ജൂലൈ 20 ന് ശേഷം ഈ രാശിക്കാരുടെ നല്ലകാലം തെളിയും; പുതിയ കാറും വീടും കൈയിലേക്ക്!
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്ന സംക്രമണം എന്നാണ്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും.
എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍.

ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. ആകാശ ഗംഗയില്‍ കോടാനുകോടി നക്ഷത്രങ്ങളുണ്ടെങ്കിലും ജ്യോതിഷത്തില്‍ 27 നക്ഷത്രങ്ങളെയാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്.
അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ വിളിക്കുന്നത്. അതിനാല്‍ തന്നെ സൂര്യന്റെ സംക്രമണത്തിന് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമുണ്ട്.
എല്ലാ മാസവും രാശി മാറ്റുന്ന സൂര്യന്‍ സമാന രീതിയില്‍ ആണ് നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകുന്നത്. ജൂലൈ 20 മുതല്‍ സൂര്യന്‍ നക്ഷത്രരാശികളുടെ രാജാവായി കണക്കാക്കപ്പെടുന്ന പുഷ്യ നക്ഷത്രത്തിലേക്ക് സംക്രമിക്കും. ഗ്രഹങ്ങളുടെ രാജാവും നക്ഷത്രങ്ങളും രാജാവും തമ്മിലുള്ള സംയോജനമാണ് അതുവഴി സംഭവിക്കാന്‍ പോകുന്നത്. സൂര്യന്‍ ആഗസ്റ്റ് 2 വരെ ഇവിടെ തുടരും.
ഇത് പ്രപഞ്ചത്തിലാകേയും സ്വാധീനം ചെലുത്തും. 12 രാശിക്കാരിലും ഈ സംക്രമണം വലിയ പ്രതിഫലനമുണ്ടാക്കും. എന്നാല്‍ ഇനി പറയുന്ന ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നോക്കാം...
മേടം
മേടം രാശിക്കാര്‍ക്ക് സൂര്യന്റെ പുഷ്യനക്ഷത്രത്തിലേക്കുള്ള സംക്രമണം ഏറെ ഗുണം ചെയ്യും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ബിസിനസ് സംബന്ധമായ ആവശ്യങ്ങള്‍ക്കായി ദീര്‍ഘയാത്ര നടത്തേണ്ടി വന്നേക്കാം.
കര്‍ക്കടകം
സൂര്യന്റെ പുഷ്യനക്ഷത്രത്തിലേക്കുള്ള സംക്രമണം കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ്, ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ എന്നിവ പ്രതീക്ഷിക്കാം. വിദേശത്ത് ജോലി തേടുന്നവര്‍ക്കും ആകര്‍ഷകമായ ശമ്പളത്തില്‍ നല്ലൊരു ജോലി ലഭിക്കും. ബിസിനസിലെ പുതിയ പങ്കാളിത്തം വലിയ ലാഭം കൊണ്ടുവരും. ബിസിനസ് വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് സൂര്യന്റെ പുഷ്യനക്ഷത്രത്തിലേക്കുള്ള സംക്രമണം ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. പലവഴിക്ക് പണം കൈയിലെത്തും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹം നിങ്ങളെ തേടിയെത്തും. അതിനാല്‍ ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഒരു കൈ നോക്കാവുന്നതാണ്. സമൂഹത്തില്‍ നിങ്ങളുടെ സ്ഥാനവും കരിയറില്‍ പുതിയ ഉയരങ്ങളും ഉറപ്പാണ്.















Click it and Unblock the Notifications