സൂര്യനെ പോലെ മിന്നിത്തിളങ്ങും, സമ്പത്തും ഐശ്വര്യവും നിറയും; ഈ രാശിക്കാര്‍ക്ക് ലഭിക്കും സൗഭാഗ്യങ്ങള്‍
ജ്യോതിഷത്തില്‍ രാശിമാറ്റം വളരെയധികം പ്രധാനപ്പെട്ടതാണ്. ഒരാളുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങളെ സ്വാധീനിക്കുന്ന കാര്യമാണിത്. മാര്‍ച്ച് മാസത്തില്‍ ഗ്രഹങ്ങളുടെ രാജാവായ സൂര്യന്റെ രാശിമാറ്റം ഏറെ പ്രധാനപ്പെട്ടതാണ്. സൂര്യന്റെ സ്ഥിതി ശുഭസ്ഥാനത്താണെങ്കില്‍ ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ തേടിയെത്തും. മാര്‍ച്ച് പതിനാലിന് തന്നെ സൂര്യന്റെ രാശിമാറിയിരിക്കുകയാണ്.
ഇപ്പോള്‍ വ്യാഴ രാശിയായ മീനത്തിലാണ് സൂര്യന്‍ എത്തിയിരിക്കുന്നത്. അത് കൊണ്ടുണ്ടാകുന്ന നേട്ടങ്ങള്‍ ഏപ്രില്‍ 14 വരെ തുടരും. അതിന് ശേഷമാണ് സൂര്യന്‍ വീണ്ടും രാശിമാറുക. സൂര്യന്റെ ഈ രാശിമാറ്റത്തിലൂടെ ചില രാശിക്കാര്‍ക്ക് ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാനാവും. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

ഇടവം: ഈ രാശിക്കാര്‍ക്ക് ജീവിതത്തില്‍ ശുഭകരമായ കാലയളവായിരിക്കും. മീനരാശിയിലെ സൂര്യന്റെ പ്രവേശനം വലിയ നേട്ടങ്ങള്‍ ഇവര്‍ക്ക് നല്‍കും. നമ്മള്‍ നടക്കില്ലെന്ന് കരുതി മറന്ന കാര്യങ്ങള്‍ പലതും സംഭവിക്കും. ജോലിയില്‍ നിരവധി പരീക്ഷണങ്ങളുണ്ടാവും.
എന്നാല്‍ അതെല്ലാം പരിഹരിക്കാന്‍ സാധിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. വരുമാനം തേടിയെത്തും. വിദേശ യാത്രയ്ക്കുള്ള അവസരവുമുണ്ടാവും. കുടുംബത്തിലാകെ സന്തോഷം നിറഞ്ഞ് നില്‍ക്കും. ഇവര്‍ക്ക് എല്ലാ അര്‍ത്ഥത്തിലും നേട്ടങ്ങളുടെ കാലം കൂടിയായിരിക്കും ഇത്.
കന്നി: ഈ രാശിക്കാര്‍ക്ക് സൂര്യന്റെ രാശിമാറ്റത്തെ തുടര്‍ന്ന് ജീവിതത്തില്‍ വലിയ പുരോഗതി കൈവരിക്കാനാവും. ഏറ്റവും നല്ല കാര്യങ്ങള്‍ തേടിയെത്തും. വ്യവസായപരമായും നേട്ടങ്ങള്‍ ലഭിക്കും. മികച്ചൊരു ഡീല്‍ തന്നെ ബിസിനസില്‍ ലഭിക്കും.
ജീവിതപങ്കാളിയുമായുള്ള ബന്ധം ദൃഢമാകും. പ്രശ്‌നങ്ങളെല്ലാം മാറിക്കിട്ടും. കൈനിറയെ സമ്പത്ത് ഈ രാശിക്ക് ലഭിക്കും സാമ്പത്തിക സ്ഥിതിയെ സൂര്യന്റെ ഈ മാറ്റം ബാധിക്കാനും സാധ്യതയുണ്ട്.
കുംഭം: സൂര്യന്റെ രാശിമാറ്റം കുംഭം രാശിക്കാരുടെ തലവര തന്നെ മാറ്റും. ഏറ്റവും ഉപയോഗപ്രദമായി ഈ കാലയളവ് മാറും. സാമ്പത്തിക സ്ഥിതി വളരെയധികം മുന്നേറും. സാമ്പത്തികമായി വളരെ ഉയര്‍ച്ച കൈവരിക്കാനാവും.
അതോടൊപ്പം തന്നെ വലിയ ചെലവുകളും നിങ്ങളെ തേടിയെത്തും. മുമ്പുള്ളതിനെ അപേക്ഷിച്ച് സാമ്പത്തിക സ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാവും. ഈ സമയം പുതിയ കാര്യങ്ങള്‍ പലതും തുടങ്ങാനാവും. അതിന് ഏറ്റവും നല്ല സമയം കൂടിയായിരിക്കും ഇത്.
അതേസമയം ചില രാശിക്കാര്‍ സൂര്യന്റെ രാശിമാറ്റത്തിലൂടെ അല്‍പ്പം സൂക്ഷിക്കേണ്ടതുമുണ്ട്. ചിങ്ങം, വൃശ്ചികം രാശിക്കാര്‍ ഏറ്റവും ശ്രദ്ധിക്കണം. ഇവര്‍ക്ക് അത്ര നല്ലതായിരിക്കില്ല ഈ കാലയളവ്. ഇവരുടെ സാമ്പത്തികസ്ഥിതിയും ദുര്‍ബലമാകും. ധനനഷ്ടത്തിനുള്ള സാധ്യതയുമുണ്ട്. നെഗറ്റീവ് ചിന്താഗതികള്‍ ഇവരില്‍ നിറയും. പങ്കാളിയുമായി പ്രശ്‌നങ്ങള്‍ ഉണ്ടാവും. ആരോഗ്യസ്ഥിതിയും മോശമാകാന്‍ സാധ്യതയുണ്ട്.












Click it and Unblock the Notifications