കൈ നിറയെ സ്വര്‍ണം ലഭിക്കാന്‍ പോകുന്നു, അതും രണ്ട് ദിവസത്തിനുള്ളില്‍; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. ഇതിന്റെ സ്വാധീനം 12 രാശികളിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ രാശി മാറ്റം മോശം ഫലമായിരിക്കും സമ്മാനിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് ഏറെ അനുകൂലമായിരിക്കും.
നവഗ്രഹങ്ങളുടെ രാജാവ് എന്നാണ് ജ്യോതിഷത്തില്‍ സൂര്യനെ വിശേഷിപ്പിച്ചിരിക്കുന്നത്. എല്ലാ മാസവും സൂര്യന്‍ രാശി മാറുന്നുണ്ട്. ഒരു വ്യക്തിയുടെ ജാതകത്തില്‍ സൂര്യന്‍ ആധിപത്യം പുലര്‍ത്തിയാല്‍ അയാളെ സംബന്ധിച്ച് വലിയ നേട്ടങ്ങള്‍ തേടിയെത്തും എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. അതിനാല്‍ സൂര്യ സംക്രമണം ചില രാശിക്കാരുടെ ജീവിതത്തില്‍ ഏറെ ശുഭകരമായ കാര്യങ്ങള്‍ക്ക് കാരണമാകും.

നിലവില്‍ മിഥുനം രാശിയിലാണ് സൂര്യന്റെ സംക്രമണം. എന്നാല്‍ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം അതായത് ജൂലൈ 16ന് പുലര്‍ച്ചെ 4.59ന് സൂര്യന്‍ മിഥുനം രാശി വിട്ട് കര്‍ക്കടക രാശിയില്‍ പ്രവേശിക്കാന്‍ പോകുന്നു. ഓഗസ്റ്റ് 16 വരെ സൂര്യന്‍ കര്‍ക്കിടക രാശിയില്‍ ആയിരിക്കും സഞ്ചരിക്കുക. ഇത് ചില രാശിക്കാര്‍ക്ക് വലിയ ഭാഗ്യം സമ്മാനിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് സൂര്യസംക്രമണം ശുഭകരമാകുന്നത് എന്ന് നോക്കാം.
മേടം
സൂര്യന്‍ മിഥുനം രാശി വിട്ട് കര്‍ക്കടകം രാശിയില്‍ പ്രവേശിക്കുന്നത് മേടം രാശിക്കാര്‍ക്ക് ഏറെ ശുഭകരമാണ്. ജീവിതത്തില്‍ പുരോഗതിയ്ക്കും സാമ്പത്തിക നേട്ടത്തിനും സാധ്യത കാണുന്നു. ജോലിയിലും സമൂഹത്തിലും ഈ സമയത്ത് ഉയര്‍ന്ന സ്ഥാനം നേടാന്‍ കഴിയും. മെച്ചപ്പെട്ട ശമ്പളത്തോടെ ആഗ്രഹിച്ച ജോലി ലഭിക്കാന്‍ സാധ്യത കാണുന്നു. സ്വര്‍ണം പോലുള്ള വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും.
മിഥുനം
സൂര്യന്‍ മിഥുനം രാശി വിട്ട് കര്‍ക്കടകം രാശിയില്‍ പ്രവേശിക്കുന്നത് മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. എല്ലാ കാര്യങ്ങളിലും സഹോദരങ്ങളില്‍ നിന്നും സുഹൃത്തുത്തുളില്‍ നിന്നും പിന്തുണയും സഹകരണവും ലഭിക്കും. ജോലിയില്‍ ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നു. സാമ്പത്തികമായി നേരിട്ട ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ സാധിക്കും. ബിസിനസുകാര്‍ക്ക് അനുകൂല സമയം.
കര്‍ക്കടകം
സൂര്യന്‍ മിഥുനം രാശി വിട്ട് കര്‍ക്കടകം രാശിയില്‍ പ്രവേശിക്കുന്നത് കര്‍ക്കടകം രാശിക്കാര്‍ക്കും അനുകൂല ഫലം സമ്മാനിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ നേട്ടം കൊയ്യാനാകും. ജീവിതത്തിലെ പ്രതിസന്ധി കാലഘട്ടം ഇതോടെ അവസാനിക്കും. ദാമ്പത്യജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയും. സാമ്പത്തിക ഭദ്രത കൈവരിക്കാന്‍ സാധിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.












Click it and Unblock the Notifications