Get Updates
Get notified of breaking news, exclusive insights, and must-see stories!

പുത്തന്‍ കാറും വീടും, ലോട്ടറി പോലും അടിച്ചേക്കാം; രണ്ട് ദിവസം കൊണ്ട് ഈ രാശിക്കാരുടെ ജീവിതം മാറും

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം വിപരീത ഫലമായിരിക്കും പ്രദാനം ചെയ്യുക. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് ഗുണപരമായിരിക്കും.

ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ഗ്രഹമാണ് സൂര്യന്‍. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 17ന് സൂര്യന്‍ ചിങ്ങം രാശിയില്‍ നിന്ന് കന്നിരാശിയിലേക്ക് മാറാനിരിക്കുകയാണ്. സൂര്യദേവന്‍ ശുഭ സ്ഥാനത്തിരിക്കുമ്പോള്‍ ഒരു വ്യക്തിയുടെ ഭാഗ്യം പ്രകാശിക്കുന്നു എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. അതിനാല്‍ സൂര്യന്റെ ഈ സംക്രമണം ചില രാശിക്കാര്‍ക്ക് ഗുണപരമായിരിക്കും. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം.

astrology

മേടം

സൂര്യന്റെ കന്നി രാശിയിലേക്കുള്ള പ്രവേശനം മേടം രാശിക്കാരെ സംബന്ധിച്ച് ഗുണപരമായിരിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലി പൂര്‍ത്തിയാക്കും. ഏത് കാര്യത്തിലും വിജയവും ഭാഗ്യവും നിങ്ങള്‍ക്കൊപ്പമായിരിക്കും. ഇക്കാലയളവില്‍ ശുഭകരമായ വാര്‍ത്ത നിങ്ങളെ തേടിയെത്തും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു.

ഏത് കാര്യത്തിനും കുടുംബാംഗങ്ങളില്‍ നിന്ന് അകമഴിഞ്ഞ പിന്തുണ ലഭിക്കും. ഇത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. സാമ്പത്തികമായി നേരിടുന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് മോചനം. പങ്കാളിയില്‍ നിന്ന് കൂടുതല്‍ കരുതലും സ്‌നേഹവും ലഭിക്കും. സന്താനങ്ങള്‍ വഴി ശുഭവാര്‍ത്ത കേള്‍ക്കാനും അഭിമാനിക്കാനും സാഹചര്യമൊരുങ്ങും.

മിഥുനം

ഏറെ നാളായി മുടങ്ങി കിടന്ന ജോലി അതിവേഗത്തില്‍ പൂര്‍ത്തിയാകും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം നിങ്ങളെ തേടിയെത്തും. ഈ കാലയളവില്‍ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യത കാണുന്നു. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ പങ്കെടുക്കുന്നത് തുടരാം. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം. മത്സപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അഭിമാനര്‍ഹമായ വിജയം നേടാം.

ധനു

പുതിയ വാഹനം വാങ്ങാനും പുത്തന്‍ വീട്ടിലേക്ക് താമസം മാറാനും സാധ്യത കാണുന്നു. ജീവിതത്തിന്റെ നിറം തന്നെ മാറും. സാമ്പത്തിക പരാധീനതകളില്‍ നിന്ന് മോചനം. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ഏറെ നാളായി വിവാഹം ആലോചിക്കുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളി തന്നെ തേടിയെത്തും. പിതൃസ്വത്ത് കൈയിലെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+