തൊടുന്നതെല്ലാം പൊന്നാകും, കാത്തിരുന്ന ജീവിതം തൊട്ടടുത്ത്; ഇതാണോ നിങ്ങളുടെ രാശി?
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. വ്യക്തികളുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷ പ്രകാരം ഗണിച്ച് കണ്ടെത്താനാകും എന്നാണ് പറയപ്പെടുന്നത്. നക്ഷത്രം, ഗ്രഹങ്ങള്‍, ജനന സമയം, രാശി, സംക്രമണം എന്നിവയ്‌ക്കെല്ലാം ജ്യോതി ശാസ്ത്രത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്.
ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും ജ്യോതിഷത്തില്‍ വലിയ സ്ഥാനമാണ് ഉള്ളത്. ഒമ്പത് ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറാറുണ്ട്. ഗ്രഹങ്ങള്‍ രാശി മാറുന്നതിനെയാണ് സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ സംക്രമണം പന്ത്രണ്ട് രാശിക്കാരിലും സ്വാധീനം ചെലുത്തും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് സൂര്യന്‍. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യന്‍ അറിയപ്പെടുന്നത്. നിലവില്‍ കര്‍ക്കിടകം രാശിയിലുള്ള സൂര്യന്‍ ചിങ്ങം രാശിയിലേക്ക് സംക്രമിക്കാനിരിക്കുകയാണ്. ഇത് പന്ത്രണ്ട് രാശിക്കാരേയും സ്വാധീനിക്കും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതരസാധാരണമായ നേട്ടങ്ങളാണ് ഇതുവഴി ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം.
ചിങ്ങം
കര്‍ക്കിടകം രാശിയില്‍ നിന്ന് ചിങ്ങം രാശിയിലേക്കുള്ള സൂര്യന്റെ സഞ്ചാരം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സ്വപ്‌നം കണ്ട ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. ആഗ്രഹിച്ചതെന്തും സ്വന്തമാക്കാനാകും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാനാകും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പലവഴിക്ക് പണം കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിപ്പിക്കും.
ധനു
കര്‍ക്കിടകം രാശിയില്‍ നിന്ന് ചിങ്ങം രാശിയിലേക്കുള്ള സൂര്യന്റെ സഞ്ചാരം ധനു രാശിക്കാര്‍ക്ക് ശുഭകരമായ നേട്ടങ്ങള്‍ സമ്മാനിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തിലാക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ നിന്ന് നേട്ടം കൊയ്യാന്‍ സാധിക്കും. ബിസിനസ് സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്തേണ്ടി വന്നേക്കാം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിറയും.
വൃശ്ചികം
കര്‍ക്കിടകം രാശിയില്‍ നിന്ന് ചിങ്ങം രാശിയിലേക്കുള്ള സൂര്യന്റെ സഞ്ചാരം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കാനാകും. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ കൈയിലെത്തും. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം കൊയ്യാം. പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.












Click it and Unblock the Notifications