• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

6 രാശിക്കാർക്ക് ഭാഗ്യം എത്തുന്നു; മെയ് 15 മുതൽ ജീവിതം മാറും: ഇടവം രാശിക്കാർക്ക് ധനമഴ !

 • By Desk
Google Oneindia Malayalam News

Astrology: സൂര്യൻ രാശി മാറി ഇടവം രാശിയിലേക്ക് പ്രവേശിക്കാൻ തുടങ്ങുകയാണ്. ഈ സമയത്ത് പല നക്ഷത്രക്കാർക്കും ഭാഗ്യം എത്തിച്ചേരും എന്നതാണ് വലിയ സവിശേഷത. വരുന്ന മെയ് 15 - ന് സൂര്യൻ രാശി മാറി ഇടവം രാശിയിലേക്ക് പ്രവേശിക്കും.

ജ്യോതിഷപ്രകാരം, സൂര്യന്റെ ഈ രാശി മാറ്റം വലിയ പ്രതീക്ഷകളും ശുഭകരമായ മാറ്റങ്ങളും ഉണ്ടാകാൻ കാരണമായി കണക്കാക്കപ്പെടുന്നു. പിതാവ്, വിജയം, ഗുരു, ആരോഗ്യം തുടങ്ങിയവയുടെ കാരകനായ സൂര്യനെ ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സംബോധന ചെയ്യുന്നത്.

അതേസമയം, സൂര്യൻ എല്ലാ മാസവും ഇത്തരത്തിൽ രാശി മാറാറുണ്ട്. എന്നാൽ, മെയ് മാസത്തിലുളള സൂര്യന്റെ രാശി മാറ്റം ചില സവിശേഷതകൾ ഉണ്ടാക്കും. ഇത് ചില നക്ഷത്രത്തിൽ ഉൾപ്പെട്ടവർക്ക് അവരുടെ നിത്യ ജീവിതത്തിൽ ഗുണം ചെയ്യും. വരുന്ന മെയ് 15 - നാണ് മേടം രാശിയിൽ നിന്നും മാറി സൂര്യൻ ഇടവം രാശിയിലേക്ക് കടക്കുന്നത്.

അടുത്തമാസം അതായത്, ജൂൺ 15 വരെ സൂര്യൻ ഇടവം രാശിയിൽ തന്നെ തുടരും. ഈ സമയം ജ്യോതിഷ പ്രകാരം, ആറു രാശിക്കാർക്കാണ് ഇത് വളരെ അനുകൂലവും സന്തോഷവും നിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കുക. കരിയറിൽ കൂടുതൽ നേട്ടങ്ങൾ ഈ ആറു രാശിക്കാർ സ്വന്തമാക്കും. മെയ് 15 മുതൽ ജൂൺ 15 വരെ സാമ്പത്തികമായും ഗുണം ലഭിക്കും. ചെയ്യുന്ന മിക്ക കാര്യങ്ങളും വിജയത്തിൽ എത്തും എന്നതാണ് മറ്റൊരു പ്രത്യേകത. സൂര്യന്റെ രാശി മാറ്റം ഏതൊക്കെ രാശിക്കാർക്ക് നിത്യ ജീവിതത്തിൽ ഗുണം ചെയ്യുമെന്ന് നോക്കാം...

മീനം : മെയ് 15 മുതൽ സൂര്യൻ ഇടവം രാശിയിലേക്ക് പ്രവേശിക്കും എന്ന കാരണത്താൽ മീന രാശിക്കാർക്ക് നിത്യ ജീവിതത്തിൽ നിരവധി പോസിറ്റീവ് ഫലങ്ങൾ ഉണ്ടാകും. ശുഭകരമായ രീതിയിലാവും ഈ രാശിയിൽപ്പെട്ടവരുടെ ജീവിതം മുന്നോട്ടു പോവുക. മുടങ്ങി കിടക്കുന്ന, പാതിവഴിയിൽ ഉപേക്ഷിച്ച ജോലികൾ ഈ രാശിക്കാർ വേഗത്തിൽ അത്ഭുതകരമായി ചെയ്തു തീർക്കും. പഴയ കേസുകൾ പൂർത്തിയാക്കും. ഈ കാലയളവിൽ ജീവിതത്തിൽ പുരോഗതി ഉണ്ടാകും.

