കുന്നോളം പണം നേടാം; സെപ്റ്റംബറിലും ഒക്ടോബറിലും രാജാക്കന്മാരെ പോലെ ജീവിക്കാം, ഈ രാശിക്കാരാണോ?
ജ്യോതിഷത്തിൽ ഗ്രഹങ്ങൾക്ക് ഏറെ പ്രധാന്യം ഉണ്ടെന്ന കാര്യം അറിയാമല്ലോ. ഓരോ ഗ്രഹങ്ങളും രാശി മാറുമ്പോൾ അത് എല്ലാ രാശിക്കാരെയും ബാധിക്കും. ചിലരുടെ ജീവിതം മാറിമറിയും. എല്ലാ പ്രതിസന്ധികളും തീരും. 2024 സെപ്റ്റംബർ 17 ചൊവ്വാഴ്ച രാത്രി 11:17 ന് സൂര്യൻ ചിങ്ങത്തിൽ നിന്ന് കന്നി രാശിയിലേക്ക് മാറും. ഈ ജ്യോതിഷ മാറ്റം തുലാം മുതൽ മീനം വരെയുള്ള വ്യക്തികളിൽ വ്യത്യസ്തമായ സ്വാധീനം ചെലുത്തും.
തുലാം: എതിരാളികളെ മറികടക്കും
തുലാം രാശിക്കാർക്ക് ഈ കാലയളവിൽ അവരുടെ ചെലവുകൾ വരുമാനത്തേക്കാൾ കൂടുതലായേക്കാം. ശ്രദ്ധവേണം. ദീർഘദൂര യാത്രകളുമായി ബന്ധപ്പെട്ട ചിലവുകൾ വർദ്ധിക്കും. എന്നിരുന്നാലും, മത്സരങ്ങളിൽ വിജയിക്കാൻ സാധ്യതയുണ്ട്, എതിരാളികളെ മറികടക്കും. പിരിമുറുക്കം നേത്രസംബന്ധമായ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം, സർക്കാർ സംവിധാനങ്ങളിൽ നിന്ന് തടസ്സങ്ങൾ ഉണ്ടാകാം. എന്നാൽ സാമ്പത്തികമായി നിങ്ങൾക്ക് അനുകൂലമായ നേരമാണ്.

വൃശ്ചികം: സാമ്പത്തിക നേട്ടം
വൃശ്ചികം രാശിക്കാർക്ക് അവരുടെ സാമ്പത്തിക സ്ഥിതിയിൽ പുരോഗതി പ്രതീക്ഷിക്കാം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളുടെ ജീവിതം മൊത്തത്തിൽ മാറ്റും. ബിസിനസ്സ് വിപുലീകരണം ഉണ്ടാവും. ഓഹരി വിപണിയിലെ നിക്ഷേപങ്ങളും ലാഭം ഉണ്ടാക്കിയേക്കാം. ബിസിനസ്സിൽ മാത്രമല്ല, തൊഴിൽ രംഗത്തും വളരെ അനുകൂലമായ സമയമാണ്. പ്രമോഷന് സാധ്യത ഉണ്ട്. ചിലവ് കുറയ്ക്കണം.
ധനു: പുരോഗതി
ധനു രാശിക്കാർ ഈ കാലയളവിൽ അവരുടെ കഠിനാധ്വാനത്തിനുള്ള ഫലം ലഭിക്കും. സർക്കാർ പദ്ധതികളിൽ നിന്ന് ലാഭം പ്രതീക്ഷിക്കാം. സാമ്പത്തികമായി ചില ബുദ്ധിമുട്ടുകൾ മുന്നിൽ വന്നാൽ ഭാഗ്യം നിങ്ങളെ തേടി വരും. എല്ലാം പ്രശ്നങ്ങളും മറികടന്ന് പുരോഗതിയിലേക്ക് എത്താനും ബിസിനസ്സിൽ ലാഭം ഉണ്ടാക്കാനും സാധിക്കും.
മകരം: കായികം, ആരോഗ്യം എന്നിവയിൽ സമ്മിശ്ര ഫലങ്ങൾ
സ്പോർട്സിൽ ഏർപ്പെട്ടിരിക്കുന്ന മകരം രാശിക്കാർക്ക്, കഠിനാധ്വാനത്തിന് ഉള്ള ഫലങ്ങൾ ലഭിക്കും. ഈ സമയം അനുകൂലമാണ്. ആരോഗ്യപ്രശ്നങ്ങൾ ജോലി പുരോഗതിയെ തടസ്സപ്പെടുത്താം. സഹോദരങ്ങൾക്കും സുഹൃത്തുക്കൾക്കുമായി സമയമോ പണമോ ചെലവഴിക്കാൻ സാധ്യതയുണ്ട്. മൊത്തത്തിൽ അനുകൂലമായ സമയമാണ്.
കുംഭം: പ്രൊമോഷൻ, വരുമാന വർദ്ധനവ്
കുംഭ രാശിക്കാർക്ക് കുടുംബ കാര്യങ്ങളുമായി ബന്ധപ്പെട്ട് ചെറിയ പിരിമുറുക്കം അനുഭവപ്പെടാം. അപ്രതീക്ഷിത പണമൊഴുക്ക് വർദ്ധിക്കും. എന്നാൽ കുറച്ച് ശ്രദ്ധ കാെടുത്താൽ ജീവിതത്തിൽ വൻ ലാഭം ഉണ്ടാകും. സാമ്പത്തികമായും പുരോഗതി ഉണ്ടാവും. ബിസിനസ്സിൽ വെച്ചടി ഉയർച്ച ഉണ്ടാകും. പ്രൊമോഷൻ, വരുമാന വർദ്ധനവ് എന്നിവ ഉണ്ടാകും. മൊത്തത്തിൽ അനുകൂലമായ നേരമാണ്.
മീനം: സാമ്പത്തിക പ്രശ്‌നങ്ങൾ
മീനം രാശിക്കാർക്ക് ഈ കാലയളവിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാവുമെങ്കിലും കുറച്ച് ശ്രദ്ധിച്ചാൽ പല വഴികളിലൂടെ പണം തേടിവരും. നിങ്ങൾ ബിസിനസ്സ് രംഗത്ത് ആണെങ്കിൽ ലാഭം ഉണ്ടാക്കാൻ പറ്റിയ സയം തന്നെയാണ്.












Click it and Unblock the Notifications