Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊടുന്നതെല്ലാം പൊന്നാകും, പണം കൊണ്ട് മൂടും; ഇന്ന് മുതല്‍ ഇവര്‍ക്ക് സൗഭാഗ്യപ്പെരുമഴ

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. സമാനമായി ഗ്രഹങ്ങള്‍ നക്ഷത്രമാറ്റവും നടത്താറുണ്ട്. ഇത് എല്ലാ രാശിക്കാരേയും സ്വാധീനിക്കും. ചില രാശിക്കാര്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും.

എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീതഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ഗ്രഹങ്ങളിലൊന്നാണ് സൂര്യന്‍. ഗ്രഹങ്ങളുടെ രാജാവ് എന്ന് അറിയപ്പെടുന്ന സൂര്യന്റെ രാശി മാറ്റത്തിന് വലിയ സവിശേഷതകളുണ്ട്. ഇന്ന് മുതല്‍ സൂര്യന്‍ വൃശ്ചിക രാശിയില്‍ നിന്ന് മാറി ധനു രാശിയിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങുകയാണ്. ഇതോടെ ധനു മാസത്തിനും തുടക്കമാകും.

astrology

ഡിസംബര്‍ 15 മുതല്‍ ജനുവരി 13 വരെയാണ് ഈ വര്‍ഷം ധനു മാസം. ധനു മാസം ചില നക്ഷത്രക്കാരെ സംബന്ധിച്ച് വലിയ നേട്ടങ്ങള്‍ സമ്മാനിക്കുന്ന മാസമായിരിക്കും. ഏഴ് നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ഇത് ഭാഗ്യകാലമാണ്. ഏതൊക്കെയാണ് ആ ഭാഗ്യനക്ഷത്രക്കാര്‍ എന്നും എങ്ങനെയൊക്കെയാണ് ഇവര്‍ക്ക് നേട്ടങ്ങള്‍ വന്ന് ഭവിക്കുക എന്നും നോക്കാം.

അശ്വതി

ധനുമാസം അശ്വതി നക്ഷത്രക്കാര്‍ക്ക് ഗുണപരമായ നിരവധി നേട്ടങ്ങള്‍ സമ്മാനിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ദാമ്പത്യ ജീവിതത്തിലെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. വിവാഹം കഴിഞ്ഞ് ഏറെ നാളായിട്ടും സന്താനഭാഗ്യം ലഭിക്കാത്തവര്‍ക്ക് ഒരു കുഞ്ഞ് ജനിക്കാനുള്ള സാധ്യത കാണുന്നു. കുടുംബജീവിതം സന്തോഷകരമായിരിക്കും.

ഭരണി

ഭരണി നക്ഷത്രക്കാര്‍ക്ക് ധനുമാസം ഏറെ ഗുണപരമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലീകരിക്കപ്പെടും. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങിക്കാനാകും. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. സാമ്പത്തികമായി വലിയ അഭിവൃദ്ധി പ്രാപിക്കാന്‍ സാധിക്കും.

രോഹിണി

ധനുമാസം രോഹിണി നക്ഷത്രക്കാര്‍ക്ക് അനുകൂലമായിരിക്കും. സാമ്പത്തികമായി വലിയ നേട്ടം ഉണ്ടാക്കാന്‍ സാധിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയം. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി ലാഭം കൊയ്യാനുള്ള അവസരം ഉണ്ടായിരിക്കും. ഏറെ നാളായി വിവാഹം ആലോചിക്കുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും.

തിരുവാതിര

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ധനുമാസത്തില്‍ ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാനുള്ള സാധ്യത കാണുന്നു. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ബിസിനസില്‍ വലിയ ലാഭം ഉണ്ടാകും. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റിയ സമയം.

പൂയം

പൂയം നക്ഷത്രത്തിലുള്ളവര്‍ക്ക് ധനുമാസത്തില്‍ വലിയ നേട്ടങ്ങള്‍ കൊയ്യാനാകും. വിദേശത്ത് ഉന്നതപഠനം, ജോലി എന്നിവ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ആസ്തിയില്‍ രണ്ടിരട്ടി വരെ വര്‍ധനവിന് സാധ്യത കാണുന്നു. സമയബന്ധിതമായി എല്ലാ ചുമതലകളും ചെയ്ത് തീര്‍ക്കാന്‍ സാധിക്കും.

മകം

മകം നക്ഷത്രത്തിലുള്ളവര്‍ക്ക് ധനുമാസം അനുകൂലമായിരിക്കും. പുതിയ വീട്, വസ്തു എന്നിവ സ്വന്തമാക്കും. വില പിടിപ്പുള്ള പല സമ്മാനങ്ങളും നിങ്ങളെ തേടിയെത്തും. ജോലി സ്ഥലത്തെ അന്തരീക്ഷം പോസിറ്റീവായി മാറും. ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും. സാമ്പത്തികമായി വലിയ ഉയര്‍ച്ചയുണ്ടാകും. ജീവിതത്തില്‍ എല്ലാ സന്തോഷങ്ങളും വന്നുചേരും.

പൂരം

ധനുമാസം പൂരം നക്ഷത്രത്തിലുള്ളവര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂലമായ സമയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+