സമ്പത്ത് കുന്നുകൂടും.. ശമ്പളം ഇരട്ടിയാകും, ഒറ്റരാത്രി കൊണ്ട് കോടീശ്വരന്‍മാരാകാം; ഈ രാശിക്കാരാണോ നിങ്ങള്‍?
ഇതുവരെ കുഭം രാശിയില്‍ ആയിരുന്നു സൂര്യന്‍ സഞ്ചരിച്ച് കൊണ്ടിരുന്നത്. ഇന്ന് മീനം രാശിയിലേക്ക് കടന്നിരിക്കുകയാണ് സൂര്യന്‍

ജ്യോതിഷത്തില്‍ ഓരോ ഗ്രഹങ്ങള്‍ക്കും അവരുടെ സ്ഥാനങ്ങള്‍ക്കും രാശി മാറ്റത്തിനും സവിശേഷമായ പ്രധാന്യമാണ് ഉള്ളത്. ഓരോ വ്യക്തികളുടെയും ഭാഗ്യ നിര്‍ഭാഗ്യങ്ങളും ജീവിത വിജയങ്ങളും നിര്‍ണയിക്കപ്പെടുന്നത് നക്ഷത്രങ്ങളുടെ സ്ഥാനത്തോടൊപ്പം ഇത് കൂടി പരിഗണിച്ചാണ്. അതിനാല്‍ തന്നെ ഓരോ ഗ്രഹങ്ങളുടെയും രാശി മാറ്റം പല രാശിക്കാരിലും അനുകൂലമോ പ്രതികൂലമോ ആയ ഫലം ആണ് പ്രദാനം ചെയ്യുന്നത്.
ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങളുടെ രാജാവായി ആണ് സൂര്യനെ കണക്കാക്കുന്നത്. അതിനാല്‍ സൂര്യന്റെ രാശി മാറ്റത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. ഇന്ന് തൊട്ട് സൂര്യന്‍ മീനരാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇതുവരെ കുംഭം രാശിയിലായിരുന്നു സൂര്യന്‍ സഞ്ചരിച്ചിരുന്നത്. ഇവിടെ സൂര്യനൊപ്പം തന്നെ ശനി ഗ്രഹവും ഉണ്ടായിരുന്നു. അതിനാല്‍ തന്നെ കുംഭം രാശിയില്‍ സൂര്യന്റേയും ശനിയുടേയും അപൂര്‍വ സംഗമത്തിന് സാക്ഷ്യം വഹിച്ചിരുന്നു.

സൂര്യന്റെ സംക്രമണം സമ്മാനിക്കുന്നത് വന്‍ഭാഗ്യം
ഇപ്പോഴിതാ സൂര്യന്‍ കുംഭം രാശി വിട്ട് മീനം രാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. അതിനാല്‍ തന്നെ ഈ സഖ്യം അവസാനിച്ചു. എന്നാല്‍ സൂര്യന്റെ മീനം രാശിയിലെ സംക്രമണം ചില രാശിക്കാര്‍ക്ക് അസാധാരണമായ ഭാഗ്യമാണ് സമ്മാനിക്കാന്‍ പോകുന്നത്. സൂര്യന്റെ മീനം രാശിയിലെ സഞ്ചാരം ഏതൊക്കെ രാശിക്കാര്‍ക്ക് ആണ് ഭാഗ്യം സമ്മാനിക്കാന്‍ പോകുന്നത് എന്ന് നോക്കാം

ഇടവം രാശിക്കാരുടെ ശമ്പളം കൂടും
സൂര്യന്റെ മീനം രാശിയിലെ സംക്രമണം ഇടവം രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. കരിയറില്‍ വലിയ നേട്ടം കൊയ്യാനും ഉന്നത സ്ഥാനത്ത് എത്താനും സഹായിക്കും. ജോലിയില്‍ ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നു. ഏറെ നാളായി ജോലി അന്വേഷിക്കുന്നവര്‍ക്ക് മികച്ച ശമ്പള പാക്കേജില്‍ ജോലി ലഭിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

