ആസ്തി ഇരട്ടിക്കും... പുത്തന്‍ വീടും കാറും സ്വന്തമാക്കാം; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂലമായിരിക്കും.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് സൂര്യന്‍. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ വിശേഷിപ്പിക്കുന്നത്. അതിനാല്‍ തന്നെ സൂര്യന്റെ സഞ്ചാരത്തില്‍ സംഭവിക്കുന്ന ഏതൊരു മാറ്റവും എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. ഓരോ മാസവും രാശി മാറുന്ന ഗ്രഹമാണ് സൂര്യന്‍. നിലവില്‍ സ്വന്തം രാശിയായി മീനം രാശിയിലാണ് സൂര്യന്റെ സഞ്ചാരം.

ഏപ്രില്‍ 14 ന് സൂര്യന്‍ മേടം രാശിയില്‍ പ്രവേശിക്കും. ഇതിന് ശേഷം മേയ് 15 ന് ശുക്രന്റെ രാശിയായ ഇടവം രാശിയില്‍ പ്രവേശിക്കും. ഇത് പന്ത്രണ്ട് രാശിക്കാരിലും സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമണം വഴി ലഭിക്കാന്‍ പോകുന്നത് വലിയ നേട്ടങ്ങളാണ്. മൂന്ന് രാശിക്കാരുടെ ജീവിതം സൂര്യ ദേവന്റെ അനുഗ്രഹത്താല്‍ മാറിമറിയും. ഏതെല്ലാം രാശിക്കാര്‍ക്കാണ് സൂര്യന്റെ അനുഗ്രഹം ലഭിക്കാന്‍ പോകുന്നത് എന്ന് നോക്കാം.
കന്നി
സൂര്യന്റെ ഇടവം രാശിയിലേക്കുള്ള സംക്രമണം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. ബിസിനസില്‍ ലാഭം ഉണ്ടാകും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് സൂര്യന്റെ ഇടവം രാശിയിലേക്കുള്ള സംക്രമണം ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. ആഗ്രഹിച്ച സ്ഥലത്തേക്ക് സ്ഥലം മാറ്റം ലഭിക്കും. സാമ്പത്തികമായി വലിയ ഉയര്‍ച്ചയുണ്ടാകും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് ലാഭം കൊയ്യാം.
മകരം
സൂര്യന്റെ ഇടവം രാശിയിലേക്കുള്ള സംക്രമണം മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. പലവഴിക്ക് പണം കൈയിലെത്തും. ഇതെല്ലാം നിങ്ങളുടെ ആസ്തി വര്‍ധിക്കാനിടയാക്കും. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യവും സ്‌നേഹവും ഉടലെടക്കും. ബിസിനസ് സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്തേണ്ടി വന്നേക്കാം.












Click it and Unblock the Notifications