Get Updates
Get notified of breaking news, exclusive insights, and must-see stories!

വെച്ചടി വെച്ചടി കയറ്റം... പുതിയ വീടും കാറും ഉറപ്പ്, ലോട്ടറിയെടുത്താല്‍ ബംപര്‍..! ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറാറുണ്ട്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ അനുകൂലമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീതഫലമായിരിക്കും സമ്മാനിക്കുക.

ജ്യോതിഷപ്രകാരം എല്ലാ ഗ്രഹങ്ങളുടേയും രാജാവ് എന്നാണ് സൂര്യന്‍ അറിയപ്പെടുന്നത്. അതിനാല്‍ തന്നെ സൂര്യന്റെ സഞ്ചാരത്തില്‍ വരുന്ന ഏതൊരു മാറ്റവും എല്ലാ രാശിക്കാരേയും ബാധിക്കും. നിലവില്‍ ഇടവം രാശിയിലാണ് സൂര്യന്‍ സഞ്ചരിക്കുന്നത്. എന്നാല്‍ ജൂണ്‍ 15 ന് ഉച്ചക്ക് 12.16 ന് മിഥുനം രാശിയിലേക്ക് സൂര്യന്‍ സംക്രമിക്കും. ഇത് ചില രാശിക്കാരെ സംബന്ധിച്ച് അനിതര സാധാരണമായ ഭാഗ്യങ്ങള്‍ ലഭിക്കുന്നതിന് കാരണമാകും.

astrology

സാധാരണയായി എല്ലാ ഗ്രഹ സംക്രമങ്ങളും 12 രാശിക്കാരുടെയും ജീവിതത്തെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബാധിക്കും. സൂര്യ സംക്രമണം നാല് രാശിക്കാരുടെ ജീവിതത്തില്‍ ആണ് അനുകൂലമായ സ്വാധീനം ചെലുത്താന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്നും എങ്ങനെയൊക്കെയാണ് സൂര്യസംക്രമണം ഇവര്‍ക്ക് ഗുണപരമാകാന്‍ പോകുന്നത് എന്നും നോക്കാം.

മേടം

മിഥുനം രാശിയിലെ സൂര്യന്റെ സംക്രമണം മേടം രാശിക്കാര്‍ക്ക് അസാധാരണമായ നേട്ടങ്ങള്‍ സമ്മാനിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പുതിയ ജോലി അന്വേഷിക്കുന്നവരെ സംബന്ധിച്ച് അനുകൂല സമയമാണ്. വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അനുകൂലമായിരിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ നിക്ഷേപങ്ങള്‍ കരുതലോടെ സ്വീകരിക്കുക.

മിഥുനം

മിഥുനം രാശിയിലെ സൂര്യന്റെ സംക്രമണം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ഇത് നിങ്ങള്‍ക്ക് സമൂഹത്തില്‍ ആദരവും ബഹുമാനവും സമ്മാനിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യാനാകും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യവും സ്‌നേഹവും വര്‍ധിക്കും.

കന്നി

മിഥുനം രാശിയിലെ സൂര്യന്റെ സംക്രമണം കന്നി രാശിക്കാര്‍ക്ക് ശുഭകരമായ നേട്ടങ്ങള്‍ സമ്മാനിക്കും. പുതിയ വീട്, വാഹനം, വസ്തു എന്നിവ വാങ്ങാന്‍ അവസരം ലഭിക്കും. പുതിയ വീട്ടില്‍ ആഡംബര ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും. വിദ്യാര്‍ത്ഥികള്‍ ഈ കാലയളവില്‍ പുരോഗതി കൈവരിക്കും.

കുംഭം

മിഥുനം രാശിയിലെ സൂര്യന്റെ സംക്രമണം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളുകള്‍ക്ക് മുന്‍പ് കടം കൊടുത്ത പണം പലിശയടക്കം തിരികെ ലഭിക്കും. വ്യാപാരികള്‍ക്ക് ഇരട്ടി നേട്ടം കൊയ്യാനാകും. പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. ഏറെ നാളായി വിവാഹം അന്വേഷിക്കുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ സ്വന്തമാക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+