ലഭിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് ലാഭം നേടാനാകും. കോടതി വ്യവഹാരങ്ങളില്‍ വിജയം നിങ്ങള്‍ക്ക്‌ല കൂടെയായിരിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.
വൃശ്ചികം
ചിങ്ങം രാശിയിലെ സൂര്യ സംക്രമണം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ആഡംബര ജീവിതമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. പുതിയ വാഹനം, വീട് എന്നിവ സ്വന്തമാക്കാനാകും. സ്വര്‍ണം, വജ്രം, വെള്ളി പോലുള്ള വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന പണം പലിശ സഹിതം തിരികെ ലഭിക്കും. അവിവാഹിതര്‍ക്ക് നല്ല ബന്ധത്തിന്റെ ആലോചന വരും.












Click it and Unblock the Notifications