പത്ത് ദിവസത്തേക്ക് തിരിഞ്ഞുനോക്കേണ്ട; ഈ രാശിക്കാര്‍ക്കിനി അടിപൊളി ജീവിതം
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ നല്‍കിയിരിക്കുന്നത്. നവഗ്രഹങ്ങളും നിഴല്‍ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയും നക്ഷത്രവും മാറും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇത് പന്ത്രണ്ട് രാശിക്കാരിലും വ്യത്യസ്ത തരത്തിലാണ് പ്രതിഫലിക്കുക. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും.
എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹമാണ് സൂര്യന്‍. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യന്‍ അറിയപ്പെടുന്നത്. നിലവില്‍ അവിട്ടം നക്ഷത്രത്തിലാണ് സൂര്യന്‍ സഞ്ചരിക്കുന്നത്. ഫെബ്രുവരി 19 വരെ സൂര്യന്റെ സഞ്ചാരം അവിട്ടം നക്ഷത്രത്തിലായിരിക്കും. അതിന് ശേഷം സൂര്യന്‍ ചതയം നക്ഷത്രത്തിലേക്ക് മാറും.

സൂര്യന്റെ ഈ നക്ഷത്രമാറ്റം എല്ലാ രാശിക്കാരിലും വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും. എന്നാല്‍ മൂന്ന് രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ ഭാഗ്യങ്ങളാണ് വരാന്‍ പോകുന്നത്. ഏതെല്ലാം രാശിക്കാര്‍ക്കാണ് സൂര്യന്റെ അനുഗ്രഹത്താല്‍ ഭാഗ്യമുണ്ടാകുന്നതെന്ന് നമുക്ക് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് സൂര്യന്റെ അവിട്ടം നക്ഷത്രത്തിലൂടെയുള്ള സഞ്ചാരം ഗുണം ചെയ്യും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടും. സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. വരുമാനം വര്‍ധിക്കാനുള്ള സാധ്യത കാണുന്നു. പലവഴിക്ക് വരുമാനം ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്കും അനുകൂല സമയം. കുടുംബത്തിലെ മുതിര്‍ന്നവരുടെ ആരോഗ്യം സ്ഥിരമായിരിക്കും.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് സൂര്യന്റെ അവിട്ടം നക്ഷത്രത്തിലൂടെയുള്ള സഞ്ചാരം അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ വളര്‍ച്ചയുണ്ടാകും. സാമ്പത്തികമായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് മോചനം ലഭിക്കും. കരിയറില്‍ പുരോഗതിയുണ്ടാകും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യും. ഉദ്യോഗസ്ഥര്‍ക്കും ബിസിനസുകാര്‍ക്കും അനുകൂല സമയമാണ്. സന്താനലബ്ധി കൈവരും. കുടുംബത്തോടൊപ്പം ദീര്‍ഘ യാത്ര നടത്തിയേക്കും.
മകരം
മകരം രാശിക്കാര്‍ക്ക് സൂര്യന്റെ അവിട്ടം നക്ഷത്രത്തിലൂടെയുള്ള സഞ്ചാരം ഏറെ ഗുണം ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനയുമുണ്ടാകും. ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് ട്രാന്‍സ്ഫറിനുള്ള സാധ്യതയും തെളിയുന്നു. വിദേശത്ത് ജോലിക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ അവസരം വന്നെത്തും. സാമ്പത്തികമായി ഉയര്‍ച്ചയുണ്ടാകും. ബിസിനസുകാര്‍ക്ക് വലിയ ലാഭം ഉണ്ടാകും. അവിവാഹിതര്‍ക്ക് മാംഗല്യ യോഗം ഉണ്ടാകും.












Click it and Unblock the Notifications