ബിസിനസില്‍ വന്‍ നേട്ടം
ബിസിനസ് രംഗത്തുള്ളവര്‍ക്ക് നല്ല സമയമാണ്. ഏറെ നാളായി അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്ന് കരകയറാനും മെച്ചപ്പെട്ട ജീവിതം നയിക്കാനും സാധിക്കും. മത്സരപരീക്ഷക്കൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്ല സമയമാണ് എന്ന് കാണുന്നു.

കര്‍ക്കടകം രാശിക്കാര്‍ പ്രശസ്തരാകും
സൂര്യന്റെ മീനം രാശിയിലെ സംക്രമണം കര്‍ക്കടക രാശിക്കാര്‍ക്ക് വലിയ ഭാഗ്യം സമ്മാനിക്കും. ഏറെ നാളായി മുടങ്ങികിടക്കുന്ന വീട് നിര്‍മാണം ആരംഭിക്കാനും വേഗത്തില്‍ പൂര്‍ത്തിയാക്കി താമസം മാറാനും സാധിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം തീര്‍ത്ഥാടന യാത്രക്ക് സാധ്യത കാണുന്നു. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വലിയ നേട്ടം കൊയ്യാനാകും. ഇത് വഴി സമൂഹത്തില്‍ പ്രശസ്തിയും ആദരവും ലഭിക്കും.

പുതിയ വാഹനവും വീടും
പുതിയ വാഹനം വാങ്ങാനുള്ള ഏറെ നാളത്തെ ആഗ്രഹം സഫലമാകും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പിന്തുണ ലഭിക്കും. ഏറെ നാളായി വിവാഹം ആലോചിക്കുന്നവര്‍ക്ക് ശുഭ വാര്‍ത്ത തേടിയെത്തും. വിദ്യാര്‍ത്ഥികള്‍ പരീക്ഷാക്കാലമായതിനാല്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം

മകരം രാശിക്കാരുടെ സമ്പത്ത് വര്‍ധിക്കും
സൂര്യന്റെ മീനം രാശിയിലെ സംക്രമണം മകരം രാശിക്കാര്‍ക്ക് അത്ഭുതകരമായ നേട്ടങ്ങള്‍ സമ്മാനിക്കും. സൂര്യന്റെ മീനം രാശിയിലെ സംക്രമണം ഏറ്റവും വലിയ ഭാഗ്യം സമ്മാനിക്കാന്‍ പോകുന്നത് മകരം രാശിക്കാര്‍ക്കാണ്. സാമ്പത്തികമായി ഏറെ അഭിവൃദ്ധിപ്പെടാന്‍ മകരം രാശിക്കാര്‍ക്ക് സാധിക്കും. നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിതമായി ലാഭം കൊയ്യുകയും ധനം കൈയിലെത്തുകയും ചെയ്യും.

ഒറ്റദിവസം കൊണ്ട് കോടീശ്വരരാകും, ലോട്ടറിയെടുത്തോ
ലോട്ടറി പോലുള്ള ഭാഗ്യ പരീക്ഷണങ്ങളില്‍ പങ്കെടുക്കുന്നത് നല്ലതാണ്. ഒറ്റ രാത്രി കൊണ്ട് ഒരുപാട് പണം കൈയിലെത്താനുള്ള സാധ്യത കാണുന്നുണ്ട്. പിതൃസ്വത്തിന്റെ വലിയ ഒരു ഭാഗം ദാനമായി കൈയിലെത്തും. വസ്തു ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ്. ഏതൊരു കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ കടാക്ഷം കൂടെ തന്നെയുണ്ടാകും. ആരോഗ്യകാര്യങ്ങളില്‍ പേടിക്കാനില്ല.












Click it and Unblock the Notifications