സ്വപ്‌നം കണ്ടതെല്ലാം നടക്കും, സമ്പത്ത് ഇരട്ടിയാകും; ഇതാണോ നിങ്ങളുടെ രാശി?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് ഉള്ളത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം വിപരീതഫലമായിരിക്കും സമ്മാനിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് ഏറെ ഗുണകരമായിരിക്കും.
ജ്യോതിഷത്തില്‍ സൂര്യന് വലിയ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളുടെയും രാജാവ് എന്നാണ് സൂര്യദേവനെ വിളിക്കുന്നത്. സൂര്യന്‍ ശുഭ സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഒരു വ്യക്തിയുടെ ഭാഗ്യം സൂര്യനെ പോല്‍ പ്രകാശിക്കും എന്നാണ് വിശ്വാസം. നിലവില്‍ കന്നി രാശിയിലാണ് സൂര്യന്‍ സഞ്ചരിക്കുന്നത്. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 18-ന് സൂര്യന്‍ രാശി മാറാന്‍ പോകുകയാണ്.

കന്നിരാശിയില്‍ നിന്ന് തുലാം രാശിയിലേക്കാണ് സൂര്യന്‍ പ്രവേശിക്കാനിരിക്കുന്നത്. സൂര്യന്റെ രാശിയിലെ മാറ്റം മൂലം ചില രാശിക്കാര്‍ക്ക് ഭാഗ്യം ലഭിക്കും. അതേസമയം ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ഏതൊക്കെ രാശിക്കാര്‍ക്കാണ് സൂര്യന്‍ രാശി മാറുമ്പോള്‍ ഗുണകരമാകുന്നത് എന്ന് നമുക്ക് നോക്കാം.
മേടം
കന്നി രാശിയില്‍ നിന്ന് തുലാം രാശിയിലേക്കുള്ള സൂര്യന്റെ സഞ്ചാരം മേടം രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. സാമ്പത്തികമായി വലിയ നേട്ടങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടായിരിക്കും. പങ്കാളിയോടൊപ്പം ദീര്‍ഘ സമയം ചിലവഴിക്കാന്‍ അവസരം ലഭിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. വ്യാപാരികള്‍ക്ക് നേട്ടം കൊയ്യാം.
ഇടവം
കന്നി രാശിയില്‍ നിന്ന് തുലാം രാശിയിലേക്കുള്ള സൂര്യന്റെ സഞ്ചാരം ഇടവം രാശിക്കാര്‍ക്ക് നേട്ടമാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. വസ്തു സംബന്ധമായ ഇടപാട് നടത്തുന്നവര്‍ക്ക് ഇരട്ടി ലാഭം കൊയ്യാനുള്ള നിരവധി അവസരങ്ങള്‍ വന്ന് ചേരും. ഏറെ നാളായി മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലമാകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം അനുഭവപ്പെടും. നിക്ഷേപങ്ങളില്‍ നിന്ന് വലിയ വരുമാനം ലഭിക്കും.
മിഥുനം
കന്നി രാശിയില്‍ നിന്ന് തുലാം രാശിയിലേക്കുള്ള സൂര്യന്റെ സഞ്ചാരം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച സമയം. ഏറെ നാളായി മനസില്‍ കൊണ്ടുനടക്കുന്ന സ്വപ്‌നം പൂവണിയും. ജോലി അന്വേഷിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ പുതിയ ജോലി ലഭിക്കും. വിദേശയാത്രയ്ക്ക് അവസരം കാണുന്നു. അവിവാഹിതര്‍ക്കും അനുകൂല സമയം.












Click it and Unblock the Notifications