ഈ രാശിക്കാരാണോ? ഒക്ടോബര്‍ 17 ന് ശേഷം സൗഭാഗ്യം; തൊടുന്നതെല്ലാം പൊന്നാകും, പലവഴിക്ക് പണം കൈയില്‍
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒരു വ്യക്തിയുടെ ജീവിതം നിര്‍ണയിക്കുന്നത് ജ്യോതിഷ പ്രകാരം രേഖപ്പെടുത്തിയ ജാതകത്തിന്റെ അടിസ്ഥാനത്തിലാണ് എന്നാണ് ഹൈന്ദവ വിശ്വാസം. ജനന സമയത്തെ ഗ്രഹനില, നക്ഷത്രങ്ങള്‍, രാശികള്‍ എന്നിവ അടിസ്ഥാനമാക്കി ജാതകങ്ങള്‍ രേഖപ്പെടുത്തുന്നത്. അതിനാല്‍ തന്നെ ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്.
എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് എല്ലാ രാശിക്കാരിലും സ്വാധീനമുണ്ടാക്കും. ചില രാശിക്കാര്‍ക്ക് അനുകൂല ഫലം സമ്മാനിക്കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് പ്രതികൂല ഫലമായിരിക്കും സമ്മാനിക്കുക എന്ന് മാത്രം. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് സൂര്യന്‍. എല്ലാ ഗ്രഹങ്ങളുടേയും അധിപന്‍ എന്നാണ് സൂര്യനെ വിശേഷിപ്പിച്ചിരിക്കുന്നത്.

അതിനാല്‍ തന്നെ സൂര്യന്റെ സഞ്ചാരത്തിലുണ്ടാകുന്ന എല്ലാ മാറ്റങ്ങളും എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. ഒക്ടോബര്‍ മൂന്നിന് തുടങ്ങിയ നവരാത്രി ആഘോഷം ഒക്ടോബര്‍ 12 ന് അവസാനിക്കാനിരിക്കുകയാണ്. നവരാത്രി ആഘോഷങ്ങള്‍ അവസാനിക്കുന്നതോടെ സൂര്യന്‍ അതിന്റെ രാശി മാറുകയാണ്. നിലവില്‍ കന്നി രാശിയിലൂടെയാണ് സൂര്യന്‍ സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്.
ഒക്ടോബര്‍ 17 മുതല്‍ തുലാം രാശിയിലൂടെയായിരിക്കും സൂര്യന്റെ സഞ്ചാരം. സൂര്യന്റെ തുലാം രാശിയിലേക്കുള്ള പ്രവേശനം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ച് അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും സൂര്യന്റെ സംക്രമണം സമ്മാനിക്കുക. ഏതൊക്കെ രാശിക്കാര്‍ക്കാണ് ആ ഭാഗ്യനേട്ടം ലഭിക്കാന്‍ പോകുന്നത് എന്ന് നോക്കാം.
മേടം
സൂര്യന്റെ തുലാം രാശിയിലേക്കുള്ള പ്രവേശനം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹങ്ങള്‍ സഫലമാകും. സ്വപ്‌നം കണ്ട ജീവിതം ജീവിക്കാനാകും. വിദേശത്ത് ജോലി, ഉന്നത പഠനം എന്നിവ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സാഹചര്യമാണ് എന്നാണ് ജ്യോതിഷികള്‍ പറയുന്നു. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.
കര്‍ക്കടകം
സൂര്യന്റെ തുലാം രാശിയിലേക്കുള്ള പ്രവേശനം കര്‍ക്കടകം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാനാകും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരിക്കാനാകും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും.
ധനു
സൂര്യന്റെ തുലാം രാശിയിലേക്കുള്ള പ്രവേശനം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പുതിയ വീട്, വാഹനം, വസ്തു എന്നിവ വാങ്ങാന്‍ സാധിക്കും. സാമ്പത്തികസ്ഥിതി വളരെ ഏറെ മെച്ചപ്പെടും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ ലാഭം കൊയ്യാനാകും. പലവഴിക്ക് പണം കൈയിലെത്താനുള്ള സാധ്യതയുണ്ട്. കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകും.
ഇതെല്ലാം നിങ്ങളുടെ ആസ്തി വര്‍ധിക്കാനിടയാകും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നത് നല്ലതാണ്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ രൂപപ്പെടും. പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ കണ്ടെത്താനാകും.












Click it and Unblock the Notifications