• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഗ്രഹിച്ചതെന്തും നടക്കും, കൂടാതെ പ്രശസ്തിയും.. ഐശ്വര്യദേവത തൊട്ടുമുന്നില്‍; ഈ രാശിക്കാര്‍ക്കിനി നല്ലകാലം

  • By Desk
Google Oneindia Malayalam News

ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ അധിപനായാണ് സൂര്യനെ കണക്കാക്കുന്നത്. അതിനാല്‍ തന്നെ സൂര്യന്റെ രാശി മാറ്റം ചില രാശിക്കാര്‍ക്ക് അത്യുപൂര്‍വമായ നേട്ടങ്ങള്‍ കൊണ്ടുവരും എന്നാണ് പറയപ്പെടുന്നത്. നവംബര്‍ 16 അതായത് ഇന്ന് മുതല്‍ സൂര്യന്‍ വൃശ്ചിക രാശിയില്‍ പ്രവേശിക്കുകയാണ്.

സൂര്യന്റെ രാശി മാറ്റം മാത്രമല്ല ഇക്കാലയളവിലെ പ്രത്യേകത. നേരത്തെ തന്നെ വ്യശ്ചികരാശിയില്‍ വിരാജിക്കുകയാണ് ബുധനും ശുക്രനും. സൂര്യന്‍ കൂടി വൃശ്ചികരാശിയില്‍ പ്രവേശിക്കുന്നതോടെ ത്രിഗ്രഹയോഗം എന്ന അപൂര്‍വഭാഗ്യമാണ് ചില രാശിക്കാരെ കാത്തിരിക്കുന്നത്. ഏതൊക്കെ രാശിക്കാരെയാണ് ത്രിഗഹയോഗം കാംക്ഷിക്കുന്നത് എന്ന് പരിശോധിക്കാം.

1

മകരം രാശിക്കാരെ ത്രിഗഹിയോഗം കൊണ്ടെത്തിക്കുന്നത് അസുലഭ നേട്ടങ്ങളിലേക്കാണ്. സമ്പത്ത് കുമിഞ്ഞ് കൂടും എന്നതാണ് മകരരാശിക്കാരെ കാത്തിരിക്കുന്ന പ്രധാന നേട്ടം. മകരം രാശിക്കാരുടെ ജാതകത്തില്‍ പതിനൊന്നാം ഭാവത്തിലാണ് ത്രിഗഹയോഗം രൂപപ്പെടുന്നത്. അതിനാല്‍ തന്നെ പ്രതീക്ഷിക്കാതെ വരുമാനം വന്ന് ചേരും. ബിസിനസില്‍ വലിയ ഉയരങ്ങള്‍ കീഴടക്കും. വീട് മോടി കൂട്ടാനും വിലപിടിപ്പുള്ള വസ്തുക്കള്‍ വന്ന് ചേരാനും സാധ്യത കാണുന്നു.

മദമിളകിയ 'കബാലി' റോഡില്‍ കലിപ്പില്‍, രക്ഷപ്പെടാന്‍ 8 കിലോമീറ്റര്‍ റിവേഴ്‌സ് ഗിയറില്‍ പോയി ബസ്, വീഡിയോമദമിളകിയ 'കബാലി' റോഡില്‍ കലിപ്പില്‍, രക്ഷപ്പെടാന്‍ 8 കിലോമീറ്റര്‍ റിവേഴ്‌സ് ഗിയറില്‍ പോയി ബസ്, വീഡിയോ

2

കുംഭരാശിക്കാര്‍ക്കും ത്രിഗഹയോഗം അപൂര്‍വമായ ഭാഗ്യങ്ങള്‍ കൊണ്ടുവരും. കുംഭരാശിക്കാരുടെ പത്താം ഭാവത്തിലാണ് ത്രിഗ്രഹയോഗം രൂപപ്പെടുക. കുടുംബത്തില്‍ ഐശ്വര്യം വന്ന് ചേരും. ലക്ഷ്മിദേവിയുടെ കടാക്ഷം ഗൃഹത്തില്‍ വലിയ മാറ്റങ്ങള്‍ പ്രതിധ്വനിപ്പിക്കും. ആരോഗ്യം സ്ഥിരമായിരിക്കും. സ്വത്ത് തര്‍ക്കങ്ങളില്‍ അനുകൂല വിധി. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങാനും സാധ്യത കാണുന്നു.

Viral Video- ഇഷ്ട ടീം പോര്‍ച്ചുഗല്‍.. കപ്പ് ബ്രസീലിന്; വൈറലായി ഒന്നാം ക്ലാസുകാരന്റെ ലോകകപ്പ് അവലോകനംViral Video- ഇഷ്ട ടീം പോര്‍ച്ചുഗല്‍.. കപ്പ് ബ്രസീലിന്; വൈറലായി ഒന്നാം ക്ലാസുകാരന്റെ ലോകകപ്പ് അവലോകനം

3

ബിസിനസില്‍ അടിക്കടി വിജയം നുകരാം. പുതിയ ബിസിനസ് തുടങ്ങാനും നിലവിലെ ബിസിനസ് വിപുലപ്പെടുത്താനും കുംഭം രാശിക്കാര്‍ക്ക് ഉത്തമമായ സമയമാണ്. ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നു. ദാമ്പത്യജീവിതം സുദൃഢമാകും. വീട്ടിലും തൊഴിലിടത്തിലും സമാധാനം വന്ന് ചേരും.

'എന്റെ കാര്യത്തില്‍ ഇടപെടേണ്ട.. 25 വയസായി'; പങ്കാളിക്കൊപ്പം ജീവിക്കാന്‍ ശ്രദ്ധ മാതാപിതാക്കളോട് പറഞ്ഞത്'എന്റെ കാര്യത്തില്‍ ഇടപെടേണ്ട.. 25 വയസായി'; പങ്കാളിക്കൊപ്പം ജീവിക്കാന്‍ ശ്രദ്ധ മാതാപിതാക്കളോട് പറഞ്ഞത്

4

മീനം രാശിക്കാരുടെയും നല്ല സമയം തെളിഞ്ഞിരിക്കുകയാണ്. ഈ രാശിക്കാരുടെ ജാതകത്തിന്റെ ഒമ്പതാം ഭാവത്തിലാണ് ത്രിഗ്രഹയോഗം രൂപപ്പെടുന്നത്. ഇത് ഭാഗ്യത്തിന്റെ ഭാവമാണ്. ഏറെ നാളായി ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കും. ഉദ്ദേശിക്കുന്ന പ്രവര്‍ത്തികള്‍ തടസമില്ലാതെ പൂര്‍ത്തീകരിക്കാനാകും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് വിദേശയാത്രകള്‍ നടത്തേണ്ടി വരും

5

ശുക്രന്റെ സാന്നിധ്യമുള്ളതിനാല്‍ വാഹനം, വസ്തു, വീട് എന്നിവ വാങ്ങാന്‍ പറ്റിയ സമയമാണ്. എല്ലാ കാര്യങ്ങള്‍ക്കും കുടുംബത്തില്‍ നിന്ന് പൂര്‍ണ പിന്തുണ ലഭിക്കും. വീട്ടുകാരുടെ ആരോഗ്യം സ്ഥിരമായിരിക്കും. മത്സരപരീക്ഷകളില്‍ വിജയം. ദാമ്പത്യജീവിതം പുഷ്ടിപ്പെടും. സജ്ജനങ്ങളുമായുള്ള ബന്ധം പ്രശസ്തി വര്‍ധിപ്പിക്കും.

English summary
Sun Transit November 2022: these 3 zodiac signs will get extra ordinary benefits by trigrahi yoga
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X