ഇടവം : സൂര്യന്റെ രാശി മാറ്റം ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്നത് ഇടവം രാശിക്കാരെ ആണ്. ഇടവം രാശിയിൽ ഉൾപ്പെട്ടവരെ സംബന്ധിച്ചിടത്തോളം സൂര്യൻ ഇതേ രാശിയിൽ തന്നെ പ്രവേശിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. ഇത് ഈ രാശിയിൽ ഉൾപ്പെട്ടവർക്ക് വലിയ സൗഭാഗ്യങ്ങൾ വന്നെത്താനും കാരണമാകും.

ജോലി ഉള്ളവർ ആണെങ്കിൽ ഉയർന്ന സ്ഥാനം കയറ്റം നേടാൻ സാധിക്കും. വളരെ പ്രശസ്തമായ ഒരു സ്ഥാപനത്തിൽ ജോലി ലഭിക്കാനും സാധ്യതയുണ്ട്. വ്യക്തികളുടെ വരുമാനത്തിൽ വലിയ വർധനവ് സൃഷ്ടിക്കും. ഈ കാലയളവിൽ സാമ്പത്തിക സ്ഥിതി പ്രതീക്ഷിക്കാത്ത രീതിയിൽ അത്ഭുതകരമായി ഉയരും. ഒപ്പം പുരോഗതിയും ജീവിതത്തിൽ സന്തോഷവും വന്നെത്തും.

മേടം : നേട്ടങ്ങളുടെ പെരുമഴ ആയിരിക്കും സൂര്യൻ ഇടവ രാശിയിൽ പ്രവേശിക്കുമ്പോൾ മേടം രാശിക്കാർക്ക് ഉണ്ടാക്കുക. കരിയറിൽ വലിയ രീതിയിലുള്ള വിജയം സ്വന്തമാക്കും. ധാരാളം പണം സ്വന്തമാക്കാൻ ഇടയുണ്ട്. ഭൂമി വാങ്ങുന്നതിന് സ്വയം പദ്ധതി ഇടുകയും ചർച്ചകൾ നടത്തുകയും ചെയ്യും.

ദുരൂഹത: റിഫയുടെ മൃതദേഹം പുറത്തെടുത്ത് നാളെ പോസ്റ്റ്‍മോര്‍ട്ടം; പുതിയ വിവരങ്ങൾ നിർണായകംദുരൂഹത: റിഫയുടെ മൃതദേഹം പുറത്തെടുത്ത് നാളെ പോസ്റ്റ്‍മോര്‍ട്ടം; പുതിയ വിവരങ്ങൾ നിർണായകം

കർക്കടകം : സാമ്പത്തിക നേട്ടങ്ങളിലൂടെയാണ് കർക്കടക രാശിക്കാർക്ക് സൂര്യന്റെ രാശി മാറ്റം ഗുണം ചെയ്യുന്നത്. നിത്യ ജീവിതത്തിൽ ഈ സാമ്പത്തിക നേട്ടം സന്തോഷത്തിന് ഇട നൽകും. ബിസിനസ് മേഖലയിൽ പുരോഗതി ഉണ്ടാകുകയും ജോലിയിൽ നേട്ടം കൈവരിക്കുകയും ചെയ്യും. സ്ഥാന മാനങ്ങൾക്കൊപ്പം പഠന നേട്ടങ്ങളും കടന്നുവരും.

ചിങ്ങം: സമ്പത്തും അംഗീകാരവും തേടിയെത്തും എന്നതാണ് ചിങ്ങ രാശിക്കാരെ സംബന്ധിച്ച് ഉണ്ടാകുന്ന നേട്ടം. സൂര്യന്റെ രാശി മാറ്റം ചിങ്ങ രാശിക്കാർ ഒരു യാത്ര പോകാനുള്ള അവസരം കൂടി ലഭിക്കും. ഈ യാത്ര അവരുടെ നിത്യ ജീവിതത്തിൽ ഏറെ ഗുണം ചെയ്യും.

cmsvideo
  വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

  കന്നി : കന്നി രാശിക്കാർക്ക് ഏറെ ഭാഗ്യം നൽകുന്നതാണ് സൂര്യന്റെ രാശി മാറ്റം. മെയ് 15 - നും ജൂൺ 15 - നും ഇടയിലുളള കാലയളവിൽ ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും. ചെയ്യുന്ന എല്ലാ ജോലികളിലും വിജയം നേടും. ഇവര്‍ക്ക് ജീവിതത്തില്‍ ഏറെ പുരോഗതിയും സന്തോഷവും ഉണ്ടാകും.

  English summary
  Sun Transit May 2022: People Having These 6 Zodiac signs will be lucky from May 15
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X